വലതുവശത്തെ കള്ളൻപൂർത്തിയായി , ജീത്തു ജോസഫ് സംവിധാനം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Augustസിനിമ വാര്‍ത്തകള്‍
Valathu Vasathe Kallan
Valathu Vasathe Kallan

ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന “വലതു വശത്തെ കള്ളൻ ” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. ലെന,നിരഞ്ജന അനൂപ്,ഇർഷാദ്,ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്,മനോജ്.കെ യു ലിയോണാ ലിഷോയ്,കിജൻ രാഘവൻ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ബഡ് സ്റ്റോറീസ്സുമായി സഹകരിച്ച് ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവ്വഹിക്കുന്നു. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ-കെറ്റിനാ ജീത്തു,മിഥുൻ ഏബ്രഹാം, സിനി ഹോളിക്സ് സാരഥികളായ ടോൺസൺ,സുനിൽ രാമാടി,പ്രശാന്ത് നായർ എന്നിവരാണ് സഹനിർമ്മാതാക്കൾ.

ഡിനു തോമസ് ഈലൻ തിരക്കഥ സംഭാഷണമെഴുതുന്നു. സംഗീതം-വിഷ്ണു ശ്യാം,എഡിറ്റിംഗ്- വിനായക്,
പ്രൊഡക്ഷൻ കൺട്രോളർ-ഷബീർ മലവെട്ടത്ത്,കല-പ്രശാന്ത് മാധവ്, മേക്കപ്പ്-ജയൻ പങ്കുളം, കോസ്റ്റ്യുംസ്- ലിൻഡ ജീത്തു,സ്റ്റിൽസ്- സാബി ഹംസ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-അറഫാസ് അയൂബ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഫഹദ് പേഴുംമൂട്,അനിൽ.ജി. നമ്പ്യാർ,ലോക്കേഷൻ-എറണാകുളം,വാഗമൺ.

പി ആർ ഒ-എ എസ് ദിനേശ്.

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *