മോളിവുഡ് ടൈംസ് ജൂൺ അഞ്ചിന് പ്രദർശനത്തിനെത്തുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്30 Aprilപുതിയ റിലീസുകള്‍
Advertisements
Release Date of Mollywood Times
Release Date of Mollywood Times

യുവനടൻ നസ്ലനെ നായകനാക്കി “മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്സ് “എന്ന ചിത്രത്തിനു ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന “മോളിവുഡ് ടൈംസ് ” ജൂൺ അഞ്ചിന് പ്രദർശനത്തിനെത്തുന്നു. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നസ്ലിന് ഒപ്പം സംഗീത് പ്രതാപ്,ഷറഫുദ്ദീന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സിനിമ സംവിധായകൻ ആകണമെന്ന മോഹവുമായി നടക്കുന്ന വിനീത് മാധവൻ എന്ന കൗമാരകാരനായി നസ്ലിൻ എത്തുന്ന മോളിവുഡ് ടൈംസ് എന്ന ചിത്രത്തിൽ മലയാള സിനിമയിലെ നിരവധി താരങ്ങൾ കാമിയോ റോളുകളിൽ വരുന്നുണ്ട്. വിശ്വജിത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. രാമു സുനിൽ തിരക്കഥ സംഭാഷണമെഴുതുന്നു. സംഗീതം-ജേക്ക്സ് ബിജോയ്, എഡിറ്റിംഗ് – നിധിൻ രാജ് അരോൾ, അഭിനവ് സുന്ദർ നായക്,പ്രൊഡക്ഷൻ കൺട്രോളർ – സുധർമൻ വള്ളിക്കുന്ന് , ആർട്ട് ഡയറക്ടർ- ആഷിക് എസ്, കോസ്റ്റ്യൂം ഡിസൈൻ – മാഷർ ഹംസ,മേക്കപ്പ്-റോണക്സ് സേവ്യർ, സ്റ്റിൽസ്-ബോയക്ക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ,പ്രൊഡക്ഷൻ എക്സിക്യുട്ടീവ്-എസ്സാ കെ എസ്തപ്പാൻ

അസോസിയേറ്റ് ഡയറക്ടർ-കെവിൻ കരിപ്പേരി,ചീഫ് അസോസിയേറ്റ് ക്യാമറമാൻ-സുമേഷ് മോഹൻ, ഫിനാൻസ് കൺട്രോളർ-ശിവകുമാർ,സൗണ്ട് ഡിസൈന്‍ ആന്റ് മിക്‌സിംഗ്-വിഷ്ണു ഗോവിന്ദ്,വിഎഫ്എക്‌സ്-ഡിജി ബ്രിക്‌സ്, കളറിസ്റ്റ്-ശ്രീക് വാരിയര്‍,മോഷന്‍ ഗ്രാഫിക്‌സ്-ജോബിന്‍ ജോസഫ്,അസിസ്റ്റന്റ് ഡയറക്ടർ-നന്ദു കൃഷ്ണൻ ജി അതുൽ കിഷൻ, അമൃത മറിയം, മരിയ,പരസ്യകല-യെല്ലോ ടൂത്ത്സ്,ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്, വിതരണം-സെൻട്രൽ പിക്ചേഴ്സ്. മോളിവുഡ് ടൈംസിനു ശേഷം മോഹൻലാൽ പോലീസ് വേഷത്തിൽ എത്തുന്ന തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന “അതിമനോഹരം” എന്ന സിനിമയാണ് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ അടുത്ത വലിയ പ്രോജക്ട്.

പി ആർ ഒ-എ എസ് ദിനേശ്.

Advertisements
5 June Releases in Malayalam
5 June Releases in Malayalam
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

Leave a Reply

Your email address will not be published. Required fields are marked *