സാമൂഹിക പ്രസക്തമായ പ്രമേയം കൈകാര്യം ചെയ്യുന്ന പുത്തൻ സിനിമ “ജനനം: 1947 പ്രണയം തുടരുന്നു…” മനോരമമാക്‌സിൽ ജൂൺ 14 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ലീല സൈമൺ, കോഴിക്കോട് ജയരാജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്‌തിരിക്കുന്നത്. ഇവരെ കൂടാതെ അനു സിതാര, ദീപക് പറമ്പോൾ, പോളി വത്സൻ, കൃഷ്ണ പ്രഭ തുടങ്ങിയ ജനപ്രിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. അഭിജിത് അശോകനാണ് ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
ജീവിതത്തിൽ ഒറ്റപ്പെട്ട് പോയ സ്ത്രീയാണ് ഗൗരി. വൃദ്ധസദനത്തിൽ കഴിയുന്ന അവർ, കെയർ ടേക്കറായ ശിവനുമായി അടുപ്പത്തിലാകുന്നു. അവരുടെ വ്യത്യസ്‌തമായ പ്രണയ യാത്രയാണ് “ജനനം: 1947 പ്രണയം തുടരുന്നു…”. സ്വാഭാവികമായ അഭിനയം കൊണ്ടും, വ്യത്യസ്‌തമായ പ്രമേയം കൊണ്ടും സിനിമപ്രേമികളുടെയും, നിരൂപകരുടെയും ഏറെ പ്രശംസ പിടിച്ച് പറ്റിയ ചിത്രമാണ് “ജനനം: 1947 പ്രണയം തുടരുന്നു…” മലയാള സിനിമയിൽ വിരളമായി മാത്രം കൈകാര്യം ചെയ്യുന്ന വിഷയം, കുടുംബ പ്രേക്ഷകർക്ക് സ്വീകാര്യമാകുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീതം കൈകാര്യം ചെയ്‌തിരിക്കുന്നത്. നാടൻ പശ്ചാത്തലത്തിലുള്ള രസകരമായ ഗാനങ്ങൾ ചിത്രത്തിലുണ്ട്.
“ജനനം: 1947 പ്രണയം തുടരുന്നു…” കൂടാതെ നാന്നൂറിൽ അധികം മലയാളം സിനിമകളും, മഴവിൽ പരമ്പരകളും, മാക്‌സ് ഒറിജിനൽസും, മനോരമമാക്‌സിലൂടെ ആസ്വദിക്കാം. ആപ്പ് സ്‌റ്റോറിൽ നിന്നോ പ്ലേ സ്‌റ്റോറിൽ നിന്നോ, കണക്ട്ഡ് ടി. വികളുടെ ആപ്പ് സ്‌റ്റോറിൽ നിന്നോ പ്രേക്ഷകർക്ക് മനോരമമാക്‌സ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഓഡിഷൻ അലർട്ട് – ഉടൻ പണം സീസൺ 5 മലയാളം ഗെയിം ഷോയുടെ ഓഡിഷൻ തൃശ്ശൂരിലും (ജൂൺ 15) കോട്ടയത്തും (ജൂൺ 16) നടത്തുന്നു.
ജൂൺ 15 – തൃശൂർ 08:00 AM മുതൽ – മലയാള മനോരമ തൃശൂർ
ജൂൺ 16 – കോട്ടയം 08:00 AM മുതൽ – മലയാള മനോരമ കോട്ടയം
Paathirathri OTT Release Date പുഴു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ റത്തീന പി.ടി. സംവിധാനം ചെയ്ത ക്രൈം-ആക്ഷൻ ത്രില്ലര്‍ ചിത്രം…
Secret Stories Roslin ജിയോഹോട്ട്സ്റ്റാറിന്റെ ഏറ്റവും പുതിയ വെബ് സീരീസ് 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ' ഫെബ്രുവരി 27-ന് സ്ട്രീമിംഗ് ആരംഭിക്കുന്നു.…
Drama Juniors Season 2 കേരളത്തിലെ മുൻനിര വിനോദ ചാനലായ സീ കേരളം, കുട്ടിപ്രതിഭകളുടെ മികച്ച പ്രകടനം കൊണ്ട് ജനപ്രീതിയാർജ്ജിച്ച…
Mindiyum Paranjum OTT Release ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തി നിരൂപക പ്രശംസ നേടിയ മലയാള…
OTT Release Of Nellikkampoyil Night Riders നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത്, മാത്യു തോമസ് നായകനായ ‘നെല്ലിക്കാംപൊയിൽ…
Delhi High Court grants live blocking powers to JioStar ഐസിസി ക്രിക്കറ്റ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണം അനധികൃതമായി…
This website uses cookies.
Read More