വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ ബ്രഹ്മാണ്ഡ ചലച്ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം വിഷു ദിനത്തിലും കോമഡി ഫാമിലി മൂവി ” കേശു ഈ വീടിന്റെ നാഥൻ ” ഈസ്റ്റര്‍ ദിനത്തിലും ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്കുമുന്നിൽ എത്തുന്നു . മോഹന്‍ലാല്‍ – പ്രിയദര്ശന് കൂട്ടുകെട്ടില്‍ ചേര്‍ത്ത് നിര്‍ത്താന്‍ സാധിക്കുന്ന വിഷ്വല്‍ ട്രീറ്റാണ് ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’.മുഹമ്മദാലി എന്ന കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം പറയുന്നത്.
സാമൂതിരിയുടെ പടത്തലവനായി നിന്ന് പോര്‍ച്ചുഗീസ് സൈന്യത്തിനെതിരെ പടപൊരുതിയ കുഞ്ഞാലി മരക്കാര്‍ നാലാമന് ചതിയുടെ ചതുരംഗ കളത്തില്‍ ചുവടിടറി വീഴുന്ന കാഴ്ചയാണ് ഈ ചിത്രം കാണിച്ചു തരുന്നത്. മഞ്ജു വാരിയർ , മുകേഷ് , കീർത്തി സുരേഷ് , നെടുമുടി വേണു , പ്രഭു. അർജുൻ , സുനിൽ ഷെട്ടി തുടങ്ങിയ വമ്പൻ താരനിരയുള്ള ചിത്രം വിഷു ദിനത്തിൽ ( ഏപ്രിൽ 15 ) ഉച്ചതിരിഞ്ഞു 2 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.
നാദിർഷായുടെ സംവിധാനത്തിൽ ദിലീപ് അഭിനയിക്കുന്ന ആദ്യചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ ദിലീപിന്റെ മേക്കോവർ തന്നെയാണ് സിനിമയുടെ ആദ്യ ആകർഷണം. പിന്നെ ദിലീപ്-ഉർവശി കോമ്പിനേഷനും.70കാരനും അറുപിശുക്കനുമായ കേശുവിന്റെ ജീവിതത്തിലെ ചില അനുഭവങ്ങൾ ചേർത്തുവെച്ചാണ് ഈ ഫാമിലി എന്റർടെയ്നർ നാദിർഷയും തിരക്കഥാകൃത്ത് സജീവ് പാഴൂരും ഒരുക്കിയിരിക്കുന്നത്. ഈസ്റ്റര്‍ ദിനത്തിൽ ( ഏപ്രിൽ 17 ) വൈകുന്നേരം 4.30 മുതൽ സംപ്രേക്ഷണം ചെയ്യുന്നു.
മലയാളം ബ്ലോക്ക് ബസ്റ്റര്‍ സിനിമ മഞ്ഞുമ്മൽ ബോയ്സ് മെയ് 05 മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കും ട്രെൻഡ് സെറ്റർ മൂവി…
ഏപ്രിൽ 26 ന് രാത്രി 9.30 ന് ബിഗ്ഗ് ബോസ്സിൽ അതിഥിയായി ജനപ്രിയനായകൻ ദിലീപ് മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ ദിലീപ്…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
മഴവില്‍ മനോരമ ചാനലില്‍ ഉടൻ പണം സീസണ് 5 സംപ്രേക്ഷണം ആരംഭിച്ചു ഉടൻ പണം അഞ്ചാം പതിപ്പിന് ഗംഭീര തുടക്കം.…
ശിവരാജ് കുമാര്‍ നായകനാകുന്ന ഗോസ്റ്റ് കൈരളി വിഷു ദിനത്തില്‍ പ്രീമിയർ ചെയ്യുന്നു കൈരളി ടിവിയ്ക്കൊപ്പം ഈ വിഷു ആഘോഷിക്കൂ, ഏപ്രില്‍…
ഏപ്രിൽ 14 വിഷു ദിനത്തില്‍ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ ഏഷ്യാനെറ്റ് , വിഷുവിന് സിനിമകളുടെയും പ്രത്യേക പരിപാടികളുടെയും വൻനിരയുമായി…
This website uses cookies.