ഗർജ്ജനം വീണ്ടും കേൾക്കും, തീയേറ്ററുകൾ വീണ്ടും കുലുങ്ങും; കമ്മീഷണർ റീ റിലീസ് മാർച്ചിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്20 Februaryപുതിയ റിലീസുകള്‍
Advertisements
Commissioner Movie 4K
Commissioner Movie 4K

ഗർജ്ജനം വീണ്ടും കേൾക്കാൻ സമയം ആയി! മലയാള സിനിമയുടെ മാസ് എനർജിക്ക് പുതിയ അളവ് നൽകിയ കമ്മീഷണർ വീണ്ടും തിയേറ്ററുകളിൽ. തീപ്പൊരി സംഭാഷണങ്ങളും പവർഫുൾ ആക്ഷനും കൊണ്ട് ഒരു തലമുറയെ ആവേശത്തിലാഴ്ത്തിയ ചിത്രം വീണ്ടും പ്രേക്ഷകരെ തേടി എത്തുന്നു. ഷാജി കൈലാസ് രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ പിറന്ന ചിത്രം 31 വർഷങ്ങൾക്ക് ശേഷം 4k ദൃശ്യ മികവോടെ മാർച്ച്‌ ആദ്യവാരം തിയേറ്ററുകളിൽ എത്തും.

നേരത്തെ സുരേഷ് ഗോപിയുടെ സോഷ്യൽ മീഡിയിലൂടെ പുറത്തു വിട്ട റീ മാസ്റ്ററിങ് ട്രൈലെറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചടുലമായ സംഭാഷണങ്ങളും, ഉദ്വേഗജനകമായ രംഗങ്ങളും, മികച്ച ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകരെ ആവേശം കൊള്ളിച്ച ചിത്രമായിരുന്നു കമ്മീഷണർ. ചിത്രത്തിനു വേണ്ടി ഒരുക്കിയ പശ്ചാത്തല സംഗീതം ഇന്നും പ്രേക്ഷകരുടെ ഇടയിൽ കൗതുകവും ആവേശവും പകരുന്നത് ചിത്രത്തിൻ്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു.മാത്രമല്ല കമ്മീഷറോട് പ്രേക്ഷകർക്ക് ഇന്നുമുള്ള ആഭിമുഖ്യം കണക്കിലെടുത്താണ് ആധുനിക ശബ്ദ ദൃശ്യവിസ്മയങ്ങളുമായി 4K അറ്റ്മോസിൽ എത്തുന്നത്.

Advertisements

1994 ലാണ് ഷാജി കൈലാസിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി നായകനായി കമ്മീഷണർ റിലീസിനെത്തുന്നത്. സുരേഷ് ഗോപിയുടെ സൂപ്പർ താര പദവിയിൽ വലിയ പങ്കുവഹിച്ച സിനിമയാണ് ഇത്. ശോഭന, രതീഷ്, ഭീമൻ രഘു, വിജയരാഘവൻ, ഗണേഷ് കുമാർ, രാജൻ പി ദേവ് തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന അഭിനേതാക്കൾ. ഈ ചിത്രം തമിഴിലേക്കും തെലുങ്കിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു. മികച്ച വിജയമായിരുന്നു സിനിമ അവിടെ നിന്നും നേടിയത്. ചിത്രം ആന്ധ്രാപ്രദേശിൽ 100 ​​ദിവസത്തിലധികം പ്രദർശിപ്പിച്ചിരുന്നു. ചിത്രത്തിന്റെ വിജയത്തിലൂടെ തെലുങ്കിൽ സുരേഷ് ഗോപിക്ക് വലിയ ഫാൻ ബേസ് ഉണ്ടായി. രൺജി പണിക്കർ തിരക്കഥയെഴുതിയ സിനിമ നിർമിച്ചത് എം മണി ആയിരുന്നു.

സംഗീതം – രാജാമണി.
മ്യൂസിക് റീ ക്രീയേറ്റഡ് ബെന്നി ജോൺസൻ, ഛായാഗ്രഹണം -ദിനേശ് ബാബു. എഡിറ്റിംഗ് -എൽ. ഭൂമിനാഥൻ’
4k റീമാസ്റ്ററിങ് നിർമ്മാണം
ഷൈൻ വി.എ. മെല്ലി വി.എ. , ലൈസൺ ടി.ജെ, ഡിസ്ട്രിബ്യൂഷൻ ഹെഡ് -ഹർഷൻ.ടി,
കളറിങ് ഷാൻ ആഷിഫ്, അറ്റ്മോസ് മിക്സ്‌ ഹരി നാരായണൻ, മാർക്കറ്റിംഗ് ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ്,
പ്രൊഡക്ഷൻ കൺട്രോളർ – അരോമ മോഹൻ.

പി ആർ ഓ.ഐശ്വര്യ രാജ്

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

Leave a Reply

Your email address will not be published. Required fields are marked *