2021-22 വർഷത്തെ സിനിമകൾക്കുള്ള പുരസ്‌ക്കാരങ്ങളുമായി നാലാമത് യൂറോപ്യൻ മലയാള ചലച്ചിത്രപുരസ്‌ക്കാരം “ആനന്ദ് ടിവി ഫിലിം അവാർഡ്‌സ് 2023 വിത്ത് മമ്മുക്ക ” , ഏഷ്യാനെറ്റുമായി സഹകരിച്ച് യൂകെ , മാഞ്ചസ്റ്ററിലെ ഒ2 അപ്പോളോ ( O2 , Apollo ) തിയേറ്ററിൽ വച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ വിതരണം ചെയ്തു.
മലയാളത്തിന്റെ ഇതിഹാസതാരം മമ്മൂട്ടിയെ മഞ്ജു വാരിയർ , കുഞ്ചാക്കോ ബോബൻ , ടോവിനോ തോമസ് , സൂരാജ് വെഞ്ഞാറമൂട് , ജോജു ജോർജ് , വിനീത് ശ്രീനിവാസൻ , അപർണ ബാലമുരളി , രമേഷ് പിഷാരടി , ആനന്ദ് ടിവി എം.ഡി ശ്രീകുമാർ എന്നിവർ ചേർന്ന് ആദരിച്ചു.
2021-ലെ മികച്ച നടനായി ടോവിനോ തോമസിനെയും 2022 – ലെ മികച്ചനടനായി കുഞ്ചാക്കോ ബോബനെയും മികച്ചനടിയായി മഞ്ജു വാരിയരെയും മികച്ച സിനിമയായി റോഷാക്കും തെരഞ്ഞെടുത്തു.കൂടാതെ ഔട്‍സ്റ്റന്റിങ് പെർഫോർമർ ഓഫ് ദി ഇയർ സൂരാജ് വെഞ്ഞാറമൂട് , വെർസറ്റൈൽ ആക്ടർ ജോജു ജോർജ് , സ്വഭാവനടൻ രമേശ് പിഷാരടി , സ്വഭാവനടി സാസ്‌തിക , ഹാസ്യനടൻ അസീസ് , സംവിധയകൻ വിനീത് ശ്രീനിവാസൻ , ഗായകൻ ഹരിശങ്കർ , ബേസ്ഡ് ഹെൽത്ത്കെയർ എൻട്രപെനെർ ഓഫ് ദി ഇയർ തേമ്പലത്ത് രാമചന്ദ്രൻ എന്നിവർക്ക് പുരസ്സരങ്ങൾ സമ്മാനിച്ചു.വേദിയിൽ വച്ച് ദേശീയപുരസ്‌കാരം നേടിയ അപർണ ബലമുരളിയെ ആദരിച്ചു .
സാനിയ അയ്യപ്പൻ , സാസ്‌തിക , ആര്യ , രഞ്ജിനി തുടങ്ങിയവർ അവതരിപ്പിച്ച ഡാൻസും സൂരാജ് വെഞ്ഞാറമൂട് , അസീസ് , ലാൽബാബു , ലക്ഷ്മിപ്രിയ , ആര്യ തുടങ്ങിയവർ അണിനിരന്ന കോമഡി സ്കിറ്റും , വിനീത് ശ്രീനിവാസൻ , ഹരിശങ്കർ , അപർണ ബാലമുരളി എന്നിവരുടെ സംഗീതവിരുന്നും അവാർഡ് നിശയുടെ പ്രധാന ആകർഷണങ്ങളായിരുന്നു .
“ആനന്ദ് ടിവി ഫിലിം അവാർഡ്‌സ് 2023 വിത്ത് മമ്മുക്ക ” ഏഷ്യാനെറ്റിൽ ആഗസ്റ്റ് 6 ഞാറാഴ്ച വൈകുന്നേരം 7 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു.
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…
This website uses cookies.
Read More