എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

മലയാളം ഓടിടി റിലീസ്

ജയ് ഗണേഷ് സിനിമയുടെ ഓടിടി റിലീസ് , മെയ് 24 മുതല്‍ മനോരമമാക്‌സിൽ ഓണ്‍ലൈന്‍ സ്ട്രീമിംഗ്

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

സൂപ്പർഹിറ്റ് ചിത്രം ‘ജയ് ഗണേഷ്’ മെയ് 24 മുതൽ മനോരമമാക്‌സിൽ

Jai Ganesh on ManoramaMax

യുവ താരങ്ങളിൽ ശ്രദ്ധേയരായ ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും ഒന്നിക്കുന്ന ‘ജയ് ഗണേഷ്‘ മെയ് 24 മുതൽ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ഏറെ നാളുകൾക്ക് ശേഷം മലയാളത്തിൻ്റെ പ്രിയ നായിക ജോമോൾ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘ജയ് ഗണേഷ്’. അശോകൻ, നന്ദു, ഹരീഷ് പേരടി തുടങ്ങിയ ജനപ്രിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രം, എഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്‌ ഹിറ്റ്‌മേക്കർ രഞ്ജിത് ശങ്കറാണ്.

ജയ് ഗണേഷ്

ചെറുപ്പത്തിൽ സംഭവിച്ച ഒരു അപകടത്തിനാൽ ജീവിതം വീൽചെയറിൽ ചിലവഴിക്കേണ്ടി വരുന്ന ഗണേഷ് ഗംഗാധരൻ എന്ന ചെറുപ്പക്കാരൻ്റെ കഥയാണ് ‘ജയ് ഗണേഷ്’ പറയുന്നത്. ജീവിതത്തോട് പോരാടി നിലകൊള്ളുന്ന ഗണേഷിന് കൗതുകകരമായ നിരവധി കഴിവുകളുണ്ട്. ആ കഴിവുകൾ അയാളെ കൊണ്ട് ചെന്നെത്തിക്കുന്ന ചില അസ്വാഭാവിക മുഹൂർത്തങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. രസകരമായ പ്രണയവും, ത്രില്ലടിപ്പിക്കുന്ന സംഘട്ടനവും, വികാരനിർഭരമായ നിമിഷങ്ങളും നിറഞ്ഞ ‘ജയ് ഗണേഷ്’ കുടുംബപ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

Upcoming Online Releases Malayalam

മലയാളം ഓടിടി റിലീസ്

‘ജയ് ഗണേഷ്’ കൂടാതെ നാന്നൂറിൽ അധികം മലയാളം സിനിമകളും, മഴവിൽ പരമ്പരകളും, മാക്‌സ് ഒറിജിനൽസും, മനോരമമാക്‌സിലൂടെ ആസ്വദിക്കാം. ആപ്പ് സ്‌റ്റോറിൽ നിന്നോ പ്ലേ സ്‌റ്റോറിൽ നിന്നോ, കണക്ട്ഡ് ടി. വികളുടെ ആപ്പ് സ്‌റ്റോറിൽ നിന്നോ പ്രേക്ഷകർക്ക് മനോരമമാക്‌സ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Jai Ganesh Movie On OTT
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

ബെൻസ് സിനിമയുടെ പൂജാ ചടങ്ങുകൾ ചെന്നൈയിൽ നടന്നു

പ്രഗത്ഭനായ സംവിധായകൻ ലോകേഷ് കനകരാജ് സൃഷ്‌ടിച്ച സിനിമാറ്റിക് യൂണിവേഴ്സ് എൽ സി യുവിലെ അടുത്ത ചിത്രം ബെൻസിന്റെ പൂജാ ചടങ്ങുകൾ…

10 മണിക്കൂറുകൾ ago

പ്രിൻസ് ആൻഡ് ഫാമിലി , ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Trailer Of Prince and Family Movie മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പുതുമുഖ സംവിധായകൻ ബിന്റോ…

1 ദിവസം ago

മൂൺവാക്ക് മെയ് 23ന് തിയേറ്ററുകളിലേക്ക് , ട്രയ്ലർ റിലീസായി

യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ചിത്രം മൂൺവാക്കിന്റെ ട്രയ്ലർ റിലീസായി : മൂൺവാക്ക് മെയ് 23ന് തിയേറ്ററുകളിലേക്ക്…

1 ദിവസം ago

ഡീയസ് ഈറേ : പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രവുമായി നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്

Diés Iraé , The Day of Wrath ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന്…

4 ദിവസങ്ങൾ ago

തഗ് ലൈഫ് ഓഡിയോ ലോഞ്ച് മാറ്റി വയ്ക്കുന്നതായി കമൽ ഹാസൻ

"കലയ്ക്ക് കാത്തിരിക്കാം, ഇപ്പോൾ മാതൃരാജ്യത്തിനോടൊപ്പം": Thug Life Audio launch Postponed നമ്മുടെ രാജ്യത്തിന്റെ അതിർത്തിയിലെ സംഭവവികാസങ്ങളും നിലവിലെ ജാഗ്രതയും…

5 ദിവസങ്ങൾ ago

നരിവേട്ട , ബ്ലോക്ക് ബസ്റ്റർ ഡ്രാഗൺ സിനിമയുടെ നിർമ്മാണ കമ്പനി എ ജി എസിന്റെ അടുത്ത റിലീസ്

Narivetta Tamilnadu Distribution Rights ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ…

5 ദിവസങ്ങൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More