സീ കേരളം ചാനലിലെ ഏറെ ജനപ്രീതിയാർജ്ജിച്ച നൃത്ത റിയാലിറ്റി ഷോയായ ഡാൻസ് കേരള ഡാൻസ് സീസൺ 2 ഗ്രാൻഡ് ഫിനാലെ ഈ വരുന്ന ശനിയാഴ്ച (സെപ്റ്റംബർ 24) രാത്രി 7 മണി ക്ക് സംപ്രേഷണം ചെയ്യും. ഡാൻസ് റിയാലിറ്റി ഷോകളിൽ മികവിന്റെ പുത്തൻ തലങ്ങൾ താണ്ടിയ ഡാൻസ് കേരള ഡാൻസ് സീസൺ 2 ഗ്രാൻഡ് ഫിനാലെയിലേയ്ക്ക് കടക്കുമ്പോൾ ഏറെ വിസ്മയകരങ്ങളായ നൃത്തപ്രകടങ്ങൾക്കാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ശനിയാഴ്‌ച ഗ്രാൻഡ് ഫിനാലെ വേദിയിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്‌ചവെക്കാനൊരുങ്ങുന്നത് മുനീർ, ജിഷ്ണുദാസ്, അഭിനവ് – സാനിയ (ഡ്യുയറ്റ്), നിഖിൽ വിജയലക്ഷ്മി – സൂര്യ (ഡ്യൂയറ്റ്), ഡയനാമിക്ക് ഹീറോസ് (ഗ്രൂപ്പ്) എന്നിവരാണ്. എറണാകുളം വൈപ്പിൻ സ്വദേശിയായ മുനീർ അസാമാന്യമായ മെയ്‌വഴക്കത്തിലൂടെ ഡാൻസ് കേരള ഡാൻസ് സീസൺ 2 വിലുടനീളം തകർപ്പൻ പ്രകടനങ്ങളാണ് കാഴ്‌ചവച്ചിട്ടുള്ളത്. ഏറെ പ്രതിസന്ധികളിലൂടെ മുന്നോട്ടു പോകുന്ന തന്റെ കുടുംബത്തിന് ഏക അത്താണിയാണ് ഈ യുവാവ്.
സ്വന്തമായി ചിട്ടപ്പെടുത്തിയ നൃത്തച്ചുവടുകൾ കൊണ്ട് പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിക്കഴിഞ്ഞ ജിഷ്ണുദാസ് വത്യസ്തമായ നൃത്ത പ്രകടനത്തിലൂടെയും പകരം വയ്ക്കാനില്ലാത്ത ശൈലിയുടെയും പിൻബലത്തോടെയാണ് ഡാൻസ് കേരളം ഡാൻസ് സീസൺ 2 ഗ്രാൻഡ് ഫിനാലെ വേദിയിൽ എത്തുന്നത്.
ഡാൻസ് കേരള ഡാൻസ് സീസൺ 2 ഗ്രാൻഡ് ഫിനാലെ വേദിയിലെ ഡ്യുയറ്റ് മത്സരാർത്ഥികളാണ് അഭിനവും സാനിയയും. സീസൺ 2 ന്റെ തുടക്കം മുതൽക്ക് വ്യത്യസ്ത ശൈലികൾ കൊണ്ട് ശ്രദ്ധയകർഷിച്ച ഇവർ ഇടയ്ക്കു ചെറുതായി ഒന്നു പതറിയെങ്കിലും മികച്ച പ്രകടനകൾകൊണ്ട് ഒരു വൻ തിരിച്ചു വരവ് നടത്തിയിരുന്നു. ജീവിതത്തിൽ എല്ലാറ്റിനും മുകളിൽ നൃത്തത്തെ കാണുന്ന ഈ രണ്ടു പേരും ഗ്രാൻഡ് ഫിനാലെ പ്രേക്ഷകരെ ഞെട്ടിക്കാനുളള തയ്യാറെടുപ്പിലാണ്.
മറ്റൊരു ഡ്യുയറ്റ് മത്സര ജോഡിയായി ഡാൻസ് കേരള ഡാൻസ് സീസൺ 2 ഗ്രാൻഡ് ഫിനാലെ വേദിയിൽ എത്തുന്ന നിഖിൽ വിജയലക്ഷ്‌മിക്കും സൂര്യയ്ക്കും പിൻബലമാകുന്നത് അവർ ഇരുവരും ഒന്നിച്ച് ഇതുവരെ കാഴ്‌ച വച്ച മാസ്മരികത നിറഞ്ഞ പ്രകടങ്ങൾ തന്നെയാണ്. നൃത്തത്തോടൊപ്പം അഗാധമായ സൗഹൃദം സൂക്ഷിക്കുന്ന ഇവരുടെ ആഗ്രഹം സ്വന്തമായി ഒരു നല്ല ഡാൻസ് സ്റ്റുഡിയോ തുടങ്ങണം എന്നതാണ്. ഈ സ്വപ്നം സാക്ഷാത്കരിക്കാനുള്ള വലിയ ചവിട്ടു പടിയാകും അവരുടെ ഗ്രാൻഡ് ഫിനാലെ പ്രകടനം.
ഡാൻസ് കേരള ഡാൻസ് സീസൺ 2 ഗ്രാൻഡ് ഫിനാലെയിലെ ഏക ഗ്രൂപ്പ് മത്സരാർത്ഥികളാണ് തൃശൂരിൽ നിന്നുള്ള ഡയനാമിക്ക് ഹീറോസ്. ഷാനി മാസ്റ്ററുടെ ശിക്ഷണത്തിൽ പരിശീലനം നടത്തുന്ന ഈ നൃത്ത സംഘം അവതരണ മികവു കൊണ്ട് പ്രേക്ഷക മനം കവർന്നു കഴിഞ്ഞു. ഗ്രാൻഡ് ഫിനാലെ യിൽ ഡയനാമിക്ക് ഹീറോസ് കാഴ്ചവയ്ക്കുന്ന പുതിയ നൃത്തചുവടുകൾക്കായി ആവേശത്തോടെ കാക്കുകയാണ് സീ കേരളം പ്രേക്ഷകർ.
ഡാൻസ് കേരള ഡാൻസ് സീസൺ- 2 ഗ്രാൻഡ് ഫിനാലെയിൽ വിധികർത്താക്കളായ പ്രസന്ന മാസ്റ്റർ, ഐശ്വര്യ രാധാകൃഷ്ണൻ, മിയ ജോർജ്ജ്, എന്നിവരെക്കൂടാതെ പ്രത്യേക ക്ഷണിതാക്കളായി ഗോകുൽ സുരേഷ്, നീതാ പിള്ള, ടിനി ടോം, ഡയാന ഹമദ്, മാളവിക മേനോൻ, സാധിക വേണുഗോപാൽ, അദിതി രവി എന്നിവർ എത്തും. സെപ്റ്റംബർ 24 ശനിയാഴ്‌ച വൈകിട്ട് ഏഴു മണിക്ക് സംപ്രേഷണം ചെയ്യുന്ന ഡാൻസ് കേരളം ഡാൻസ് സീസൺ 2 ഗ്രാൻഡ് ഫിനാലെയ്ക്കായി സീ കേരളം പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുകയാണ്.
Zee Keralam Pattusaree contest പ്രമുഖ മലയാള വിനോദ ചാനലായ സീ കേരളം, ദിവസേന 10 പട്ടുസാരികൾ സമ്മാനമായി നേടാനുള്ള…
Zee Keralam New Serials കേരളത്തിലെ മുൻനിര ചാനലുകളിൽ ഒന്നായ സീ കേരളം 2025 നവംബർ 17 ന് ചെമ്പരത്തി,…
Avihitham On JioHotstar വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ തന്റെ ചിത്രങ്ങൾക്ക് പുതിയ ദൃശ്യഭംഗി ഒരുക്കുന്ന സംവിധായകൻ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ…
MyG partnered with JioStar’s MegaBlast കേരളത്തിൽ ഇരുപത് വർഷത്തെ വിജയകരമായ സേവനത്തിന്റെ ഭാഗമായി, മൈജി തന്റെ 20th വാർഷികം…
Inspection Bungalow ZEE5 ഇന്റെ പുതിയ മലയാളം ഒറിജിനൽ വെബ് സീരീസ് " ഇൻസ്പെക്ഷൻ ബംഗ്ലാവ് "നവംബർ 14 മുതൽ…
Advocate Anjali Serial Actors അഭിമാനവും നീതിയും സ്വന്തം ജീവിതമന്ത്രമാക്കി മുന്നേറുന്ന ഒരു യുവ അഭിഭാഷകയുടെ ആത്മവിശ്വാസത്തിന്റെയും ജീവിതസമരത്തിന്റെയും കഥയാണ്…
This website uses cookies.
Read More