സീ 5ൻ്റെ വിഷുക്കൈനീട്ടം ! കോമഡി ത്രില്ലറായി കാക്കി സർക്കസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Aprilമലയാളം ഓടിടി റിലീസ്
Advertisements
Kaakee Circus Streaming Now
Kaakee Circus Streaming Now

തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ചിത്രശലഭം ചിറകിട്ടടിച്ചാൽ കേരളത്തിൽ സുനാമി ഉണ്ടാകുമോ…? ഈ ബട്ടർഫ്ലൈ എഫക്ട് ചോദ്യത്തിൽ നിന്നാണ് കാക്കി സർക്കസിന്റെ തുടക്കം. കൗതുകം ഉണർത്തുന്ന ഈ ചോദ്യത്തിന്റെ രസകരമായ മറുപടിയാണ് ഏഴ് എപ്പിസോഡുകൾ നീണ്ടുനിൽക്കുന്ന കാക്കി സർക്കസിലൂടെയുള്ള രസകരമായ യാത്ര. ഇന്ത്യയിലെ നമ്പർവൺ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ സീ 5 വഴി ഇന്നുമുതലാണ് അമീൻ ബാരിഫ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന കാക്കി സർക്കസ് പുറത്തിറങ്ങിയത്.

തമിഴ്നാട്ടിലെ ഒരു ജയിൽ പശ്ചാത്തലം ആക്കിയാണ് ചിത്രത്തിൻറെ കഥ പുരോഗമിക്കുന്നത്. സ്വന്തമായി പുസ്തകങ്ങൾ എഴുതുകയും അത് തടവി ശിക്ഷയ്ക്ക് എത്തുന്ന കുറ്റവാളികളെ കൊണ്ട് വായിപ്പിക്കുകയും, ജയിലിൽ തന്നെ ഒരു അമ്പലം ഉണ്ടാക്കി അതിൽ തടവുപുള്ളികളെ കൊണ്ട് നേർച്ച ഇടുന്ന ഒരു ജയിലും അതിലെ ജയിൽ സൂപ്രണ്ടിലൂടെയുമാണ് സീരീസ് ആരംഭിക്കുന്നത്. ഒരു ദിവസം ജയിലിലെ ഭണ്ഡാര പെട്ടി കളവു പോകുന്നു, ജയിലിൽ തന്നെ മോഷണം നടക്കുകയും അത് പുറത്തിറങ്ങാൻ ഉണ്ടാകുന്ന പ്രശ്നങ്ങളെ ആലോചിച്ച് അത് മൂടി വയ്ക്കുവാൻ ശ്രമിക്കുകയും, മോഷണം നടത്തുകയാ പ്രതിയെ കണ്ടെത്തുവാൻ ശ്രമിക്കുന്നതും ആണ് കാക്കി സർക്കസിന്റെ കഥാഗതി. ഏറെ രസകരമായ പ്രമേയം അതിൻറെ രസിച്ച ഒട്ടും പൊട്ടാതെ തന്നെ ഗംഭീരമായി ഏഴ് എപ്പിസോഡുകളായി പ്രേക്ഷകർക്ക് മുന്നിൽ ഒരുക്കിയിട്ടുണ്ട്. ഒരു പോലീസ് കഥയ്ക്ക് വേണ്ട ത്രില്ലിംഗ് സ്വഭാവവും, ഏറെ വ്യത്യസ്തകരമായി അതിനെ ട്രീറ്റ് ചെയ്ത കോമഡിയിൽ ഊന്നിയ മേക്കിങ്ങുമാണ് കാക്കി സർക്കസിനെ വ്യത്യസ്തമാക്കുന്നത്.

Advertisements

മുനിഷ്കാന്ത്,സുഭാഷ് സെൽവം,രാജേഷ് മാധവൻ,ഗൗതമി നായർ,അമൃത,അബ്ദുൾ ലീ,വിൻസു റേച്ചൽ,രാകേഷ് ഉഷാർ,സാവിത്രി,മരുതുപാണ്ടിയൻ,ചിത്തിരസേനൻ, അരുൺ, വിഘ്നേശ്വർ എന്നിവരടങ്ങുന്ന ഒരു വലിയ താരനിര തന്നെ സീരീസിൽ അണിനിരക്കുന്നുണ്ട്. അതിൽ എടുത്തുപറയേണ്ടത് മുനീഷ് കാന്തിന്റെയും മലയാളി താരമായ രാജേഷ് മാധവന്റെയും പ്രകടനങ്ങളാണ്.

തമിഴ്, മലയാളം ഭാഷകളിലായി   ZEE5ന്റെ  ഒറിജിനൽ സീരീസ് ആയാണ് കാക്കി സർക്കസ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഈ സീരീസ് റൈസ് ഈസ്റ്റ് എന്റർടെയ്ൻമെന്റ് ബാനറിൽ ശ്രീനിധി സാഗർ ആണ്.

തമിഴ് മലയാളം ഭാഷകളിലായി ഒരുങ്ങിയ കാക്കി സർക്കസ് ഒരു വ്യത്യസ്തമായ പോലീസ് കഥയെ കോമഡിയും ത്രില്ലും ചേർത്ത് അവതരിപ്പിക്കുന്ന സീരീസാണ്. ശക്തമായ താരനിരയും മികച്ച സാങ്കേതിക സംഘവും ചേർന്ന ഈ സീരീസ് പ്രേക്ഷകർക്ക് ഒരു രസകരമായ അനുഭവം സമ്മാനിക്കുന്നു.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *