മലയാളം ഓടിടി റിലീസ്

മാധ്യമ വിനോദ രംഗത്ത് സമഗ്ര ദേശീയ സംപ്രേക്ഷണ നയം വേണം – കെ മാധവൻ

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്
K Madhavan

മാധ്യമ വിനോദ രംഗത്ത് സമഗ്ര ദേശീയ സംപ്രേക്ഷണ നയം വേണമെന്ന് സിഐഐ മീഡിയ ആൻറ് എൻറർടെയിൻമെൻറ് ദേശീയ സമിതി ചെയർമാനും ഡിസ്നി സ്റ്റാർ ഇന്ത്യ പ്രസിഡൻറും കൺട്രി ഹെഡുമായ കെ മാധവൻ.

മാധ്യമ വിനോദ രംഗത്ത് സമഗ്ര ദേശീയ സംപ്രേക്ഷണ നയം വേണമെന്ന് ദില്ലിയിൽ കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, സിഐഐ സംഘടിപ്പിക്കുന്ന ‘ബിഗ് പിക്ച്ചർ’ സമ്മേളനത്തിൽ സിഐഐ മീഡിയ ആൻറ് എൻറർടെയിൻമെൻറ് ദേശീയ സമിതി ചെയർമാനും ഡിസ്നി സ്റ്റാർ ഇന്ത്യ പ്രസിഡൻറും കൺട്രി ഹെഡുമായ കെ മാധവൻ അഭിപ്രായപ്പെട്ടു .

5 ജി ഇന്ത്യൻ മാധ്യമ വിനോദ മേഖലയ്ക്ക് വലിയ അവസരമാണ്. മാറുന്ന കാലത്തിനനുസരിച്ച് ഇന്ത്യയുടെ മാധ്യമ മേഖലയും മാറണം. ഇന്ത്യയിലെ മാധ്യമ രംഗത്തിന് ജിഡിപിയുടെ ഒരു ശതമാനം പങ്ക് പോലും നേടാൻ ഇപ്പോഴുമായിട്ടില്ല. ഇന്ത്യയിൽ തയ്യാറാക്കുന്ന ഉള്ളടക്കം ആഗോളപ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ കഴിയണം. ദക്ഷിണ കൊറിയ ഇക്കാര്യത്തിൽ ഉദാഹരണമാണെന്ന് കെ. മാധവൻ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ വികസനത്തിനും നവീകരണത്തിനുമുള്ള സാധ്യതകൾ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. ഗെയിമിംഗ് രംഗത്ത് വലിയ സാധ്യത രാജ്യത്തുണ്ട്. എന്നാൽ പല സംസ്ഥാനങ്ങളിൽ പല നിയമങ്ങൾ നടപ്പാക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ടെന്നും കെ. മാധവൻ ചൂണ്ടിക്കാട്ടി.

സാങ്കേതിക വിദ്യാ രംഗത്തെ വിപ്ളവത്തിന് അനുയോജ്യമായ നയം മാധ്യമമേഖലയിൽ നടപ്പാക്കുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ പി.ഡി. വഗേല അറിയിച്ചു. 5 ജി നടപ്പാക്കുന്ന കാര്യത്തിൽ ഇന്ത്യ ലോകത്തിന് നേതൃത്വം നല്കുമെന്നും പിഡി വഗേല അവകാശപ്പെട്ടു. മാധ്യമ ഉടമസ്ഥത ചിലരുടെ കൈയ്യിൽ ചുരുങ്ങുന്നത് ഒഴിവാക്കാനുള്ള നടപടി ഉണ്ടാകുമെന്നും ട്രായ് ചെയർമാൻ അറിയിച്ചു. ഡിറ്റിഎച്ച് പോലെ ഡയറക്ട് ടു മൊബൈൽ സംവിധാനത്തിനുള്ള കൂടിയാലോചന തുടരുകയാണെന്നും പിഡി വഗേല പറഞ്ഞു.

വാർത്താ വിതരണ സെക്രട്ടറി അപൂർവ്വ ചന്ദ്രയും സംസാരിച്ചു. മാധ്യമ-സിനിമ രംഗത്തെ വിദഗ്ധർ രണ്ടു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

മലയാളം ഓടിടി റിലീസ് 2024 – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

6 മണിക്കൂറുകൾ ago

ഉടൻ പണം സീസണ്‍ 5 ന് ഗംഭീര തുടക്കം, തിങ്കൾ മുതൽ വെള്ളി വരെ രാത്രി 8.30 മണിക്ക് മഴവില്‍ മനോരമയില്‍

മഴവില്‍ മനോരമ ചാനലില്‍ ഉടൻ പണം സീസണ്‍ 5 സംപ്രേക്ഷണം ആരംഭിച്ചു ഉടൻ പണം അഞ്ചാം പതിപ്പിന് ഗംഭീര തുടക്കം.…

6 മണിക്കൂറുകൾ ago

കൈരളി വിഷു സിനിമകൾ – ഗോസ്റ്റ് (പ്രീമിയർ), റെയ്ഡ്, സ്പൈ, ഡെവിള്‍ , തത്സമ തദ്ഭവ

ശിവരാജ് കുമാര്‍ നായകനാകുന്ന ഗോസ്റ്റ് കൈരളി വിഷു ദിനത്തില്‍ പ്രീമിയർ ചെയ്യുന്നു കൈരളി ടിവിയ്‌ക്കൊപ്പം ഈ വിഷു ആഘോഷിക്കൂ, ഏപ്രില്‍…

2 ആഴ്ചകൾ ago

ഏഷ്യാനെറ്റിലെ വിഷുദിനപരിപാടികൾ – എആർ റഹ്മാനുമായുള്ള അഭിമുഖം, നേര് വേൾഡ് ടെലിവിഷൻ പ്രീമിയര്‍

ഏപ്രിൽ 14 വിഷു ദിനത്തില്‍ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ ഏഷ്യാനെറ്റ് , വിഷുവിന് സിനിമകളുടെയും പ്രത്യേക പരിപാടികളുടെയും വൻനിരയുമായി…

3 ആഴ്ചകൾ ago

പ്രേമലു ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍, ഏപ്രിൽ 12 മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ്

ഏപ്രിൽ 12 മുതൽ പ്രേമലു ഡിസ്‌നി+ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്നു തെന്നിന്ത്യയാകെ വൻ വിജയമായ 'പ്രേമലു' ഡിസ്നി പ്ലസ് ഹോട്ട്…

3 ആഴ്ചകൾ ago

നേര് , വിഷുദിനത്തില്‍ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്ന പ്രീമിയര്‍ ചലച്ചിത്രം

സൂപ്പർഹിറ്റ് ചിത്രം നേര് വേൾഡ് ടെലിവിഷൻ പ്രീമിയർ വിഷു ദിനത്തിൽ ഏഷ്യാനെറ്റിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂപ്പർഹിറ്റ് മലയാളചലച്ചിത്രം…

3 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.