പ്രേക്ഷകരെ പഴയപോലെ തീയേറ്ററുകളിലേക്ക് തുടര്‍ച്ചയായി ആകര്‍ഷിക്കാന്‍ പുതിയ സിനിമകള്‍ക്ക് കഴിയാത്ത ഒരു സാഹചര്യത്തില്‍, കേരളത്തിലെ നമ്പര്‍ 1 മൂവിചാനലായ ഏഷ്യാനെറ്റ് മൂവീസ് ചലച്ചിത്ര വ്യവസായത്തെ പിന്തുണച്ച് മുന്നോട്ടുവന്നിരിക്കുന്നു. തീയേറ്ററുകള്‍ക്ക്മാത്രം നല്‍കാന്‍ കഴിയുന്ന ആ സവിശേഷ ദൃശ്യാനുഭവം ആസ്വദിക്കുന്നതിനായി ജനങ്ങളെ ക്ഷണിച്ചുകൊണ്ട് ഈ ഓണക്കാലത്ത് ഏഷ്യാനെറ്റ് മൂവീസ് ‘ഒരു പടത്തിന് പോയാലോ’ എന്ന പുതിയ പരസ്യ കാംപയ്ന്‍ അവതരിപ്പിച്ചിരിക്കുകയാണ്. തീയേറ്ററില്‍ മാത്രം ലഭിക്കുന്നസിനിമയുടെ ആ ഇന്ദ്രജാലം മലയാളികളെ വീണ്ടും ഓര്‍മിപ്പിച്ചു കൊണ്ട് പുതിയ റിലീസുകള്‍ തീയേറ്ററില്‍ തന്നെ കാണാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതാണ് പുതിയ പരസ്യം. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെസഹകരണത്തോടെയാണ് ഏഷ്യാനെറ്റ് മൂവീസ് കേരളമെങ്ങും ഈ പ്രചരണം ആരംഭിച്ചിരിക്കുന്നത്.
പുതിയ പരസ്യ കാപെയ്‌നെക്കുറിച്ച് സംസാരിച്ച ഏഷ്യാനെറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കിഷന്‍ കുമാറിന്റെവാക്കുകളില്‍, ‘ആരംഭകാലം തൊട്ട് ഏഷ്യാനെറ്റ് മൂവീസ്മലയാളം സിനിമയില്‍ അഭിമാനിക്കുകയും അതിന്റെ ഉന്നതിക്കായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളതാണ്. മലയാളസിനിമ നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, തീയേറ്റര്‍ ഉടമകള്‍, സംവിധായകര്‍, നടീനടന്മാര്‍ , സാങ്കേതികപ്രവർത്തകർ എന്നിങ്ങനെ സിനിമവ്യവസായത്തിന്റെ ഭാഗമായ നിരവധി ആളുകള്‍ നേരിടുന്ന പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കിയാണ് ഞങ്ങള്‍ ഇങ്ങനെയൊരു പരസ്യ പദ്ധതി തയ്യാറാക്കിയത്.’തീയേറ്ററുകളിലേക്ക്ജനങ്ങളെ ക്ഷണിച്ചു കൊണ്ട് പുതുചിത്രങ്ങളുടെ വ്യാജപതിപ്പുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയും ആദ്യമായാണ് ഒരു ടെലിവിഷന്‍ ചാനല്‍ ഇങ്ങനെയൊരു പരസ്യ പ്രചരണവുമായി മുന്നോട്ടുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Valyettan Serial Zee Keralam പ്രമുഖ മലയാളം വിനോദ ടെലിവിഷൻ ചാനലായ സീ കേരളം ഏപ്രിൽ 20 മുതൽ ഏറെ…
Aashakal Aayiram OTT Release Date ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജി പ്രജിത്ത് സംവിധാനം ചെയ്ത…
Kaakee Circus Web Series പോലീസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കഥകൾ എപ്പോഴും ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ അല്ലെങ്കിൽ ഒരു പവർ…
Comedy Cooks JioHotstar ചിരിയും രുചിയും ചേർന്ന ‘കോമഡി കുക്ക്സ്’ ഏപ്രിൽ 18 മുതൽ ജിയോഹോട്ട്സ്റ്റാറിലും ഏഷ്യാനെറ്റിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനും…
Kaakee Circus Streaming Now തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ചിത്രശലഭം ചിറകിട്ടടിച്ചാൽ കേരളത്തിൽ സുനാമി ഉണ്ടാകുമോ…? ഈ ബട്ടർഫ്ലൈ എഫക്ട്…
Sambhavam Adhyayam Onnu OTT Release Date കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന നിഗൂഢ-ഫാന്റസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് -…
This website uses cookies.
Read More