പ്രതിച്ഛായ ഓടിടി റിലീസ് , ഏപ്രിൽ 24 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്20 Aprilഓടിടി റിലീസ്
Prathichaya On JioHotstar Date
Prathichaya On JioHotstar Date

നിവിൻ പോളി നായകനായെത്തിയ പൊളിറ്റിക്കൽ ത്രില്ലർ പ്രതിച്ഛായ ഏപ്രിൽ 24 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന പ്രതിച്ഛായ നിർമ്മിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസും ആർ ഡി ഇല്ല്യൂമിനേഷൻസും ചേർന്നാണ്.

കേരളത്തിലെ മുഖ്യമന്ത്രി ശ്രീ.കെ.എൻ.വർഗീസിനെതിരെ ഉയരുന്ന ഗുരുതരമായ ആരോപണവും അദ്ദേഹത്തിന്റെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാൻ ഇളയ മകൻ ജോൺ വർഗീസ് നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രം പറയുന്നത്. വർഗീസായി ബാലചന്ദ്രമേനോനും ജോൺ വർഗീസായി നിവിൻ പോളിയും വേഷമിടുന്നു. ഷറഫുദീൻ, മണിയൻപിള്ള രാജു, ഹരിശ്രീ അശോകൻ, സായ് കുമാർ, നിഷാന്ത് സാഗർ,വിജിത വിജയകുമാർ, ആൻ അഗസ്റ്റിൻ, നീതു കൃഷ്ണ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, വൈശാഖ് ശങ്കർ, മേഘ തോമസ്, ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ചന്ദ്രു സെൽവരാജ് ക്യാമറയും ജസ്റ്റിൻ വർഗീസ് സംഗീതവും നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് മനോജ്. മികച്ച ത്രില്ലർ മുഹൂർത്തങ്ങൾ കോർത്തിണക്കിയ പ്രതിച്ഛായ ഏപ്രിൽ 24 മുതൽ ജിയോഹോട്ട്സ്റ്റാറിൽ. മറക്കാതെ കാണുക.

Prathichaya OTT Release Date
Prathichaya OTT Release Date

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *