മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി എന്നീ ഏഴ് ഭാഷകളിൽ 1000 ബേബീസ് സ്ട്രീം ചെയ്യും.
വിസ്മയിപ്പിക്കുന്ന കഥാപശ്ചാത്തലവും സസ്‌പെൻസും, ത്രില്ലും നിറഞ്ഞ 1000 ബേബീസ് -ന്റെ സ്ട്രീമിംഗ് ഉടൻ ആരംഭിക്കും. പിരിമുറുക്കവും ആകാംക്ഷയും നിറഞ്ഞ ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയത്. നീന ഗുപ്തയും റഹ്‌മാനും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ സീരീസിന്റെ ടീസർ, സസ്പെൻസ് ഉണർത്തുന്ന കഥാഗതിയുടെ സൂചന നൽകുന്നു.
ഈ സൈക്കോളജിക്കൽ ത്രില്ലർ സീരീസിന്റെ ടീസർ ഇപ്പോൾ കാണാം
നീന ഗുപ്തയും റഹ്‌മാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ, 1000 Babies എന്ന സീരീസിൽ മലയാളികളുടെ പ്രിയപ്പെട്ട താരനിര തന്നെ അണിനിരക്കുന്നു. സഞ്ജു ശിവറാം, അശ്വിൻ കുമാർ, ആദിൽ ഇബ്രാഹിം, ഷാജു ശ്രീധർ, ഇർഷാദ് അലി, ജോയ് മാത്യു, വികെപി, മനു എം ലാൽ, ഷാലു റഹീം, സിറാജുദ്ധീൻ നാസർ, ഡെയിൻ ഡേവിസ്, രാധിക രാധാകൃഷ്ണൻ, വിവിയ ശാന്ത്, നസ്ലിൻ, ദിലീപ് മേനോൻ, ധനേഷ് ആനന്ദ്, ശ്രീകാന്ത് മുരളി, ശ്രീകാന്ത് ബാലചന്ദ്രൻ എന്നിവരുടെ അമ്പരപ്പിക്കുന്ന പ്രകടനം ആസ്വദിക്കാനുള്ള അവസരവുമുണ്ട്.
നജീം കോയ സംവിധാനം ചെയ്തിരിക്കുന്ന ഈ ത്രില്ലർ സീരീസ്, നജീം കോയയും അറൗസ് ഇർഫാനും ചേർന്നാണ് രചിച്ചിരിക്കുന്നത്. August Cinema-യുടെ ബാനറിൽ ഷാജി നടേശനും ആര്യയും ചേർന്ന് ഈ ക്രൈം ത്രില്ലർ നിർമിച്ചിരിക്കുന്നു.
ഈ സീരീസിന്റെ അതിമനോഹരമായ ദൃശ്യങ്ങൾ പകർത്തിയത് ഫെയ്‌സ് സിദ്ദിക്കാണ്. ശങ്കർ ശർമ്മ സംഗീതം നിർവഹിച്ചിരിക്കുന്ന 1000 Babies ത്രില്ലർ സീരീസിന്റെ സൗണ്ട് ഡിസൈനിംഗ് ധനുഷ് നായനാരും, എഡിറ്റിംഗ് ജോൺകുട്ടിയുമാണ്. കലാസംവിധാനം ആഷിക് എസ്, ശബ്ദമിശ്രണം ഫസൽ എ. ബാക്കർ, സ്റ്റിൽ ഫോട്ടോഗ്രാഫി സന്തോഷ് പട്ടാമ്പിയുമാണ്.
അസോസിയേറ്റ് ഡയറക്ടർമാരായ ജോമാൻ ജോഷി തിട്ടയിൽ, നിയാസ് നിസാർ എന്നിവരുടെ പ്രയത്നവും ഈ സീരീസിനെ കൂടുതൽ ആകാംക്ഷാഭരിതമാകുന്നു. സുനിൽ കാര്യാട്ടുകര ചീഫ് അസോസിയേറ്റ് ഡയറക്ടറായ ഈ സൈക്കോളജിക്കൽ ത്രില്ലർ സീരീസിന്റെ മേക്കപ്പ് അമൽ ചന്ദ്രനും വസ്ത്രാലങ്കാരം അരുൺ മനോഹറുമാണ്.
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More