കുടുംബവിളക്ക് മലയാളം ടിവി സീരിയൽ കഥാപാത്രങ്ങളും അഭിനേതാക്കളും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Marchഏഷ്യാനെറ്റ്‌
Advertisements

നായികാ, നായകന്‍, സഹ താരങ്ങള്‍ ഇവരുടെ വിവരങ്ങള്‍ – ഏഷ്യാനെറ്റ്‌ സീരിയൽ കുടുംബവിളക്ക്

സംപ്രേക്ഷണം ആരംഭിച്ചു ചുരുങ്ങിയ കാലയളവില്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന ടെലിവിഷന്‍ പരമ്പരയാണ് കുടുംബ വിളക്ക്. മീരാ വാസുദേവൻ, കേകേ മേനോൻ , ശ്രീജിത് വിജയ് , നിഷിത, നൂബിൻ ജോണി, പാർവതി, ദേവി മേനോൻ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന സീരിയല്‍ ടോപ്‌ 1 ആയി ബാര്‍ക്ക് റേറ്റിങ്ങില്‍ ലിസ്റ്റ് ചെയ്യുന്നു. സ്റ്റാര്‍ നെറ്റ് വര്‍ക്ക് ഈ സീരിയല്‍ ഇതിനോടകം തന്നെ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്തു കഴിഞ്ഞു. സ്റ്റാര്‍ മാ ചാനലില്‍ നടി കസ്തൂരി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ വിജയ്‌ ടിവിയില്‍ ഭാഗ്യലക്ഷ്മി എന്ന പേരില്‍ ഉടന്‍ പ്രക്ഷേപണം ആരംഭിക്കും.

കുടുംബവിളക്ക് സീരിയൽ
heroine and hero of serial kudumbavilakku

അഭിനേതാക്കൾ

മീരാ വാസുദേവൻ – സുമിത്ര , ഈ സീരിയലിലെ കേന്ദ്ര കഥാപാത്രം ആണിത്. കുടുംബത്തിന്റെ മുഴുവന്‍ ചുമതലകളും നിര്‍വഹിക്കുന്ന സുമിത്ര തന്റെ കുടുംബത്തെ ജീവനുതുല്യം സ്നേഹിക്കുന്നു.
കേകേ മേനോൻ – സിദ്ധാർത്ഥ് മേനോന്‍ , കുടുംബവിളക്ക് പരമ്പരയില്‍ ഒരു പ്രധാന വേഷമാണ് ഇദ്ദേഹം കൈകാര്യം ചെയ്യുന്നത്. നിരവധി ടിവി പരമ്പരകളില്‍ അഭിനയിച്ചിട്ടുള്ള കേകേ മേനോൻ അടുത്തിടെ മഴവില്‍ മനോരമയിലെ ഡോ. റാമില്‍ പ്രധാന വേഷം ചെയ്തിരുന്നു.
ശ്രീജിത് വിജയ് – അനിരുദ്ധ് മേനോന്‍ , സീ കേരളം ചാനലിലെ സ്വാതി നക്ഷത്രം ചോതിയില്‍ ശ്രീജിത്ത്‌ അഭിനയിച്ചിരുന്നു. ലിവിംഗ് ടുഗദര്‍ സിനിമയില്‍ തുടക്കം കുറിച്ച ശ്രീജിത്ത്‌ രതിനിര്‍വേദം സിനിമയിലെ പപ്പുവിന്‍റെ വേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു.

Advertisements

amma ariyathe serial , അമ്മയറിയാതെ മലയാളം ടിവി പരമ്പര ഉടന്‍ വരുന്നു ഏഷ്യാനെറ്റ്‌ ചാനലില്‍

മലയാളം സീരിയൽ ആക്ടര്‍സ്

നിഷിത – വേദികയായി
നൂബിൻ ജോണി – പ്രതീഷ് മേനോന്‍
പാർവതി – ശീതള്‍ മേനോന്‍
തരകന്‍ – ശിവദാസ് മേനോന്‍
ദേവി മേനോൻ – സരസ്വതി മേനോന്‍
പ്രജുഷ – മല്ലിക
സുനിത – സാവിത്രി
മഞ്ജു സതീഷ് – ശരണ്യ മേനോന്‍ (സിന്ധു വര്‍മ്മയാണ് തുടക്കത്തില്‍ കുടുംബവിളക്ക് സീരിയലില്‍ ഈ വേഷം കൈകാര്യം ചെയ്തത്)
ഹരി – പ്രദീപ്

bigg boss 2 new telecast time on asianet
bigg boss 2 now everyday at 9.00 p.m on asianet

About the star cast of most popular malayalam tv serial Kudumbavilakku on asianet. Meera Vasudevan as Sumithra, Sreejith Vijay as Anirudh Menon, Kay Kay Menon as Sidharth Menon are the main characters of the show. Nishita , Noobin Johny, Parvathi, Tharakan , Devi Menon, Prajusha, Sunitha and many in supporting. hotstar app streaming online videos of the serial.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *