ഷോര്‍ട്ട് ഫിലിം നിര്‍മിക്കുന്നവരും സംവിധാനം ചെയ്യുന്നവരുമായ പ്രതിഭകള്‍ക്ക് മിനിസ്‌ക്രീനില്‍ വലിയ അവസരമൊരുക്കി സീ കേരളം പുതിയ ഷോ ആരംഭിക്കുന്നു. മലയാളത്തില്‍ നിര്‍മിച്ച ലഘുചിത്രങ്ങള്‍ ‘ഷോര്‍ട് പ്രീമിയേഴ്‌സ്’ എന്ന ഷോയിലൂടെ പ്രൈം ടൈമില്‍ തന്നെ സീ കേരളം പ്രേക്ഷകരിലെത്തിക്കും. മിക്കപ്പോഴും അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ നേടുമെങ്കിലും പ്രേക്ഷകരില്‍ എത്താതെ പോകുന്നുവയാണ് മിക്ക ഷോര്‍ട് ഫിലിമുകളും. ഇതിനൊരു മാറ്റം കൊണ്ടുവരാനാണ് ‘ഷോര്‍ട് പ്രീമിയേഴ്‌സി’ലൂടെ മലയാളത്തിലെ യുവത്വം നിറഞ്ഞ ജനപ്രിയ വിനോദ ചാനലായ സീ കേരളത്തിന്റെ ശ്രമം.
ഷോയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ സൃഷ്ടികള്‍ zeekeralam@zee.esselgroup.com എന്ന ഇമെയിലിലേക്കോ 7824074744 എന്ന വാട്‌സ്ആപ് നമ്പറിലേക്കോ ജൂണ്‍ 10നു മുമ്പായി സമര്‍പ്പിക്കണം. തിരഞ്ഞെടുക്കുന്ന മികച്ച ഷോര്‍ട് ഫിലിമുകള്‍ വരും ദിവസങ്ങളില്‍ ചാനലില്‍ പ്രദര്‍ശിപ്പിക്കും.
വളര്‍ന്നുവരുന്ന സിനിമ സംവിധായകര്‍ക്ക് ശ്രദ്ധയാകർഷിക്കുന്ന ഒരു വേദി നല്‍കുന്നതിനാണ് ഇത്തരമൊരു സവിശേഷ പരിപാടിക്ക് തുടക്കമിട്ടതെന്നു സീ കേരളം പറഞ്ഞു. ലോക്ക് ഡൗണ്‍ കാലത്തു വീടിനുളില്‍ ചിത്രീകരിച്ച ധാരാളം മികച്ച ഷോര്‍ട്ഫിലിമുകള്‍ പുറത്തിറങ്ങിയിരുന്നു. പക്ഷെ ഇത്തരത്തില്‍ പുറത്തിറങ്ങിയ ഷോര്‍ട് ഫിലിമുകളില്‍ വളരെ ചെറിയ ഒരു ശതമാനത്തിനു മാത്രമേ വേണ്ടത്ര ശ്രദ്ധ ലഭിച്ചിട്ടുള്ളൂ. ഷോര്‍ട് പ്രീമിയേഴ്‌സ് ലൂടെ പുതിയ സിനിമ സംവിധായകര്‍ക്ക് മികച്ച അവസരമാണ് സീ കേരളം ഒരുക്കിയിരിക്കുന്നത്.
Zee Keralam invites short-films to for their new show ‘Short Premiers, Short-films are no longer a smaller deal. Zee Keralam in a unique initiative runs a show in the channel to encourage the filmmakers of short-movies. The program titled ‘ Short Premiers‘ will premiere short-films made in Malayalam. The filmmakers can now send their short films to zeekeralam@zee.esselgroup.com and to the WhatsApp number 7824074744. The last date for the entries is on June 10. The entries should be in Malayalam. A selected panel picks the best out of the entries and will screen those films in a prime-time in the channel in the coming days.
Empuraan OTT Release Date മലയാള സിനിമയിലെ തന്നെ ബ്രഹ്മാണ്ഡ വിസ്‌മയമായി മാറിയ ആക്‌ഷൻ ത്രില്ലർ ചിത്രമായ L2: എംപുരാൻ…
Detective Ujjwalan Movie Song വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ രണ്ടാമത്തെ ചിത്രമായി അവതരിപ്പിക്കുന്ന,ധ്യാൻ ശ്രീനിവാസൻ നായകനായ "ഡിറ്റക്റ്റീവ്…
Retro Movie Trailer ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യാ ചിത്രം റെട്രോയുടെ ട്രയ്ലർ ഇന്ന് റിലീസായി. ചെന്നൈ നെഹ്‌റു…
Madharasi Release Date എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ശിവകാർത്തികേയൻ, ബിജു മേനോൻ ചിത്രം "മദ്രാസി" : സെപ്റ്റംബർ…
HIT 3 Malayalam Trailer ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ് ആക്ഷൻ ട്രെയ്‌ലർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. നേരത്തെ റിലീസ്…
Dolby Dineshan Malayalam Movie ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ"…
This website uses cookies.
Read More