മധുര കണക്ക് സിനിമയുടെ റിലീസ് തീയതി പുറത്ത് , ഡിസംബർ 4-ന് തീയെറ്ററുകളില്‍ എത്തുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്3 Decemberപുതിയ റിലീസുകള്‍

ഹരീഷ് പേരടി, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, സെന്തിൽ കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു

മധുര കണക്ക് ” ഡിസംബർ നാലിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു

Madhura Kanakku from 4 December
Madhura Kanakku from 4 December

നിരവധി ചിത്രങ്ങളുടെ പ്രൊഡക്ഷൻ കൺട്രോളറും,ഫെഫ്ക എക്സിക്യൂട്ടീവ് യൂണിയൻ ഭരണസമിതി അംഗവുമായ രാധേശ്യാം വി ആദ്യമായി സംവിധാനം ചെയ്യുന്ന ” മധുര കണക്ക് ” ഡിസംബർ നാലിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. ഹരീഷ് പേരടി, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, സെന്തിൽ കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ വിഷ്ണു പേരടി,പ്രദീപ് ബാല,രമേഷ് കാപ്പാട്, ദേവരാജ്,പ്രശാന്ത് കാഞ്ഞിരമറ്റം, ബെൻ, രത്നാകരൻ,ഹരി മാധവ്,മനു സി കണ്ണൂർ, പീമിഷ്,നിഷാ സാരംഗ്, സനൂജ, ആമിനാ നിജാം,കെ പി ഏ സി ലീല,രമാദേവി തുടങ്ങിയവരും അഭിനയിക്കുന്നു.

ഹരിഷ് പേരടിയുടെ മകൻ വിഷ്ണു പേരടി , ഹരി എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹരീഷ് പേരടി പ്രൊഡക്ഷൻസ്, എൻ എം മൂവീസ് എന്നീ ബാനറിൽ ഹരീഷ് പേരടി,നസീർ എൻ എം എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ഐസക്ക് നിർവ്വഹിക്കുന്നു. എ ശാന്തകുമാർ കഥ, തിരക്കഥ,സംഭാഷണമെഴുതുന്നു.

സന്തോഷ് വർമ്മ, നിഷാന്ത് കൊടമന എന്നിവർ എഴുതിയ വരികൾക്ക് പ്രകാശ് അലക്‌സ് സംഗീതം പകരുന്നു. ഹരിശങ്കർ,ജാസി ഗിഫ്റ്റ്,നിത്യ മാമ്മൻ എന്നിവരാണ് ഗായകർ. എഡിറ്റിംഗ്-അയൂബ് ഖാൻ,പ്രൊഡക്ഷൻ ഡിസൈനർ-ശ്യാം തൃപ്പൂണിത്തുറ, പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകരൻ, കലാസംവിധാനം-മുരളി ബേപ്പൂർ,മേക്കപ്പ് സുധീഷ് നാരായണൻ. വസ്ത്രാലങ്കാരം- സുകേഷ് താനൂർ, സ്റ്റിൽസ്-ഫസൽ ആളൂർ. ഡിസൈൻ മനു ഡാവിഞ്ചി,ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രശാന്ത് വി മേനോൻ,അസോസിയേറ്റ് ഡയറക്ടർ – ജയേന്ദ്ര ശർമ്മ,നസീർ ധർമ്മജൻ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനീത് വിജയ്, പ്രൊഡക്ഷൻ മാനേജർ-നിഷാന്ത് പന്നിയങ്കര,പ്രശാന്ത് കക്കോടി

പി ആർ ഓ- എ എസ് ദിനേശ്.

Summery – “Madhura Kanakku” is the debut directorial venture of Radheshyam V, a production controller of several films and a member of the governing body of the FEFKA Executive Union, and will hit theaters on December 4th.

Madhurakanakku Movie Posters
Madhurakanakku Movie Posters

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *