അപർണ ബാലമുരളിയുടെ മനോഹര നൃത്തവുമായി “കഥക്” വീഡിയോ ഗാനം പുറത്ത്; ജൂൺ 19ന് തിയേറ്ററുകളിലേക്ക് “ചിന്ന ചിന്ന ആസൈ”

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Juneസിനിമ വാര്‍ത്തകള്‍
Advertisements
Kathak Video Song From Madhubala–Indrans Starrer Chinna Chinna Aasai Released
Kathak Video Song From Madhubala–Indrans Starrer Chinna Chinna Aasai Released

മധുബാലയും ഇന്ദ്രൻസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിന്ന ചിന്ന ആസൈ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. “കഥക്” എന്ന ഗാനമാണ് ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നവർക്കിടയിൽ ഇതിനോടകം തന്നെ ഗാനം ശ്രദ്ധ നേടുകയാണ്.

ഗോവിന്ദ് വസന്ത ഈണം പകർന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ഗജാനൻ മിത്‌കെയാണ്. ശ്രുതി ശിവദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രശസ്ത നൃത്തസംവിധായിക ബ്രിന്ദ ഗോപാൽ ഒരുക്കിയ നൃത്തച്ചുവടുകളാണ് ഗാനത്തിന്റെ മറ്റൊരു പ്രധാന ആകർഷണം.

Advertisements

എന്നാൽ ഗാനത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് അപർണ ബാലമുരളിയുടെ മനോഹരമായ നൃത്തപ്രകടനമാണ്. ചിത്രത്തിൽ നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അപർണ, “കഥക്” ഗാനത്തിലൂടെ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഗാനത്തിന്റെ ദൃശ്യഭംഗിയും നൃത്താവിഷ്കാരവും ഇതിനകം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്.

നേരത്തെ പുറത്തിറങ്ങിയ കര കവിയാതെ എന്ന് തുടങ്ങുന്ന ആദ്യ വീഡിയോ ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. അതിന് പിന്നാലെ എത്തിയ “കഥക്” ചിത്രത്തോടുള്ള പ്രതീക്ഷകൾ വീണ്ടും ഉയർത്തുകയാണ്.

സംവിധായിക വർഷാ വാസുദേവ് ഒരുക്കുന്ന ആദ്യ ഫീച്ചർ ചിത്രമാണിത്. വലിയ പ്രേക്ഷകശ്രദ്ധ നേടിയ “എന്റെ നാരായണിക്ക്” എന്ന ഹ്രസ്വചിത്രത്തിന് ശേഷമാണ് വർഷാ ഈ ചിത്രവുമായി എത്തുന്നത്. ചിത്രത്തിന്റെ രചനയും വർഷാ വാസുദേവ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.

ഒരിടവേളയ്ക്ക് ശേഷം ശക്തമായ കഥാപാത്രവുമായി മധുബാല മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്ന ചിത്രമെന്ന പ്രത്യേകതയും *”ചിന്ന ചിന്ന ആസൈ”*യ്ക്കുണ്ട്. അതേസമയം മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ഇന്ദ്രൻസും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

മധുബാല, ഇന്ദ്രൻസ്, അപർണ ബാലമുരളി എന്നിവർക്കൊപ്പം വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്, ജാഫർ സാദിഖ്, സായ് ജനനി എന്നിവരും ചിത്രത്തിലുണ്ട്.

പൂർണമായും വാരണാസിയിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. നഗരത്തിന്റെ സാംസ്കാരിക പശ്ചാത്തലവും ഗോവിന്ദ് വസന്തയുടെ സംഗീതവും ചിത്രത്തിന് പ്രത്യേക ഭാവം നൽകുമെന്നാണ് പ്രതീക്ഷ.

അഭിജിത് ബാബുജി നിർമ്മിക്കുന്ന ചിത്രം ജൂൺ 19ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. കേരളത്തിൽ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

Leave a Reply

Your email address will not be published. Required fields are marked *