ദൈവത്തിന്റെ സ്വന്തം നാട്ടിലെ കാഴ്ചക്കാരുടെ പ്രിയപ്പെട്ട ചാനൽ സീ കേരളം പ്രേക്ഷകർക്ക് ഓണസമ്മാനമായി അതുഗ്രൻ പരിപാടികളുമായെത്തുന്നു. സൂപ്പർ താരം മഞ്ജു വാര്യർ മുഖ്യാതിഥിയായെത്തുന്ന ഒരു ഗംഭീര ദൃശ്യ വിരുന്നാണ് പ്രേക്ഷകർക്കായി ചാനൽ ഒരുക്കിയിരിക്കുന്നത്. “മഞ്ജുഭാവങ്ങൾ” എന്ന പ്രോഗ്രാമിലൂടെ വൈവിധ്യമാർന്ന അനവധി നിമിഷങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്.
റേഞ്ച് റോവറിൽ തകർപ്പൻ എൻട്രി നടത്തി മാസ് ഡയലോഗ് അവതരിപ്പിക്കുകയും ചെയ്ത ഷോയുടെ ഫസ്റ്റ് ലുക്ക് പ്രൊമോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. മഞ്ജുവിനെ കൂടാതെ പ്രേക്ഷകരുടെ പ്രിയതാരങ്ങളായ ഭാവന, നിഖില വിമൽ, ഗ്രേസ് ആന്റണി, മനോജ് കെ ജയൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരും ഷോയിൽ പങ്കെടുക്കും. കൂടാതെ സീ കേരളം കുടുംബത്തിൽ നിന്നും സീരിയൽ താരങ്ങളായ അമല, സ്നിഷ ചന്ദ്രൻ, അരുൺ രാഘവൻ, മൃദുല വിജയ്, സുസ്മിത, സ്റ്റെബിൻ ജേക്കബ്, മീര, നിയാസ് തുടങ്ങിയവരും വർണ്ണക്കാഴ്ച്ചകൾക്ക് മാറ്റു കൂട്ടാനായെത്തുന്നു.
സരിഗമപ കേരളം സീസൺ വണ്ണിന്റെ ഫൈനലിസ്റ്റുകളായ അശ്വിൻ വിജയൻ, ശ്വേത അശോക്, ജാസിം ജമാൽ എന്നിവർ മഞ്ജു വാര്യർക്ക് സമർപ്പിക്കുന്ന സംഗീതവിരുന്നും ലെറ്റ്സ് റോക്ക് ആൻഡ് റോൾ താരങ്ങളായ അഖിലും സ്നേഹയും അവതരിപ്പിക്കുന്ന രസകരമായ കോമഡി സ്കിറ്റുകളും ഷോയുടെ ഗ്ലാമർ കൂട്ടുമെന്നതുമുറപ്പാണ്.
ഈ പ്രത്യേക പരിപാടിക്ക് പുറമെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോകളായ ‘സരിഗമപ കേരളം ലിറ്റിൽ ചാംപ്സ്‘, ‘ലെറ്റ്സ് റോക്ക് ആൻഡ് റോൾ’ എന്നിവയുടെ ഓണം പ്രത്യേക എപ്പിസോഡുകളും, ജനപ്രിയ താരങ്ങളായ ബിജു സോപാനം, നിഷ സാരംഗ് , ജൂഹി റുസ്തഗി,റിഷി എന്നിവർ അവതരിപ്പിക്കുന്ന ഓണം സ്പെഷ്യൽ ഹാസ്യ പരമ്പര , ‘എരിവും പുളിയും‘ ഉൾപ്പെടെ വിഭവസമൃദ്ധമായ ദൃശ്യവിരുന്നു തന്നെയാണ് സീ കേരളം ചാനൽ ഈ ഓണത്തിന് മാവേലിമന്നനും ഒപ്പം പ്രിയ പ്രേക്ഷകർക്കുമായി ഒരുക്കി കാത്തിരിക്കുന്നത്.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം - ഗോകുലം ഗോപാലൻ The only criteria…
ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ് 2026 മാർച്ച് 19 ന് തിയേറ്ററുകളിൽ എത്തും Toxic: A Fairy…
നെറ്റ്ഫ്ലിക്സിൽ വേൾഡ് വൈഡ് ഏഴാം സ്ഥാനത്തും ഇന്ത്യയിലും ഗൾഫിലും ഒന്നാം സ്ഥാനത്തെത്തി പ്രേക്ഷകർക്കിടയിൽ തരംഗമായി മാറുകയാണ് ഓഫീസർ ഓൺ ഡ്യൂട്ടി…
ബുക്കിംഗ് ആരംഭിച്ചു 24 മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ 645K ടിക്കറ്റുകൾ ആണ് ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷൻ വഴി…
മോഹൻലാലിനൊപ്പം എമ്പുരാൻ, വിക്രത്തിനൊപ്പം വീര ധീര സൂരൻ പിന്നെ ടോവിനോ-ചേരൻ എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട് ; 'നരിവേട്ട'യുടെ ആദ്യ ക്യാരക്ടർ…
വിജയ് ബാബു, ലാലി പി എം എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന മദർ മേരി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി മദർ…
This website uses cookies.
Read More