ഏഷ്യാനെറ്റിലെ ജനപ്രിയ ഗെയിംഷോ “എങ്കിലെ എന്നോട് പറ ” 25-ന്റെ നിറവിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്17 Januaryഏഷ്യാനെറ്റ്‌
Advertisements
Enkile Ennodu Para Celebrates 25 Episodes
Enkile Ennodu Para Celebrates 25 Episodes

ഏഷ്യാനെറ്റിലെ ജനപ്രിയ ഗെയിം ഷോ “എങ്കിലെ എന്നോട് പറ” ജനുവരി 25, 2025-നു 25-മത്തെ എപ്പിസോഡ് വിജയകരമായി പൂർത്തിയാക്കുന്നു. ഈ നേട്ടം ആഘോഷിക്കുന്നതിന്റെ ഭാഗമായി, ജനുവരി 25നും 26നും പ്രത്യേക എപ്പിസോഡുകൾ സംപ്രേക്ഷണം ചെയ്യുന്നു . മലയാള സിനിമ, ടെലിവിഷൻ രംഗത്തുള്ള പ്രമുഖ താരങ്ങളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ ഈ പ്രത്യേക എപ്പിസോഡുകൾ പ്രേക്ഷകർക്ക് വേറിട്ട അനുഭവം നൽകും.

പ്രശസ്ത ദക്ഷിണേന്ത്യൻ നടി ആശ ശരത്, പ്രശസ്ത മലയാള നടൻ ജഗദീഷ്, അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് എന്നിവരാണ് സ്പെഷ്യൽ എപ്പിസോഡിൽ പങ്കെടുക്കുന്നത്. ഹാസ്യവും, ആവേശവും, നിറഞ്ഞ ഈ എപ്പിസോഡുകൾ പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമായിരിക്കും .

Advertisements

സിനിമാതാരങ്ങളും ബിഗ് ബോസ് ഇഷ്ടതാരങ്ങളുമായ ശ്വേത മേനോനും സാബു മോനും അവതരിപ്പിക്കുന്ന “എങ്കിലെ എന്നോട് പറ” അതിന്റെ ഗെസ്സിംഗ് ഗെയിം, കോമഡി, താരസാന്നിദ്ധ്യം എന്നിവയാൽ പ്രേക്ഷകരെ കീഴടക്കി മുന്നേറുന്നു.

ജനുവരി 25, 26 ( ശനി , ഞായർ ) തീയതികളിൽ രാത്രി 9 മണിക്ക് ഏഷ്യാനെറ്റിൽ “എങ്കിലെ എന്നോട് പറ “യുടെ പ്രത്യേക എപ്പിസോഡുകൾ സംപ്രേക്ഷണം ചെയ്യുന്നു

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *