കസിൻസ് & കല്യാണംസ്’ മെയ് 29 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Mayമലയാളം ഓടിടി റിലീസ്
Advertisements
Cousins and Kalyanams Web Series
Cousins and Kalyanams Web Series

ആറ് കസിൻസിന്റെ ഹൃദയസ്പർശിയായ ജീവിതയാത്രയും അവരുടെ കുടുംബബന്ധങ്ങളും പ്രമേയമാക്കി ഒരുങ്ങുന്ന ഏറ്റവും പുതിയ ഷോ ‘കസിൻസ് & കല്യാണംസ്’ സ്ട്രീമിംഗിന് ഒരുങ്ങുന്നു. ജിയോഹോട്ട്സ്റ്റാറിന്റെ ആദ്യത്തെ long-running ഷോയായ ‘കസിൻസ് & കല്യാണംസ്’ ന്റെ ആദ്യ എപ്പിസോഡ് മെയ് 29ന് സ്ട്രീം ചെയ്യും. 60 എപ്പിസോഡുകൾ ഉൾപ്പെടുന്ന ഈ ഷോയിൽ ഓരോ വെള്ളിയാഴ്ചയും നാല് എപ്പിസോഡുകൾ വീതം സ്ട്രീം ചെയ്യും.

ദി എപ്പിക് കമ്പനിയുടെ ബാനറിൽ വിഷ്‌ണു ചന്ദ്രൻ, കണ്ണൻ താമരക്കുളം എന്നിവർ സംവിധാനം ചെയ്‌തിരിക്കുന്ന ഈ റൊമാൻ്റിക് കോമഡി സീരീസിന്റെ രചന നിർവഹിച്ചിരിക്കുന്നത് പ്രവീൺ ബാലകൃഷ്‌ണനാണ്. ഏഴ് വിവാഹങ്ങളിലൂടെ കടന്നുപോകുന്ന ആറ് കസിൻസിൻ്റെ സൗഹൃദം, പ്രണയം, ഇണക്കങ്ങൾ, പിണക്കങ്ങൾ എന്നിവ രസകരമായി ഈ സീരീസിൽ അവതരിപ്പിക്കുന്നു.

Advertisements

നൈനിത മരിയ, നന്ദിത, മനസ്വിനി റാം, മന്യ മല്ലിക, സിദ്ധാർത്ഥ് ബാബു, കൃഷ്‌ണ വിജയ് തുടങ്ങിയ യുവതാരങ്ങളാണ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. നൗഷാദ് ഷെരീഫ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന കസിൻസ് & കല്യാണംസ് സീരീസിൻ്റെ എഡിറ്റിംഗ് സൂരജ് ഇ.എസ് ആണ്. സുദീപ് പലനാടാണ് സംഗീത സംവിധാനം.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, എന്നിങ്ങനെ അഞ്ച് ഭാഷകളിൽ സീരീസ് ലഭ്യമാകും. കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരേപോലെ രസിപ്പിക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങളുമായി എത്തുന്ന ‘കസിൻസ് & കല്യാണംസ്’ മെയ് 29 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും.

Cousins & Kalyanams
Cousins & Kalyanams

1. ‘കസിൻസ് & കല്യാണംസ്’ എന്തിനെക്കുറിച്ചുള്ള സീരീസാണ്?

ആറ് കസിൻസിന്റെ ജീവിതയാത്ര, കുടുംബബന്ധങ്ങൾ, സൗഹൃദം, പ്രണയം, വിവാഹങ്ങൾ എന്നിവയെ ആസ്പദമാക്കിയുള്ള ഒരു റൊമാന്റിക് കോമഡി ഫാമിലി സീരീസാണ് കസിൻസ് & കല്യാണംസ്.

2. ‘കസിൻസ് & കല്യാണംസ്’ എവിടെ കാണാം?

സീരീസ് JioHotstar ൽ സ്ട്രീം ചെയ്യും.

3. ‘കസിൻസ് & കല്യാണംസ്’ റിലീസ് തീയതി ഏതാണ്?

സീരീസിന്റെ ആദ്യ എപ്പിസോഡ് മെയ് 29ന് റിലീസ് ചെയ്യും.

4. ഈ സീരീസിൽ എത്ര എപ്പിസോഡുകൾ ഉണ്ട്?

ആകെ 60 എപ്പിസോഡുകളാണ് സീരീസിൽ ഉള്ളത്.

5. പുതിയ എപ്പിസോഡുകൾ എപ്പോൾ റിലീസ് ചെയ്യും?

ഓരോ വെള്ളിയാഴ്ചയും നാല് എപ്പിസോഡുകൾ വീതം റിലീസ് ചെയ്യും.

6. ‘കസിൻസ് & കല്യാണംസ്’ ഏത് വിഭാഗത്തിൽപ്പെടുന്ന സീരീസാണ്?

ഇത് ഒരു റൊമാന്റിക് കോമഡി കുടുംബസീരീസാണ്.

7. സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് ആരാണ്?

Vishnu Chandran, Kannan Thamarakkulam എന്നിവരാണ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്.

8. ‘കസിൻസ് & കല്യാണംസ്’ ന്റെ തിരക്കഥ ഒരുക്കിയത് ആരാണ്?

സീരീസിന്റെ രചന നിർവഹിച്ചിരിക്കുന്നത് Praveen Balakrishnan ആണ്.

9. സീരീസിൽ പ്രധാന വേഷങ്ങളിൽ ആരൊക്കെയാണ്?

Nainita Maria, Nandita, Manaswini Ram, Manya Mallika, Siddharth Babu, Krishna Vijay എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

10. ‘കസിൻസ് & കല്യാണംസ്’ മറ്റ് ഭാഷകളിൽ ലഭ്യമാകുമോ?

അതെ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സീരീസ് ലഭ്യമാകും.

11. ഈ സീരീസിന്റെ പ്രധാന പ്രത്യേകത എന്താണ്?

ഏഴ് വിവാഹങ്ങളിലൂടെ കടന്നുപോകുന്ന ആറ് കസിൻസിന്റെ ബന്ധങ്ങളും ജീവിത മുഹൂർത്തങ്ങളും ഹാസ്യവും വികാരവും ചേർത്ത് അവതരിപ്പിക്കുന്നതാണ് സീരീസിന്റെ പ്രധാന ആകർഷണം.

12. ‘കസിൻസ് & കല്യാണംസ്’ കുടുംബസമേതം കാണാനാകുമോ?

അതെ. കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകർഷിക്കുന്ന കുടുംബസൗഹൃദ സീരീസാണ് ഇത്.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

Leave a Reply

Your email address will not be published. Required fields are marked *