കനകം കാമിനി കലഹം റിലീസുമായി ഡിസ്നി+ഹോട്ട്സ്റ്റാര്‍ മലയാളത്തിലേക്ക്

Advertisements

മലയാളം ഓറ്റിറ്റി റിലീസ് – കനകം കാമിനി കലഹം

Kanakam Kaamini Kalaham
Kanakam Kaamini Kalaham

ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലൊന്നായ ഡിസ്നി+ഹോട്ട്സ്റ്റാര്‍ മലയാളം സിനിമകളുടെ റിലീസിനൊരുങ്ങുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് നിവിന്‍ പോളി, ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന വേഷത്തിലഭിനയിച്ച് നിവിന്‍ പോളിയുടെ തന്നെ ഉടമസ്ഥതയിലുള്ള പോളി ജൂനിയര്‍ പിക്ചേഴ്സ് നിര്‍മിച്ച കനകം കാമിനി കലഹം(ക.കാ.ക.) എന്ന സിനിമയാണ് ഡിസ്നി+ഹോട്ട്സ്റ്റാറിലൂടെ റിലീസിനൊരുങ്ങുന്ന ആദ്യ മലയാളം സിനിമ. ആദ്യചിത്രമായ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ സംവിധായകന്‍ കൂടിയാണ് രതീഷ് ബാലകൃഷ്ണ പൊതുവാള്‍.

ഡിജിറ്റല്‍ റിലീസ്

ഒക്ടോബര്‍ 15 നാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. പുതിയ ചിത്രമായ ക.കാ.ക.യെക്കുറിച്ച് നിവിന്‍ പോളി അഭിമുഖത്തില്‍ പറഞ്ഞത് ഇതൊരു എന്റെര്‍ടെയിനറാണെന്നാണ്. ‘രതീഷ് എന്നോട് സ്‌ക്രിപ്റ്റ് പറഞ്ഞപ്പോള്‍ എനിക്ക് തോന്നിയത് ഈ കോവിഡ് കാലത്ത് എല്ലാം മറന്ന് ആസ്വദിക്കാനുള്ള സിനിമയായിരിക്കും ഇതെന്നാണ്. ക.കാ.ക. (കനകം കാമിനി കലഹം) കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും. വിചിത്രമായ കഥാപാത്രങ്ങളും വൈവിധ്യമായ നിരവധി സീനുകളും ധാരാളം നര്‍മമുഹൂര്‍ത്തങ്ങളും ചിത്രത്തിലുണ്ട്. പ്രേക്ഷകര്‍ കുറേക്കാലമായി മിസ് ചെയ്യുന്ന, കാണാന്‍ കൊതിച്ച എന്റെര്‍ടെയിനറായിരിക്കും ക.കാ.ക.യെന്നും നിവിന്‍ പോളി കൂട്ടിച്ചേര്‍ത്തു.

Advertisements

ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ട്രെയിലറും റിലീസും പിന്നിട് പ്രഖ്യാപിക്കുമെന്നാണ് വിവരം. മലയാളികള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന നര്‍മവും അല്പം സസ്പെന്‍സും ഉള്‍പ്പെടുത്തിയാണ് ക.കാ.ക. ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ അഭിപ്രായപ്പെട്ടു. കോമഡിയ്ക്ക് പ്രാധാന്യം നല്‍കുന്നതോടൊപ്പം തന്നെ നിരവധി ട്വിസ്റ്റുകള്‍ കൂടിയുള്ള സിനിമയായിരിക്കും ക.കാ.ക.യെന്നും ഇതുവരെ കാണാത്ത കാഴ്ചകളായിരിക്കും ചിത്രം സമ്മാനിക്കുകയെന്നും സംവിധായകന്‍ പറഞ്ഞു.

Disney+Hotstar
Disney+Hotstar
Advertisements
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment