പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഭയം സീ കേരളം ചാനലിൽ ഈ തിങ്കളാഴ്ച മുതൽ. ധന്യ മേരി വർഗീസ്, ഗൗരി കൃഷ്ണൻ, മേഘ മാത്യു അടക്കം പ്രമുഖർ മത്സരാർത്ഥികൾ. കാഴ്ചക്കാരെ ഒന്നടങ്കം ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന സ്‌പെഷ്യല്‍ ബ്രാന്‍ഡ് ഷോയുടെ ടീസര്‍ ഇതിനകം പ്രേക്ഷക ശ്രദ്ധനേടിയിട്ടുണ്ട്. ഭയത്തിന്റെ നെരിപ്പോടില്‍ ഊതിയുരുക്കിയ ഉഗ്രന്‍ പ്രമേയവുമായി എത്തുന്ന ‘ഭയം’ വമ്പന്‍ ഹിറ്റാവുമെന്നുറപ്പാണ്.
ടെലിവിഷൻ ചരിത്രത്തിലെ നാഴികക്കല്ലാകാൻ പോകുന്ന ഈ ഹൊറർ പരിപാടിയിൽ ധന്യ മേരി വർഗീസ്, ഗൗരി കൃഷ്ണൻ, റനിഷ റഹ്മാൻ, അമൃത നായർ, അങ്കിത വിനോദ്, മേഘ മാത്യു, അമൃത സാജു, ശിൽപ മാർട്ടിൻ, അരുന്ധതി നായർ, കരോളിൻ ആൻസി എന്നിവരാണ് മത്സരാർഥികൾ.
“ഭയത്തെ മറികടക്കാൻ എന്റെ വിശ്വാസങ്ങളുമായി പോരാടാൻ ഞാൻ തയ്യാറാണ്” എന്ന് ധന്യ മേരി വർഗീസ് പറഞ്ഞു. മലയാളം ടെലിവിഷൻ രംഗത്തെ ജനപ്രിയ താരങ്ങളിൽ ഒരാളാണ് ധന്യ മേരി വർഗീസ്. ഒരു ഇടവേളക്ക് ശേഷം മിനി സ്ക്രീനിലേക്ക് തിരിച്ചു വന്ന താരം അതിവേഗം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ധന്യക്കൊപ്പം, സീ കേരളം പ്രേക്ഷകർക്ക് സുപരിചിതയായ, കയ്യെത്തും ദൂരത്തു താരം ഗൗരി കൃഷ്ണയും ഈ പരിപാടിയിൽ മത്സരാർഥിയാണ്.
നന്മയുണ്ടെങ്കിൽ അവിടെ തിന്മയുടെ ശക്തിയും ഉണ്ടാകുമെന്നാണ് ഈ ഷോ പറഞ്ഞു വെക്കുന്നത്. ഭയത്തിന്റെ യാത്രയിൽ പങ്കാളികളാകുമ്പോൾ സ്വയം കണ്ടെത്താനും അമാനുഷികത അനുഭവിക്കാനും മത്സരാർത്ഥികൾക്ക് അവസരം ലഭിക്കും. ഭീതിയും ആകാംഷയും ഉണര്‍ത്തുന്ന വേറിട്ട കാഴ്ചകളുമായാണ് എത്തുന്നത്. സ്ഥിരം കാഴ്ച്ചകളില്‍ നിന്നും വ്യത്യസ്തമായി വിനോദ വിഭവങ്ങളുമായി പ്രേക്ഷകരുടെ കാഴ്ചയില്‍ നിറം ചാലിക്കുന്ന ജനപ്രിയ വിനോദ ചാനലായ സീ കേരളത്തിൽ നവംബർ 15-ന് പ്രീമിയർ ചെയ്യുന്ന ‘ഭയം’, തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 10 മണിക്ക് സംപ്രേക്ഷണം ചെയ്യും.
ഡിസ്നി + ഹോട്ട്‌സ്റ്റാർ തങ്ങളുടെ ആറാമത്തെ മലയാളം സീരീസായ 'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍'-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിലാണ് ബറോസ് സ്ട്രീമിംഗ് ചെയ്യുന്നത് Barroz on Hotstar Streaming നിധി…
Enkile Ennodu Para Celebrates 25 Episodes ഏഷ്യാനെറ്റിലെ ജനപ്രിയ ഗെയിം ഷോ "എങ്കിലെ എന്നോട് പറ" ജനുവരി 25,…
Sookshmadarshini OTT Release Date മനുഷ്യ മനസ്സിന്റെ സൂക്ഷമതയിലേക്ക് ഒരു ഭൂതക്കണ്ണാടി തിരിച്ച് പിടിക്കുന്ന ഫാമിലി ത്രില്ലർ സൂക്ഷ്മദർശിനി ജനുവരി…
ജനുവരി 5 മുതൽ 15 വരെ ഈ മകരവിളക്ക് പ്രമാണിച്ച് ശബരിമല തീർഥാടകർക്കായി ഏഷ്യാനെറ്റ് മാളികപ്പുറം KSRTC സൗജന്യയാത്ര സംഘടിപ്പിക്കുന്നു.…
ക്രിസ്തുമസ് ദിനത്തില്‍ ഏഷ്യാനെറ്റ് ഒരുക്കുന്ന പ്രത്യേക സിനിമകള്‍ , പരിപാടികള്‍ - 25 ഡിസംബര്‍ 25 ഡിസംബര്‍ - ഏഷ്യാനെറ്റ്…
This website uses cookies.
Read More