ജനപ്രിയ സോഷ്യൽ മീഡിയ താരങ്ങളുടെ രസകരമായ ജീവിത കഥകൾ പങ്കുവെക്കുന്ന മനോരമമാക്‌സിലെ ‘ദി റീൽ സ്‌റ്റോറി‘ – യുടെ മൂന്നാമത്തെ എപ്പിസോഡ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. ‘ദാറ്റ് ഡെവിൾ കുഞ്ഞു’ എന്നറിയപ്പെടുന്ന അനഘ കെ ആണ് മൂന്നാം എപ്പിസോഡിലെ താരം.
സിനിമ മോഹങ്ങൾ ഉപേക്ഷിച്ച്, തൻ്റെ മുറിയുടെ സംരക്ഷണത്തിൽ റീലുകൾ മാത്രം ചെയ്യുവാൻ തീരുമാനമെടുത്തത്തിന് പിന്നിലുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് അനഘ ഈ എപ്പിസോഡിൽ പറയുന്നു. കൂടാതെ സോഷ്യൽ മീഡിയയിൽ സ്ത്രീകൾ നേരിടുന്ന സൈബർ അറ്റാക്കിനെ കുറിച്ചും, അനഘ വിശദമായി ഈ എപ്പിസോഡിൽ തുറന്ന് പറയുന്നുണ്ട്.
പലരെയും പോലെ വിമർശനങ്ങളിൽ തളർന്ന് പോവുകയല്ല അനഘ ചെയ്തത്. എല്ലാ കുത്തുവാക്കുകളെയും എതിർപ്പുകളെയും അവഗണിച്ച്, സോഷ്യൽ മീഡിയയിൽ, അനഘ തൻ്റെതായ സ്ഥാനം നേടിയെടുത്തു. വൈകാരികവും, പ്രചോദനാത്മകവുമായ ഈ എപ്പിസോഡ്, പ്രേക്ഷകർക്ക് വ്യക്തിപരമായി ചേർത്ത് വെക്കാവുന്ന ഒരു അനുഭവമായിരിക്കും.
‘ദി റീൽ സ്റ്റോറി’ എല്ലാ വ്യാഴാഴ്ചകളിലും ഓരോ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‌സിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നു. മനോരമമാക്സ് ഡൗൺലോഡ് ചെയ്‌ത് സൗജന്യമായി ഈ എപ്പിസോഡുകൾ ആസ്വദിക്കാവുന്നതാണ്.
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More