എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

സീ കേരളം

ചെമ്പരത്തി സീരിയലിന്റെ അവസാന എപ്പിസോഡ് വെള്ളിയാഴ്ച്ച 6.30ന് സീ കേരളം ചാനലില്‍

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

പ്രേക്ഷകലക്ഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്ന ഉത്തരങ്ങളുമായി ചെമ്പരത്തി ക്ലൈമാക്സിലേക്ക്

Chembarathi Serial Final Episode

മലയാളികളുടെ ഇഷ്ട വിനോദ ചാനലായ സീ കേരളം തുടക്കം മുതല്‍ സംപ്രേക്ഷണം ചെയ്തു വരുന്ന പരമ്പരയായ ‘ചെമ്പരത്തി’ അവസാന എപ്പിസോഡിലേക്ക്. ഉദ്വേഗം നിറഞ്ഞ കഥാസന്ദര്‍ഭങ്ങളിലൂടെയും വികാര നിര്‍ഭരമായ മുഹൂര്‍ത്തങ്ങളിലൂടെയും പ്രേക്ഷകലക്ഷങ്ങളെ കോരിത്തരിപ്പിച്ച ‘ചെമ്പരത്തി‘ മലയാളികളുടെ സ്വീകരണമുറിയിലേക്കെത്തിച്ചത് പ്രമേയം കൊണ്ടും അവതരണത്തികവു കൊണ്ടും വ്യത്യസ്തതയാര്‍ന്ന കുടുംബകഥയാണ്.

കഥ അവസാനഘട്ടത്തിലേക്കെത്തുമ്പോള്‍ ആനന്ദിന്റെ രണ്ടാം വിവാഹം നടക്കുമോ അതോ കല്ല്യാണിയെ മരുമകളായി അഖിലാണ്ഡേശ്വരി അംഗീകരിക്കുമോ എന്നിങ്ങനെ പ്രേക്ഷകര്‍ അറിയാന്‍ കാത്തിരുന്ന നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ലഭിക്കും എന്നതാണ് മഹാസംഗമം ക്ലൈമാക്‌സ് എപ്പിസോഡിന്റെ പ്രമോ വീഡിയോയില്‍ നിന്നു വ്യക്തമാകുന്നത്. കൂടാതെ, സീ കേരളത്തിലെ ജനപ്രിയ പരമ്പരയായ നീയും ഞാനും താരങ്ങളും ക്ലൈമാക്‌സ് എപ്പിസോഡിനു മാറ്റുകൂട്ടാനായെത്തുന്നു എന്നതും ശ്രദ്ധേയമാണ്.

സീ കേരളം സീരിയല്‍

ഗ്രാമത്തിന്റെ നിഷ്‌കളങ്കതയും ശാലീനതയുമായി സമ്പന്ന കുടുംബമായ തൃച്ചമ്പലത്ത് വീട്ടുജോലിക്കാരിയായി എത്തുന്ന കല്യാണിയുടെയും തൃച്ചമ്പലത്ത് അഖിലാണ്ഡേശ്വരിയുടെ മൂത്ത മകനും, ബിസിനസ് മേഖലയിലെ പ്രമുഖനായ ആനന്ദിന്റെയും കഥയാണ് ഈ സീരിയല്‍ പറയുന്നത്. ഇവരുടെ മനോഹരമായ സൗഹൃദത്തിന്റെയും സംഘര്‍ഷഭരിതവുമായ പ്രണയത്തിന്റെയും ജീവിതത്തിന്റെയും ആവിഷ്‌ക്കാരത്തിലൂടെയാണ് കഥയുടെ ഓരോ ഘട്ടവും പുരോഗമിച്ചിരുന്നത്. നര്‍ത്തകിയും അഭിനേത്രിയുമായ താരാകല്യാണാണ് കരുത്തയായ തൃച്ചമ്പലത്ത് അഖിലാണ്ഡേശ്വരിയായി വേഷമിട്ടിരിക്കുന്നത്. സംസ്ഥാന അവാര്‍ഡ് ജേതാവ് അമല ഗിരീഷ് കല്യാണിയായും, സ്റ്റെബിന്‍ ജേക്കബ് ആനന്ദായും മിനിസ്‌ക്രീനിലെത്തിയ പരമ്പരയ്ക്ക്  തുടക്കം മുതല്‍ തന്നെ മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

സീ5 ആപ്പില്‍ ലഭ്യം

ആയിരത്തിനടുത്ത് എപ്പിസോഡുകൾ കടന്നു അവസാന നിമിഷങ്ങളിൽ എത്തി നിൽക്കുമ്പോൾ ആനന്ദിന്റെ ഭാര്യയാവാനുള്ള ഭാഗ്യ പരീക്ഷണത്തിൽ കല്യാണിയാണോ വൈജയന്തിയാണോ വിധി പിന്തുണക്കുന്നതെന്ന ആശയക്കുഴപ്പങ്ങൾക്കുള്ള മറുപടിയാവും ഉദ്വേഗം നിറഞ്ഞ ക്ലൈമാക്സ് എപ്പിസോഡ് എന്നുറപ്പാണ്. മികച്ച സിനിമ- സീരിയല്‍ സമ്മാനിച്ച ഹിറ്റ് സംവിധായകന്‍ ഡോ. എസ് ജനാര്‍ദ്ദനന്‍ സംവിധാനം നിര്‍വ്വഹിച്ച ചെമ്പരത്തിയുടെ സഹ സംവിധായകന്‍ ഷാജി നൂറനാടാണ്. യവനിക ഗോപാലകൃഷ്ണന്‍, സഞ്ജന കൃഷ്ണന്‍, പ്രബിന്‍, ബ്ലസി കുര്യന്‍, ശ്രീപത്മ എന്നിവരാണ് സീരിയലിലെ മറ്റ് ശ്രദ്ധേയരായ അഭിനേതാക്കള്‍. സീരിയലിന്റെ അവസാന എപ്പിസോഡ് വെള്ളിയാഴ്ച്ച 6.30ന് സീ കേരളം ചാനലില്‍ കാണാം.

Kudumbasree Saradha Actors
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

ഏഷ്യാനെറ്റ് ഹൃദയസ്പർശിയായ പുതിയ പരമ്പര “മഴ തോരും മുൻപേ” ജൂലൈ 7-ന് ആരംഭിക്കുന്നു

ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ്‌ പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…

5 ദിവസങ്ങൾ ago

ബിഗ് ബോസ് മലയാളം സീസൺ 7: സാധാരണക്കാർക്ക് മൈജി ബിഗ് എൻട്രിയിലൂടെ സുവർണ്ണാവസരം!

MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…

1 ആഴ്ച ago

കേരള ക്രൈം ഫയൽസ് സീസൺ 2, ദി സെര്‍ച്ച്‌ ഫോര്‍ സിപിഒ അമ്പിളി രാജു – ജൂൺ 20 മുതല്‍ സ്ട്രീമിംഗ്

മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…

3 ആഴ്ചകൾ ago

പി ഡബ്ല്യു ഡി ( PWD ) ട്രയിലർ പുറത്ത് – PWD – Proposal Wedding Divorce

ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…

1 മാസം ago

തുടരും ഓടിടി റിലീസ് തീയതി , മെയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാര്‍ സ്ട്രീം ചെയ്യുന്നു

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…

1 മാസം ago

ഇത് വേറെ ലെവൽ വൈബ്, മൂൺ വാക്കിലെ വേവ് സോങ് റിലീസായി

Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…

1 മാസം ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More