എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

ഡിഡി മലയാളം

നെഹ്‌റു ട്രോഫി വള്ളംകളി 2022 തത്സമയ സംപ്രേക്ഷണം – ഡിഡി മലയാളം ചാനലില്‍

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

സെപ്റ്റംബർ 4, ആലപ്പുഴ പുന്നമട കായലില്‍ നിന്നും ലൈവ് ഡിഡി മലയാളം ചാനലില്‍ – നെഹ്‌റു ട്രോഫി വള്ളംകളി

Nehru Trophy Boat Race Live Streaming

കേരളത്തിലെ ഏറ്റവും വലിയ ജലമേളയായ നെഹ്‌റു ട്രോഫി വള്ളംകളി 2022 ആലപ്പുഴ പുന്നമട കായലില്‍ സെപ്റ്റംബർ 4 ഞായറാഴ്ച നടക്കും. നെഹ്‌റു ട്രോഫി വള്ളംകളിയുടെ 68-ാം സീസണാണിത്, പതിവുപോലെ തത്സമയ സംപ്രേക്ഷണം ദൂരദർശൻ മലയാളം ചാനലിൽ ലഭ്യമാകും. അറുപത്തിയെട്ടാമത് നെഹ്‌റു ട്രോഫിയുടെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടത് മിട്ടു ആണ്, വാഴത്തോണി തുഴയുന്ന തത്തയുടെ പേരാണ് നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നം. പേടിഎം ഇൻസൈഡർ, സൗത്ത് ഇന്ത്യൻ ബാങ്ക്, ടിക്കറ്റ്ജെനി എന്നിവ വഴി ഓൺലൈൻ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു.

നെഹ്‌റു ട്രോഫി വള്ളംകളിയിലും ഓണാഘോഷത്തിലും പങ്കെടുക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷായെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിച്ചു. എൻടിബിആർ 2022ന്റെ മുഖ്യാതിഥി അമിത് ഷാ ആയിരിക്കാം.

നെഹ്‌റു ട്രോഫി ലൈവ് സ്ട്രീമിംഗ്

എല്ലാ വർഷവും നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിന്റെ വെബ്‌കാസ്റ്റ് , നെഹ്‌റു ട്രോഫി വള്ളം കളിയുടെ തത്സമയ സ്ട്രീമിംഗ് https://webcast.gov.in/ വഴി കാണിക്കാറുണ്ട്. ഡിഡി സ്പോർട്സ്, ഡിഡി മലയാളം ചാനലുകൾ നെഹ്‌റു ട്രോഫി വള്ളം കളിയുടെ തത്സമയ കവറേജ് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സീ5 ആപ്പില്‍ ഡിഡി മലയാളം ചാനല്‍ ലൈവ് സ്ട്രീമിംഗ് ലഭ്യമാണ്, സീ5 ആപ്പ് ഡൌണ്‍ലോഡ് ചെയ്ത ശേഷം ലൈവ് ടിവി മെനു എടുക്കുക. ഇതില്‍ കൂടി ഡിഡി മലയാളം ചാനല്‍ സൗജന്യമായി കാണാവുന്നതാണ്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും നടക്കുന്ന ആറന്മുള ഉതൃട്ടാതി വള്ളംകളി സെപ്തംബര്‍ 11 ആം തീയതി നടക്കുന്നതാണ്, അതിന്റെയും ലൈവ് ഡിഡി മലയാളം ചാനല്‍ സംപ്രേക്ഷണം ചെയ്യും.

Mazhavil Manorama For Onam
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

മോഹൻലാൽ മാസ് ലുക്കിൽ: ബിഗ് ബോസ് മലയാളം സീസൺ 7 ടീസർ പുറത്തിറങ്ങി

ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…

3 ദിവസങ്ങൾ ago

ഏഷ്യാനെറ്റ് ഹൃദയസ്പർശിയായ പുതിയ പരമ്പര “മഴ തോരും മുൻപേ” ജൂലൈ 7-ന് ആരംഭിക്കുന്നു

ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ്‌ പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…

1 ആഴ്ച ago

ബിഗ് ബോസ് മലയാളം സീസൺ 7: സാധാരണക്കാർക്ക് മൈജി ബിഗ് എൻട്രിയിലൂടെ സുവർണ്ണാവസരം!

MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…

2 ആഴ്ചകൾ ago

കേരള ക്രൈം ഫയൽസ് സീസൺ 2, ദി സെര്‍ച്ച്‌ ഫോര്‍ സിപിഒ അമ്പിളി രാജു – ജൂൺ 20 മുതല്‍ സ്ട്രീമിംഗ്

മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…

3 ആഴ്ചകൾ ago

പി ഡബ്ല്യു ഡി ( PWD ) ട്രയിലർ പുറത്ത് – PWD – Proposal Wedding Divorce

ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…

1 മാസം ago

തുടരും ഓടിടി റിലീസ് തീയതി , മെയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാര്‍ സ്ട്രീം ചെയ്യുന്നു

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…

1 മാസം ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More