എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

ഏഷ്യാനെറ്റ്‌

ഒന്നാണ് നമ്മള്‍ – ഏഷ്യാനെറ്റും അമ്മയും ഒന്നിച്ച മെഗാസ്റ്റേജ് ഷോ

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

ഒന്നാണ് നമ്മള്‍

മലയാളം സ്റ്റേജ് ഷോ

മലയാളത്തിലെ നംപർ 1 വിനോദ ചാനലായ ഏഷ്യാനെറ്റ് 25-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിൽ, മലയാളം മൂവി ആർട്ടിസ്റ്റ് അസോസിയേഷനുമായി (അമ്മ) ചേ‍‍‍ർന്ന് കേരളത്തിലെ പ്രളയബാധിതർക്ക് സഹായം എത്തിക്കുന്നതിന് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മെഗാസ്റ്റേജ് ഷോ “ഒന്നാണ് നമ്മള്‍” അബുദാബിയിലെ ആംസ് ഫോഴ്സ് ഓഫീസേഴ്സ് ക്ലബ് ഗ്രൌണ്ടിൽ അരങ്ങേറി.

മമ്മൂട്ടി, മോഹൻലാൽ, മുകേഷ്, ജയറാം, ഇന്നസെൻറ്, ജഗദീഷ്, സിദ്ദിഖ്, മഞ്ചുവാര്യർ, ലക്ഷ്മി ഗോപാലസ്വാമി, ആശ ശരത്, ബിജു മേനോൻ തുടങ്ങിയ മലയാള സിനിമയിലെ തലമുതിർന്ന താരങ്ങള്‍ക്കൊപ്പം യുവനിരയിലെ കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, നിവിൻപോളി, ദുൽക്കർ സൽമാൻ, അജു വർഗ്ഗീസ്, പ്രയാഗ, രമേഷ് പിഷാരടി, ധർമ്മജൻ, ഷംനകാസിം തുടങ്ങി എണ്‍പതോളം താരങ്ങൾ നൃത്ത-ഹാസ്യ-സംഗീതത്തിൻറെ വിസ്മയലോകം പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചു.

ഏഷാനെറ്റ് എം.ഡി. കെ.മാധവൻ അഭിസംബോധന ചെയ്ത ഈ മെഗാസ്റ്റേജ്ഷോയിൽ മാതൃസംസ്ഥാനത്തിൻറെ പുനർ നിർ‍മ്മിതിക്കായി മിഡിൽ ഈസ്റ്റിലെ പ്രമുഖ വ്യക്തിത്വങ്ങളായ എം.എ. യൂസഫ് അലി, ഡോ. രവി പിള്ള, പി.എ. മുഹമ്മദ് അലി, സണ്ണി വ‍‍ർക്കി, ഡോ. കെ.ജെ.റോയ്, കെ.മുരളീധരൻ എന്നിവരും കൈകോർത്തു. കൂടാതെ ഹിസ് ഹൈനസ് ഷേക്ക് മുഹമ്മദ് ബിൻ നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനെ വേദിയില്‍ ആദരിച്ചു.

പ്രമുഖ സംവിധായകൻ ടി.കെ.രാജീവ് കുമാറിൻറെ നേതൃത്വത്തിൽ അരങ്ങേറിയ ഷോ പഞ്ചഭൂതങ്ങളെ അടിസ്ഥാനമാക്കി അഞ്ച് സെഗ്മെൻറുകളായാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. മെഗാസ്റ്റേജ്ഷോ “ഒന്നാണ് നമ്മള്‍” ഏഷ്യാനെറ്റിൽ ഡിസംബർ 29, 30 തീയതികളിൽ സംപ്രേക്ഷണം ചെയ്യുന്നു.

ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 സംപ്രേക്ഷണ സമയം
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

കെ എസ് ചിത്രയുടെ ജന്മദിനമാഘോഷിക്കാൻ സ്റ്റാർ സിംഗർ സീസൺ 9 – ജൂലൈ 27 , ശനിയാഴ്ച രാത്രി 9 മണി മുതൽ

കെ എസ് ചിത്രയുടെ ജന്മദിനമാഘോഷിക്കാൻ സ്റ്റാർ സിംഗർ സീസൺ 9 മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ ജന്മദിനം ആഘോഷമാക്കാൻ…

9 മണിക്കൂറുകൾ ago

നാഗേന്ദ്രൻസ് ഹണിമൂൺസ് , ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ നാലാമത് ഒറിജിനൽ മലയാളം സീരിസ് ജൂലൈ 19 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ മലയാളം സീരിസ് നാഗേന്ദ്രൻസ് ഹണിമൂൺസ് സ്ട്രീമിങ് തീയതി പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് തമാശയും ആകാംക്ഷയും…

1 ആഴ്ച ago

മന്ദാകിനി സിനിമ ഓടിടി റിലീസ് തീയതി , മനോരമമാക്‌സിൽ ജൂലൈ 12 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

പുത്തൻ പുതിയ സൂപ്പർഹിറ്റ് ചിത്രം മന്ദാകിനി - ജൂലൈ 12 മുതൽ മനോരമമാക്‌സിൽ ഒരു കല്യാണ രാത്രിയിൽ അരങ്ങേറുന്ന രസകരമായ…

1 ആഴ്ച ago

മലയാളം ഓടിടി റിലീസ് 2024 – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

2 ആഴ്ചകൾ ago

ഇന്ത്യൻ ടെലിവിഷനിൽ ചരിത്രമെഴുതി ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് മലയാളം സീസൺ 6

ബിഗ് ബോസ് മലയാളം സീസൺ 6 ഷോ ഇന്ത്യൻ ടെലിവിഷനിൽ ചരിത്രമെഴുതി ഏഷ്യാനെറ്റിന്റെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സിന്റെ…

2 ആഴ്ചകൾ ago

മന്ദാകിനി സിനിമയുടെ ഓടിടി റിലീസ് , മനോരമ മാക്സില്‍ അടുത്ത മാസം സ്ട്രീമിംഗ് ആരംഭിക്കുന്നു

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ - മനോരമ മാക്സില്‍ മന്ദാകിനി അൽത്താഫ് സലിം, അനാർക്കലി മരിക്കാർ, ഗണപതി എന്നിവർ…

3 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More