ശ്രദ്ധിയ്ക്കുക

ഇവിടെ യാതൊരു വിധത്തിലുള്ള വീഡിയോകളും ലഭ്യമല്ല, മലയാളം ചാനല്‍ പരിപാടികളെക്കുറിച്ചുള്ള വിവരങ്ങള്‍ , സീരിയലുകള്‍, ഒടിടി റിലീസ് തീയതികള്‍, മലയാളം ടെലിവിഷന്‍ പരിപാടികളുടെ സംപ്രേക്ഷണ സമയം തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും മലയാളം ടിവി  പോര്‍ട്ടല്‍ നിങ്ങളുമായി പങ്കു വെയ്ക്കുന്നത്.
ഏഷ്യാനെറ്റ്‌

ബിഗ് ബോസ് മലയാളം സീസൺ 5 വിജയി ആരാണ് ? – ഗ്രാൻഡ് ഫിനാലെ തത്സമയം ജൂലൈ 2 ഞായറാഴ്ച രാത്രി ഏഴ് മണിക്ക് ഏഷ്യാനെറ്റില്‍

പ്രസിദ്ധീകരിച്ചത്
മലയാളം ടിവി വാര്‍ത്തകള്‍
ഷെയര്‍ ചെയ്യാം

ജൂലൈ 2 ഞായറാഴ്ച രാത്രി ഏഴ് മണിക്ക് ഏഷ്യാനെറ്റില്‍ ബിഗ് ബോസ് മലയാളം സീസൺ 5 ഗ്രാൻഡ് ഫിനാലെ തല്‍സമയ സംപ്രേക്ഷണം

Grand Finale Telecast of Bigg Boss Season 5

ബിഗ് ബോസ് മലയാളംസീസൺ 5 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ജൂലൈ രണ്ടിന് ഏഷ്യാനെറ്റിൽ. ബിഗ് ബോസിൽ നിലപാടുകൾ അറിയിച്ചും ഗെയിമുകൾ ആസൂത്രണം ചെയ്തും വ്യക്തിത്വം കാത്തുസൂക്ഷിച്ചും ടാസ്കുകളിൽ കഴിവുതെളിയിച്ചും 100 ദിവസം കഴിച്ചുകൂട്ടിയ മത്സരാര്‍ഥികളിൽ നിന്നും , പ്രേക്ഷകർ തെരഞ്ഞെടുക്കുന്ന അന്തിമവിജയിയെ പ്രഖ്യാപിക്കുന്ന ബിഗ് ബോസ് സീസൺ 5 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.

കാതോടു കാതോരം (തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 10 മണിക്ക് ), ഗൌരി ശങ്കരം (തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 09:30 മണിക്ക് ) ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ആരംഭിക്കുന്ന പുതിയ സീരിയലുകള്‍

Bigg Boss Malayalam Season 5 Winner Name

ബിഗ് ബോസ് 5 വിജയി

പ്രശസ്‍ത താരങ്ങളും ബിഗ് ബോസ്സ് മുൻമത്സരാര്ഥികളുമായ നോബി , കുട്ടി അഖിൽ , സൂരജ് , റിതു മന്ത്ര , രമ്യ പണിക്കർ, മഞ്ചു പത്രോസ് തുടങ്ങിയവർ അവതരിപ്പിച്ച കോമഡി സ്‍കിറ്റും ചലച്ചിത്രപിന്നണി ഗായിക ഗൗരി ലക്ഷ്മി മ്യൂസിഷ്യൻ സ്റ്റീഫൻ ദേവസ്സി എന്നിവർ ഒരുക്കുന്ന സംഗീതവിരുന്നും ഗ്രാൻഡ് ഫിനാലെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . കൂടാതെ ബിഗ് ബോസ് മത്സരാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധകലാപരിപാടികളും ഈ സദസ്സിൽ അരങ്ങേറും.

ബിഗ് ബോസ് സീസൺ 5 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റിൽ ജൂലൈ രണ്ടിന് ഞായറാഴ്ച രാത്രി ഏഴ് മണിമുതലാണ് സംപ്രേക്ഷണം ചെയ്യുന്നത്.

Gouri Shankaram Serial Asianet

പുതിയ ടിവി വാര്‍ത്തകള്‍

  • ചാനല്‍ വാര്‍ത്തകള്‍

ഇന്ത്യയിൽ ടിവി വ്യൂവർഷിപ്പ് കുതിച്ചുയരുന്നതായി പുതിയ വ്യൂവർഷിപ്പ് റേറ്റിംഗുകൾ സൂചിപ്പിക്കുന്നു

കാഴ്ചക്കാരുടെ എണ്ണത്തിൽ 5.1% വർധനയോടെ ഇന്ത്യയിൽ ടിവി വ്യൂവർഷിപ്പ് വർദ്ധിച്ചുകൊണ്ടിരിക്കുന്നു ടെലിവിഷന്റെ  ആകർഷണീയതയുടെ ശ്രദ്ധേയമായ സാക്ഷ്യമായി, മുൻവർഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ…

2 ദിവസങ്ങൾ ago
  • ഏഷ്യാനെറ്റ്‌

മാളികപ്പുറം , പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ഏഷ്യാനെറ്റിലെ ഭക്തിസാന്ദ്രമായ മലയാള പരമ്പര

പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ഏഷ്യാനെറ്റിലെ ഭക്തിസാന്ദ്രപരമ്പര മാളികപ്പുറം . അയ്യപ്പഭക്തയായ ഉണ്ണിമോളുടെ ജീവിതത്തിന്റെ ആവേശകരമായ ആഖ്യാനം നൽകിക്കൊണ്ട് ഏഷ്യാനെറ്റിന്റെ ഭക്തിസാന്ദ്രമായ "മാളികപ്പുറം"…

2 ആഴ്ചകൾ ago
  • മലയാളം ഓടിടി റിലീസ്

ഓടിടി റിലീസ് മലയാളം – ഓൺലൈൻ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായ സിനിമകള്‍, വെബ്‌ സീരീസുകള്‍

ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , നെറ്റ് ഫ്ലിക്സ് , സണ്‍…

2 ആഴ്ചകൾ ago
  • സീ കേരളം

സീ കേരളം ചാനല്‍ ഇന്നത്തെ പരിപാടികള്‍ – കുടുംബശ്രീ ശാരദ, സുധാമണി സൂപ്പറാ, പാര്‍വതി, മിഴി രണ്ടിലും

കുടുംബശ്രീ ശാരദ, സുധാമണി സൂപ്പറാ, പാര്‍വതി, മിഴി രണ്ടിലും - സീ കേരളം ചാനല്‍ ഇന്നത്തെ പരിപാടികള്‍ ഏറ്റവും പുതിയ…

3 ആഴ്ചകൾ ago
  • ഏഷ്യാനെറ്റ്‌

ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം , ഏഷ്യാനെറ്റിൽ പുതിയ പരമ്പര നവംബർ 20 മുതൽ തിങ്കൾ മുതൽ ഞായർ വരെ രാത്രി 8 മണിക്ക്

ഏഷ്യാനെറ്റിൽ പുതിയ പരമ്പര ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം ഏഷ്യാനെറ്റ്, കുടുംബ ബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന "ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം" (ചന്ദ്രികയിൽ അലിയുന്നു…

3 ആഴ്ചകൾ ago
  • മലയാളം ഓടിടി റിലീസ്

പേരില്ലൂർ പ്രീമിയർ ലീഗ് – ഡിസ്നി + ഹോട്ട്‌സ്റ്റാർ മലയാളത്തിലെ പുതിയ സീരീസിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

ഡിസ്നി + ഹോട്ട്‌സ്റ്റാർ മലയാളം സീരീസ് - പേരില്ലൂർ പ്രീമിയർ ലീഗ് പ്രേക്ഷക ശ്രദ്ധ നേടിയ കേരളാ ക്രൈം ഫയൽസും…

3 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .