മലൈക്കോട്ടൈ വാലിബൻ ഫെബ്രുവരി 23 മുതൽ ഡിസ്നി + ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്നു, ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിച്ച മലൈക്കോട്ടൈ വാലിബൻ നിർമ്മിച്ചിരിക്കുന്നത് സെഞ്ച്വറി ഫിലിംസ്, ജോൺ മേരി ക്രിയേറ്റീവ്സ്, മാക്സ്‌ലാബ്, സരിഗമ തുടങ്ങിയ ബാനറുകൾ ചേർന്നാണ്.
മലയാളം ടിവി ഓടിടി വാര്‍ത്തകള്‍
സെഞ്ച്വറി കൊച്ചുമോൻ, ഷിബു ബേബി ജോൺ, ജേക്കബ് കെ ബാബു, വിക്രം മേഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരാണ് നിർമ്മാതാക്കൾ. ലിജോയും പി എസ് റഫീക്കും ചേർന്നാണ് തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്.
നാടോടിക്കഥകൾ പറയുന്ന ശൈലിയിലാണ് ചിത്രത്തിൻ്റെ കഥ മുന്നോട്ടുപോകുന്നത്. ഓരോ ദേശത്തും എത്തി അവിടെയുള്ള ഏറ്റവും ശക്തിമാനായ മല്ലനെ മല്ലയുദ്ധത്തിൽ തോൽപ്പിച്ച് നാടുകൾതോറും സഞ്ചരിക്കുന്നയാളായാണ് ലിജോ വാലിബനെ അവതരിപ്പിച്ചിരിക്കുന്നത്.
മധു നീലകണ്ഠൻ്റെ വൈഡ് ഫ്രെയിമുകളും പ്രശാന്ത് പിള്ളയുടെ സംഗീതവും ദീപു ജോസഫിൻ്റെ എഡിറ്റിങും പ്രേക്ഷകർക്ക് മറ്റൊരു ലോകം കാണിച്ചു കൊടുത്തു. കൂടാതെ ധനീഷ് സെയ്ട്ട്, ഹരീഷ് പേരടി, സോണലി കുൽകർണ്ണി, കഥാ നന്തി തുടങ്ങിയവരുടെ വേഷ പകർച്ചയും വാലിബനെ മറ്റൊരു തലത്തിൽ എത്തിക്കാൻ സാധിച്ചിട്ടുണ്ട്.
ലിജോ ജോസ് ഒരുക്കിയ മനോഹരമായ ഈ മുത്തശ്ശി കഥ ഇനി മുതൽ ഡിസ്നി + ഹോട്ട്സ്റ്റാറിൽ കാണാം.
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…
This website uses cookies.
Read More