ആലപ്പുഴ: പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടിലെ ജനങ്ങള്‍ക്ക് കൈത്താങ്ങായി സീരിയല്‍ താരങ്ങള്‍. പ്രളയം നാശം വിതച്ച കുട്ടനാട്ടിലെ കൈനകിരി ഗ്രാമത്തില്‍ നേരിട്ടെത്തിയ, സീ കേരളം വിനോദ ചാനലിലെ ജനപ്രിയ സീരിയല്‍ ‘അല്ലിയാമ്പലി’ലെ താരങ്ങളായ പല്ലവി ഗൗഡ, ഇബ്രാഹിം കുട്ടി, ബെന്നി ജോണ്‍ എന്നിവര്‍ ദുരിതാശ്വാസമായി ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ ഭരണകൂടവുമായി സഹകരിച്ചായിരുന്നു പരിപാടി. ഗ്രാമത്തിലെ നൂറോളം കുടുംബങ്ങള്‍ക്കാണ് സീ കേരളം ഓണക്കിറ്റ് നല്‍കിയത്. വെള്ളപ്പൊക്ക ദുരിതബാധിതരുടെ വിഷമങ്ങളും താരങ്ങള്‍ അന്വേഷിച്ചു. പ്രളയത്തിന്റെ കഷ്ട അനുഭവിക്കുന്നവര്‍ക്കൊപ്പം സീ കേരളവും അണിയറ പ്രവര്‍ത്തകരും ഉണ്ടാകുമെന്നും സഹായിക്കുമെന്നും ഇബ്രാഹിം കുട്ടി പറഞ്ഞു.
കൈനകിരി വടക്കു വില്ലേജിലെ ചെറുകായല്‍, ആറുപങ്കു, മീനപ്പള്ളില്‍ പ്രദേശങ്ങളിലാണ് സീ കേരളം ഓണകിറ്റുകള്‍ വിതരണം ചെയ്തത്. സീ കേരളം പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത വള്ളത്തിലാണ് താരങ്ങള്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. ഒരു ചാനല്‍ എന്ന നിലയില്‍ സീ കേരളം ചെയ്യുന്നത് വലിയ ഒരു കാര്യമാണെന്നും, മഴക്കാലത്തിനു ശേഷവും തങ്ങളെ കാണാനും, സഹായിക്കാന്‍ എത്തിയത് ഏറെ നന്ദിയോടെ സ്മരിക്കുന്നതായി മീനപ്പള്ളി പ്രദേശവാസികള്‍ പറഞ്ഞു.
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…
This website uses cookies.
Read More