പൂക്കാലം വരവായി’ പരമ്പരയോട് അനുബന്ധിച്ചു സീ കേരളം നടത്തിയ ‘ഗോള്‍ഡ് കോയിന്‍ മത്സര’ വിജയിക്കുള്ള സമ്മാനം സീരിയല്‍ താരം തന്നെ നേരിട്ട് വീട്ടിലെത്തി വിജയിക്ക് കൈമാറിയത് വേറിട്ട അനുഭവമായി. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയനടി മൃദുല വിജയ് ആണ് സ്വര്‍ണ്ണ നാണയവുമായി കൊച്ചി സ്വദേശി രേഷ്മ രവിയുടെ വീട്ടിലെത്തിയത്. അപൂര്‍വ്വ സമ്മാനദാനത്തില്‍ അമ്പരന്ന രേഷ്മയ്ക്കും കുടുംബത്തിനും അശ്ചര്യം അടക്കാനായില്ല.
പൂക്കാലം വരവായി സീരയലിലെ സംയുക്ത മിനിസ്‌ക്രീനിലൂടെ പതിവായി തങ്ങളുടെ സ്വീകരണ മുറിയിലെത്താറുണ്ടെങ്കിലും സമ്മാനവുമായി ഇവര്‍ നേരിട്ട് വീട്ടിലെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് രേഷ്മ പറയുന്നു. നവംബര്‍ 9 മുതല്‍ നവംബർ 14 വരെയാണ് ‘പൂക്കാലം വരവായി‘ ഗോള്‍ഡ് കോയിന്‍ മത്സരം നടന്നത്.
സംയുകതയുടെ വേഷം അഴിച്ചുവച്ച് മൃദുല വിജയ് ആയി താരം പ്രേക്ഷകരുടെ വീട്ടിലെത്തിയതിലുള്ള കൗതുകം ഇപ്പോഴും മാറിയിട്ടില്ല. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മത്സരത്തില്‍ പങ്കെടുത്ത് വിജയികളായവര്‍ക്ക് സീ കേരളം ചാനല്‍ അധികൃതര്‍ തന്നെ നേരിട്ടെത്തിയാണ് സമ്മാനങ്ങള്‍ കൈമാറുന്നത്. പതിവു രീതികളില്‍ നിന്നും വ്യത്യസ്തമായി പ്രേക്ഷകരോടടുത്തു നില്‍ക്കുന്ന സീ കേരളം ചാനലിന്റെ മത്സരങ്ങളും മറ്റു സേവന പ്രവര്‍ത്തനങ്ങളും ഇതിനോടകം ഏറെ ജനശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്. പ്രേക്ഷരുമായി നേരിട്ടിടപഴകുന്ന രീതിയിലൂടെ മലയാള വിനോദ ടെലിവിഷന്‍ സീ കേരളം പുതിയ ട്രെന്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്.
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More