ബില്യണ്‍ ബോയ്സിൽ നിന്നും ബില്യൺ ബ്രോസിലേക്ക് എത്തുമ്പോൾ; വാഴ 2 ഏപ്രിൽ രണ്ടിന് പ്രദർശനം ആരംഭിക്കുന്നു.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Aprilപുതിയ റിലീസുകള്‍
Advertisements
Vaazha II Biopic of a Billion Bros
Vaazha II Biopic of a Billion Bros

നവാഗതനായ സവിൻ എസ് എ സംവിധാനം ചെയ്ത ‘വാഴ II – ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ ഏപ്രിൽ രണ്ടിന് ആഗോള റിലീസിന് ഒരുങ്ങുകയാണ്. സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ ‘വാഴ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ചിത്രം എത്തുന്നത്. പ്രേക്ഷകപ്രീതി നേടിയ വാഴ- ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്സ് എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമായി പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങളോടൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം, ബിജു കുട്ടൻ, രവീന്ദ്രൻ തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ അഭിനയിക്കുന്നു.

കോമഡി ഡ്രാമ ഗണത്തിൽപെട്ട വാഴ, യൂത്ത് മൈൻഡ്സെറ്റിനെ ലക്ഷ്യം വെച്ച് സ്വാഭാവിക തമാശകളോടെ പുറത്തിറക്കിയിരുന്ന സിനിമയാണ്.  തമാശയും ചിരിയും പൊട്ടിച്ചിരിയും നൽകുന്ന ആദ്യ പകുതിയും ഹൃദയം തൊടുന്ന നിമിഷങ്ങളും അതിലേറെ യാഥാര്‍ഥ്യങ്ങളും നൽകുന്ന രണ്ടാം പകുതിയും ചേർന്ന് വാഴ മികച്ച പ്രേക്ഷകാഭിപ്രായമാണ് നേടിയിരുന്നത്. ബോക്സ് ഓഫീസിൽ വൻ ഹിറ്റായ ‘വാഴ’യുടെ രണ്ടാം ഭാഗം ‘വാഴ 2‘ വിന് ഇതിനോടകം തന്നെ വൻ സ്വീകാര്യതയാണ് കിട്ടിയിരിക്കുന്നത്.

Advertisements

സംവിധായകൻ വിപിൻ ദാസാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളിലായി വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഫ്രണ്ട്‌ഷിപ്പ്, നൊസ്റ്റാൾജിയ, ഹ്യൂമർ ; ഇവ മൂന്നും കൃത്യമായി മിക്സ് ചെയ്ത ചിത്രത്തിന്റെ വാഴ 2 ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ വൈറലായിരിക്കുകയാണ്.

‘വാഴ’യിലെ ചില സീനുകളിൽ മാത്രം പ്രത്യക്ഷപ്പെട്ട നാല് കഥാപാത്രങ്ങളെയും അവരുടെ സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് ‘സ്പിൻ ഓഫ്’ ആയാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ സംവിധായകൻ അൽഫോൻസ് പുത്രനും ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട്. U/A സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രംത്തിന് ബുക്കിംങ് അതിവേഗത്തിലാണ് നടക്കുന്നത്.

10 ഗാനങ്ങളും 9 സംഗീത സംവിധായകരുമാണ് വാഴ2ന് വേണ്ടി അണിനിരക്കുന്നത്. മലയാളി മങ്കിസ്, രജത് പ്രകാശ് (ഹാറ്റ്സ്മിത്ത് ), പാർവതീഷ് പ്രദീപ്‌, റമീസ് ആർസി, മുത്തു, ആർക്കഡോ, ജസിർ മുഹമ്മദ്‌, അശ്വിൻ ആര്യൻ & ഇലക്ട്രോണിക് കില്ലി എന്നിവരാണ് സംഗീതം ചെയ്യുന്നത്. അതോടൊപ്പം അങ്കിത് മേനോനാണ് മ്യൂസിക് സൂപ്പർവിഷൻ കൈകാര്യം ചെയ്തിരിക്കുന്നത്. വാഴ ഒന്നാം ഭാഗത്തിലെ ഗാനങ്ങൾ ഇപ്പോഴും റീൽസുകളിൽ ട്രെൻഡിങ് ആണ്. തിങ്ക് മ്യൂസിക്കാണ് വാഴ 2വിന്റെ ഓഡിയോ റൈറ്സ് സ്വന്തമാക്കിയിരിക്കുന്നത്.

ഛായാഗ്രഹണം- അഖിൽ ലൈലാസുരൻ, എഡിറ്റർ – കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കനിഷ്ക ഗോപി ഷെട്ടി, പ്രൊഡക്ഷൻ കൺട്രോളർ – റിന്നി ദിവാകർ, കല – ബാബു പിള്ള, മേക്കപ്പ് – സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് – അശ്വതി ജയകുമാർ, സ്റ്റിൽസ് – ബിജിത്ത് ധർമ്മടം, പരസ്യകല – യെല്ലോ ടൂത്ത്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രജിവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈനർ – അരുൺ എസ്. മണി, ആക്ഷൻ – കലൈ കിംഗ്സൺ, വിക്കി നന്ദഗോപാൽ, ഡിഐ – ജോയ്നർ തോമസ്, ടൈറ്റിൽ ഡിസൈൻ – സർക്കാസനം, സൗണ്ട് ഡിസൈൻ – വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – അനീഷ് നന്തിപുലം, പ്രൊമോഷൻ കൺസൾട്ടന്റ് – വിപിൻ കുമാർ, പി.ആർ.ഒ – എസ്. ദിനേശ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ്.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

Leave a Reply

Your email address will not be published. Required fields are marked *