ധുരന്ധർ ആദ്യ ഭാഗം മാർച്ച് 13 ന് വീണ്ടും ആഗോള റിലീസായി തീയേറ്ററുകളിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Marchപുതിയ റിലീസുകള്‍
Advertisements
Dhurandhar Re Release Date
Dhurandhar Re Release Date

ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന, ആദിത്യ ധർ ഒരുക്കിയ രൺവീർ സിംഗ് നായകനായ ധുരന്ധർ പ്രതികാരം ആഗോള റിലീസായി മാർച്ച് 19 ന് തീയേറ്ററുകളിൽ എത്തുന്നതിനു മുന്നോടിയായി ചിത്രത്തിന്റെ ആദ്യ ഭാഗമായ ധുരന്ധർ മാർച്ച് 13 ആഗോള തലത്തിൽ റീ റിലീസ് ചെയ്യുന്നു. ലോകമെമ്പാടുമുള്ള ഏകദേശം 500 സ്ക്രീനുകളിലായി ആണ് ചിത്രം റീ റിലീസായി എത്തുന്നത്. ഇന്ന് മാർച്ച് 12 മുതൽ ഇന്ത്യയിലെ 250 ഓളം സ്‌ക്രീനുകളിലും നാളെ മാർച്ച് 13 മുതൽ വിദേശത്ത് 250 സ്‌ക്രീനുകളിലും ചിത്രം റീ റിലീസ് ചെയ്യും.

ധുരന്ധർ ഫ്രാഞ്ചൈസിയുടെ ആരാധകർക്ക്, ഈ സ്പൈ ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസിന് മുൻപ് ആദ്യ ഭാഗത്തിന്റെ ആവേശം വീണ്ടും അറിയാനും, രണ്ടു ഭാഗങ്ങളായി കഥ പറയുന്ന ഈ സ്പൈ ആക്ഷൻ ഇതിഹാസത്തിന്റെ അനുഭവം തുടർച്ചയായി തീയേറ്ററുകളിൽ അനുഭവിക്കാനുമുള്ള അവസരമാണ് നിർമ്മാതാക്കൾ ഈ റീ റിലീസിലൂടെ ഒരുക്കുന്നത്.

Advertisements

വമ്പൻ സിനിമകളുടെ റീ-റിലീസുകൾ ഇന്ത്യയിൽ ഇടയ്ക്കിടെ ഉണ്ടാകാറുണ്ടെങ്കിലും, ഹിന്ദി സിനിമകളുടെ അന്താരാഷ്ട്ര റീ-റിലീസുകൾ വളരെ അപൂർവമായി മാത്രമാണ് സംഭവിക്കാറുള്ളത്. ധുരന്ധറിന്റെ ഈ ആഗോള റീ റിലീസ്, ചിത്രത്തിന് ലഭിച്ച വമ്പൻ ആഗോള സ്വീകരണത്തിന് അടിവരയിടുന്നു. വടക്കേ അമേരിക്കയിൽ മാത്രം 185 സ്ക്രീനുകളിലായി ചിത്രം തിയേറ്ററുകളിലേക്ക് മടങ്ങിയെത്തും. ഇത് ചിത്രത്തിന്റെ അടുത്ത അധ്യായത്തിനായുള്ള അസാധാരണമായ പ്രതീക്ഷകളെ ആണ് സൂചിപ്പിക്കുന്നത്.

ധുരന്ധർ പ്രതികാരം അതിന്റെ ആഗോള റിലീസിന് ഒരു ദിവസം മുമ്പ്, മാർച്ച് 18 ന് ബുധനാഴ്ച, യുഎസ്എയിലും കാനഡയിലും പ്രത്യേക പ്രീമിയർ ഷോകൾ സംഘടിപ്പിക്കും. വിപുലമായ വാൾ-ടു-വാൾ സ്ക്രീനുകൾ, ഡോൾബി അറ്റ്മോസ് പോലുള്ള ഇമ്മേഴ്സീവ് സൌണ്ട് സിസ്റ്റങ്ങൾ, നിലവാരം മെച്ചപ്പെടുത്തിയ പ്രൊജക്ഷൻ, ആഡംബര ഇരിപ്പിടങ്ങൾ, വമ്പൻ ഹോളിവുഡ് ഇവന്റ് സിനിമകൾക്കായി സാധാരണയായി നീക്കിവച്ചിരിക്കുന്ന ഫോർമാറ്റുകൾ എന്നിവ ഉൾക്കൊള്ളുന്ന പ്രീമിയം ലാർജ് ഫോർമാറ്റ് (പിഎൽഎഫ്) സ്ക്രീനുകളിലാണ് ഈ പ്രീമിയറുകൾ പ്രധാനമായും നടക്കുന്നത്. പ്രീമിയർ ഷോക്കുള്ള ടിക്കറ്റുകൾ ഒരു പ്രവർത്തി ദിവസമായിട്ടു കൂടി വലിയ തോതിൽ വിറ്റു പോയത്, ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകളും കാത്തിരിപ്പുമാണ് സൂചിപ്പിക്കുന്നത്.

അടുത്തിടെ പുറത്തിറക്കിയ ധുരന്ധർ പ്രതികാരത്തിന്റെ ട്രെയ്‌ലർ ഇതിനകം തന്നെ ആഗോള തലത്തിൽ ചർച്ചാ വിഷയമായി മാറിയിട്ടുണ്ട്. സിനിമാ വ്യാപാരികളും പ്രദർശകരും ചിത്രത്തിന്റെ അന്താരാഷ്ട്ര പ്രദർശന വിജയത്തിൽ വലിയ പ്രതീക്ഷയാണ് പ്രകടിപ്പിക്കുന്നത്. രണ്ടാം ഭാഗം പുറത്തിറങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ആദ്യ ഭാഗം തീയേറ്ററുകളിലേക്ക് മടങ്ങിയെത്തിയതോടെ, ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ധുരന്ധറിനെ ഒരു സിനിമാറ്റിക് പ്രതിഭാസമാക്കി മാറ്റിയ ആവേശവും വ്യാപ്തിയും ആകാംഷയും വീണ്ടും അനുഭവിക്കാൻ വേദിയൊരുങ്ങുകയാണ്.

ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ആദിത്യ ധർ ചിത്രം ധുരന്ധർ പ്രതികാരം രചിച്ചതും സംവിധായകൻ ആദിത്യ ധർ തന്നെയാണ്. ആദിത്യ ധർ, ജ്യോതി ദേശ്പാണ്ഡെ ലോകേഷ് ധർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ വമ്പൻ സ്പൈ-ആക്ഷൻ ത്രില്ലർ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ ലോകമെമ്പാടും റിലീസ് ചെയ്യും. അജ്ഞാതരായ പുരുഷന്മാരുടെ കഥ 2026 മാർച്ച് 19 ന്, ഗുഡി പാഡ്വയുടെയും ഉഗാദിയുടെയും അവസരത്തിലും ഈദിന് മുമ്പും ലോകമെമ്പാടുമുള്ള സിനിമാശാലകളിൽ അരങ്ങേറുന്നു. പിആർഒ- ശബരി

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *