മികച്ച പ്രതികരണങ്ങളുമായ് ഒരു മിസ്റ്ററി ക്രൈം ത്രില്ലർ ! ‘കാസർഗോഡ് എംബസി’ ZEE5ൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്23 Marchഓടിടി റിലീസ്
Kasargod Embassy Reviews
Kasargod Embassy Reviews

കബീർ ദുഹാൻ സിംഗ്, സുധീഷ്, ഗോവിന്ദ് പൈ, റോണി ഡേവിഡ്, ദീപക് പറമ്പോൽ, അബു സലിം, അപർണ, അശ്വതി,ലോനെസ്റ്റിൻ, അർജുൻ, രോഹിത്, നന്ദു പൊതുവാൾ തുടങ്ങിയവരെ അണിനിരത്തി ​അതീഷ് എം. നായർ സംവിധാനം ചെയ്ത ‘കാസർഗോഡ് എംബസി‘ മികച്ച പ്രതികരണങ്ങളോടെ ZEE5ൽ പ്രദ‍‍ർശനം തുടരുന്നു. ‘മാർച്ച്‌ 20’ന് റിലീസ് ചെയ്ത സീരിസ് ലെജൻഡറി മൂവീസാണ് നിർമ്മിച്ചത്. മിസ്റ്ററി ക്രൈം ത്രില്ലർ ജോണറിൽ പെട്ട സീരീസിൽ 7 എപ്പിസോഡുകളാണുള്ളത്. ഹീരജിന്റെതാണ് തിരക്കഥ. അനൂപ് പ്രകാശ് ക്രീയേറ്റീവ് ഡയറക്ടറായ സീരീസിന്റെ സംഗീത സംവിധായകൻ രതീഷ് വേഗയാണ്. സീരീസിന്റെ ട്രെയിലർ ലോഞ്ച് ചെയ്തത് നടൻ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള ‘മമ്മൂട്ടി കമ്പനി’യുടെ സോഷ്യൽ മീഡിയയിലൂടെയാണ്.

സീരിസിൻ്റെ കഥാ പശ്ചാത്തലവും കഥ പറച്ചിൽ രീതിയും ‘കാസർഗോഡ് എംബസി’യെ വ്യത്യസ്ഥമാക്കുന്നു. കഥാപാത്രങ്ങളുടെ ചില തീരുമാനങ്ങൾ അവരെ പ്രശ്നത്തിലാഴ്ത്തുന്നതും അപ്രതീക്ഷിത സാഹചര്യങ്ങളിലേക്ക് നയിക്കുന്നതും തുട‍ർന്നവർ നേരിടുന്ന പ്രത്യാഘാതങ്ങളുമാണ് ചിത്രം സംവദിക്കുന്നത്. ആകാംക്ഷഭരിതമായ നിമിഷങ്ങളിലൂടെ സഞ്ചരിക്കുന്ന കാസർഗോഡ് എംബസി സീരിസ് പ്രക്ഷകർക്ക് വ്യത്യസ്തമായ ദിശ്യാനുഭവമാണ് സമ്മാനിക്കുന്നത്.

ചന്ദുവിൻ്റെയും അസിയുടെയും കഥയിലൂടെയാണ് സീരിസ് ആരംഭിക്കുന്നത്. കള്ള പാസ്പോ‍ർട്ട് ഉണ്ടാക്കാൻ അവർ കണ്ടെത്തിയ വഴിയും തുടർന്ന് നേരിടുന്ന പ്രതിസന്ധികളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ഒരു ഭാ​ഗത്ത് ചന്ദു, അസി, റോയിച്ചൻ എന്നിവരിലൂടെ കഥ സഞ്ചരിക്കുമ്പോൾ മറു വശത്ത് ഫേക്ക് പാ‍സ്പോട്ടിൻ്റെ ഉടവിടം തിരഞ്ഞിറങ്ങിയ ഇൻവെസ്റ്റി​ഗേഷൻ ടീമിനെയും കാണാം. ആകാംക്ഷഭരിതമായ മുഹൂർത്തങ്ങൾ സീരിസിലുണ്ടെന്നതിനാൽ പ്രേക്ഷകരെ പിടിച്ചിരുത്താൻ സീരിസിന് സാധിക്കുന്നുണ്ട്.

റേറ്റിംഗ് : 3.5/5

Kasaragod Embassy
Kasaragod Embassy

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *