ജനപ്രിയ സീരിയലുകള്‍ക്കുള്ള പുരസ്ക്കാരങ്ങളുമായി ഏഷ്യാനെറ്റ് ടെലിവിഷൻ അവാര്‍ഡ്സ് 2022 എറണാകുളം , അങ്കമാലി ആഡ് ലക്സ് കൺവെൻഷൻ സെന്‍ററിൽ വച്ച് സംഘടിപ്പിച്ചു.
ഈ വേദിയിൽവച്ച് ഇന്ത്യ ഒട്ടാകെ തരംഗമായിമാറിയ ചലച്ചിത്രം ” വിക്ര” ത്തിന്റെ 100-ആം ദിനാഘോഷത്തിന്റെ ഭാഗമായി മലയാളസിനിമയും ഏഷ്യാനെറ്റും ചേർന്ന് ഉലകനായകൻ കമൽ ഹസ്സനെ ആദരിച്ചു. ഇതിന്റെ ഭാഗമായി 30 മിനിറ്റോളം ദൈർഘ്യത്തിൽ അവതരിപ്പിച്ച വിക്രം സെഗ്‌മെന്റും 60 -തിൽ അധികം കലാകാരണകർക്കൊപ്പം ബിഗ് ബോസ്സ് ഫെയിം റംസാൻ അവതരിപ്പിച്ച ഡാൻസും പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമായിരിക്കും .
പ്രമുഖ താരങ്ങളായ ജയസൂര്യ , മുകേഷ് , സൂരജ് വെഞ്ഞാറമൂട് , നിഖില വിമൽ , ലക്ഷ്മി ഗോപാലസ്വാമി , രമേശ് പിഷാരടി , ഹരീഷ് കണാരൻ , ധർമജൻ , നാദിര്‍ഷ, സുധീര്‍ കരമന, വിജയ് ബാബു, ടിനി ടോം, നിത പിള്ള , നരേൻ , സിജു വിൽസൺ , മണികണ്ഠൻ ആചാരി , ഇടവേള ബാബു , ഡയറക്ടർ രഞ്ജിത്ത് ശങ്കർ , തെസ്നി ഖാൻ , പാരീസ് ലക്ഷ്മി , ജനപ്രിയ പരന്പരകളിലെ താരങ്ങള്‍ തുടങ്ങി നിരവധിപേർ ഏഷ്യാനെറ്റ് ടെലിവിഷൻ അവാര്‍ഡ്സ് 2022 സദസ്സിന് മിഴിവേകി.
ടെലിവിഷൻ പുരസ്ക്കാരങ്ങളുടെ പ്രഖ്യാപനത്തിനും വിതരണത്തിനും പുറമെ ചലച്ചിത്രരംഗത്ത് 20 വര്ഷം പൂർത്തിയാക്കിയ ജയസൂര്യയെ ഈ വേദിയിൽ വച്ച് കമൽ ഹസ്സൻ ആദരിച്ചു. ബഹുമുഖപ്രതിഭയ്ക്കുള്ള പുരസ്ക്കാരം സൂരാജ് വെഞ്ഞാറമൂട് ഏറ്റുവാങ്ങി. ജനപ്രിയ താരം രാജേഷ് ഹെബ്ബാറും ബിഗ് ബോസ്സ് / കോമഡി സ്റ്റാർ ഫെയിം അഖിലും ചേര്‍ന്നൊരുക്കിയ കിച്ചൺ ഡാന്‍സ് ഈ ഷോയുടെ പ്രത്യേക ആകര്‍ഷണമാണ്. കൂടാതെ അനു സിതാര , ദുര്ഗ കൃഷ്ണൻ , ജനപ്രിയ ടെലിവിഷന്‍ താരങ്ങൾ തുടങ്ങിയവരുടെ നൃത്തവിസ്മയങ്ങളും കോമഡി സ്കിറ്റുകളും , കണ്ടമ്പററി ഡാൻസുകളും സദസ്സിനെ ഇളക്കി മറിച്ചു.
ഈ അവാർഡ് നിശ ഏഷ്യാനെറ്റിൽ ഒക്ടോബര് 15 , 16 തീയതികളിൽ ( ശനി , ഞായർ ) വൈകുന്നേരം 7 മണി മുതൽ സംപ്രേക്ഷണം ചെയുന്നു .
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More