തേവർ രണ്ടാം ഘട്ട ചിത്രീകരണം കേരളത്തിൽ ഉടൻ ആരംഭിക്കും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Mayസിനിമ വാര്‍ത്തകള്‍
Thevar Movie Shooting at Kerala
Thevar Movie Shooting at Kerala

ധ്യാൻ ശ്രീനിവാസൻ, ഡോക്ടർ റോഷൻ രാജ്, ഷഹീൻ സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിജീഷ് സഹദേവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “തേവർ” എന്ന ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം പൊള്ളാച്ചിയിൽ പൂർത്തിയായി. ചിത്രത്തിന്റെ രണ്ടാം ഘട്ട ഷൂട്ടിംഗ് ഉടൻ കേരളത്തിൽ ആരംഭിക്കും.

മാന്ത്രിക സിദ്ധിയുള്ള ഒരു പ്രതിമയെ ആസ്പദമാക്കി ഫാന്റസി ഹ്യൂമർ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രമാണിത്.

ചിത്രത്തിൽ തലൈവാസൽ വിജയ്, കലാഭവൻ ഷാജോൺ, മൊട്ട രാജേന്ദ്രൻ, വയ്യാപുരി, ഐശ്വര്യ, പൂജ റാം, ഡാനി, മേജർ രവി, ദേവൻ, ഷാജു ശ്രീധർ, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, സുനിൽ സുഖദ, ദിനേശ് പണിക്കർ, ജയരാജ് വാര്യർ, ശിവജി ഗുരുവായൂർ, കപോതൻ ശ്രീധരൻ നമ്പൂതിരി തുടങ്ങിയവരും അഭിനയിക്കുന്നു.

ഹൊറയ്സൺ എന്റർടൈന്റ്സിന്റെ ബാനറിൽ മൊട്ടമ്മൽ രാജൻ (ദോഹ) നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ഐസക് നിർവഹിക്കുന്നു.

അണിയറ പ്രവർത്തകർ

  • സംവിധാനം & തിരക്കഥ : നിജീഷ് സഹദേവൻ
  • നിർമ്മാണം : മൊട്ടമ്മൽ രാജൻ (ദോഹ)
  • ബാനർ : ഹൊറയ്സൺ എന്റർടൈന്റ്സ്
  • ഛായാഗ്രഹണം : എൽദോ ഐസക്
  • സംഗീതം : ഔസേപ്പച്ചൻ
  • എഡിറ്റിംഗ് : ആയൂബ് ഖാൻ
  • ആർട്ട് ഡയറക്ടർ : സജിത്ത് മുണ്ടയാട്
  • പ്രൊഡക്ഷൻ കൺട്രോളർ : ജബ്ബാർ മതിലകം
  • പ്രോജക്ട് ഡിസൈനർ : ഹംസ ദേശമംഗലം
  • ചീഫ് അസോസിയേറ്റ് ഡയറക്ടർ : പ്രസാദ് യാദവ്
  • കോസ്റ്റ്യൂം ഡിസൈനർ : സുകേഷ് താനൂർ
  • മേക്കപ്പ് : മഹേഷ് ചേർത്തല
  • സ്ക്രിപ്റ്റ് അസോസിയേറ്റ് : ബിനു കുമാർ എസ്
  • കൊറിയോഗ്രാഫി : കുമാർ ശാന്തി
  • ആക്ഷൻ : തവ്സിരാജ്, ബ്രൂസിലി രാജേഷ്
  • ഫിനാൻസ് കൺട്രോളർ : വിവേക് ശ്രീ കാർത്തികേയൻ
  • ഫിനാൻസ് മാനേജർ : മുരുകേശൻ കൽപ്പാത്തി
  • പ്രൊഡക്ഷൻ മാനേജർമാർ : പ്രസാദ് ശ്രീകൃഷ്ണപുരം, അരുൺ കണ്ണൂർ
  • സ്റ്റിൽസ് : ഷിബി ശിവദാസ്
  • പി.ആർ.ഒ : എ.എസ് ദിനേശ്

ഫാന്റസി, ഹാസ്യം, ത്രില്ലർ ഘടകങ്ങൾ ഒത്തുചേർന്ന “തേവർ” മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുന്നു.

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *