എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

മലയാളം ഓടിടി റിലീസ്

മനോരമ മാക്സ് പ്രാദേശിക ഭാഷകളിലെ മികച്ച ഒടിടി; വീണ്ടും പുരസ്കാരം

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

മലയാളം ഓടിടി പ്ലാറ്റ്ഫോം – മനോരമ മാക്സ്

Malayalam OTT Platform

മുംബൈ: ദേശീയതലത്തില്‍ വീണ്ടും പുരസ്കാരത്തിളക്കവുമായി മനോരമ മാക്സ്. ഇന്ത്യൻ പ്രാദേശിക ഭാഷകളിലെ ഏറ്റവും മികച്ച ഒടിടി പ്ലാറ്റ്ഫോമിനുള്ള ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ(ഐ.എ.എം.എ.ഐ) പുരസ്കാരമാണ് മനോരമ മാക്സ് സ്വന്തമാക്കിയത്.

ഐ.എ.എം.എ.ഐയുടെ പതിനാലാമത് ഇന്ത്യ ഡിജിറ്റല്‍ അവാര്‍ഡ്സിലാണ് മാക്സിന്റെ പുതിയ നേട്ടം. മുംബൈയില്‍ നടന്ന ചടങ്ങില്‍‌ പുരസ്കാരം ഏറ്റുവാങ്ങി.

പ്രാദേശിക ഭാഷ ഒടിടി

അസാധാരണമായ ഉള്ളടക്കവും പതിവുശൈലി വിട്ടുള്ള സംരംഭങ്ങളുമാണ് മനോരമ മാക്സിനെ പുരസ്കാരത്തിന് അര്‍ഹരാക്കിയതെന്ന് വിധിനിര്‍ണയസമിതി വിലയിരുത്തി. അതുവഴി പ്രാദേശിക വിനോപാധികളുടെ അതിരുകള്‍ പുനര്‍നിര്‍വചിക്കാന്‍ മനോരമ മാക്സ് ശ്രദ്ധ പുലര്‍ത്തുന്നുവെന്നും ജൂറി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ManoramaMax wins Gold , Adjusted The Best Regional OTT In India

മനോരമ മാക്സ്

വാർത്തകളും വിനോദവും ഒന്നിച്ച് ലഭ്യമാക്കുന്ന മലയാളത്തിലെ ആദ്യ ഒടിടി പ്ലാറ്റ്ഫോമാണ് മനോരമ മാക്സ്. മികച്ച പ്രാദേശിക ഒടിടി പ്ലാറ്റ്ഫോമിനുള്ള എക്സ്ചേഞ്ച് ഫോർ മീഡിയ പ്ലേ സ്ട്രീമിങ് പുരസ്കാരം തുടർച്ചയായി നാലുവര്‍ഷം മനോരമമാക്സ് നേടിയിരുന്നു. പരസ്യ രംഗത്തെ പ്രശസ്തമായ പെപ്പര്‍ ക്രിയേറ്റിവ് അവാര്‍ഡുകളിലും പലകുറി കയ്യൊപ്പിട്ടാണ് മനോരമ മാക്സിന്റെ ജൈത്രയാത്ര.

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

ഏഷ്യാനെറ്റിൽ പുതിയ പരമ്പര “പവിത്രം” ഡിസംബർ 16 മുതൽ സംപ്രേക്ഷണം ചെയ്യുന്നു

കുടുംബമൂല്യങ്ങൾ, വിശ്വാസങ്ങൾ, വിധിയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ , ആകർഷകമായ സംഭവവികാസങ്ങൾ എന്നിവയാൽ സമ്പന്നമായ പുതിയ പരമ്പര " പവിത്രം "…

2 ദിവസങ്ങൾ ago

എങ്കിലേ എന്നോട് പറയിൽ പ്രശസ്ത ചലച്ചിത്രതാരങ്ങളും ജനപ്രിയ ടീലിവിഷൻ താരങ്ങളും മത്സരാത്ഥികളായി എത്തുന്നു

ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…

2 ആഴ്ചകൾ ago

ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ‘ഫാർമ’ 55-മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശനത്തിനെത്തുന്നു

ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…

2 ആഴ്ചകൾ ago

കിഷ്കിന്ധാ കാണ്ഡം സിനിമയുടെ ഓടിടി റിലീസ് തീയതി അറിയാം – നവംബർ 19 മുതൽ ഡിസ്നി + ഹോട്ട്സ്ടാറില്‍ സ്ട്രീമിംഗ്

ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവര്‍ അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം സിനിമ ഓടിടിയിലേക്ക് ഏറ്റവും പുതിയ മലയാളം ഓടിടി…

4 ആഴ്ചകൾ ago

പൂക്കാലം മഴവിൽ മനോരമയുടെ പുത്തൻ പരമ്പര നവംബർ 4 മുതൽ ആരംഭിക്കുന്നു, തിങ്കൾ – ശനി രാത്രി 7:30 ന്

സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍…

1 മാസം ago

എആര്‍എം ഓടിടി റിലീസ് തീയതി അജയൻ്റെ രണ്ടാം മോഷണം, നവംബർ 08 മുതൽ ഡിസ്നി + ഹോട്ട്സ്ടാറില്‍

ഫാന്റസി ത്രില്ലർ എആര്‍എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…

1 മാസം ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More