എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

ഫ്ലവേര്‍സ് ടിവി

ടോപ്പ് സിംഗര്‍ സംഗീത പരിപാടി ഫ്ലവേര്‍സ് ചാനലില്‍ ആരംഭിക്കുന്നു ഒക്ടോബര്‍ ഒന്ന് മുതല്‍

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

മലയാളം സംഗീത റിയാലിറ്റി ഷോയുമായി ഫ്ലവേര്‍സ് ടിവി – ടോപ്പ് സിംഗര്‍

Flowers TV Top Singer

സിനിമാതാരം ഇന്നസെന്റ് ഉദ്ഘാടനം ചെയ്ത ടോപ്പ് സിംഗര്‍ പരിപാടിയുടെ ലക്‌ഷ്യം സംഗീതലോകത്തെ കുരുന്നു ഗായക/ഗായിക പ്രതിഭകളെ കണ്ടെത്തുക എന്നതാണ്. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍. ഷോയുടെ അവതാരകയായി എസ്തേര്‍ അനിൽ എത്തുന്നു (ഇപ്പോള്‍ ബേബി മീനാക്ഷി).

പരിപാടിയുടെ ലോഞ്ചിംഗ് ചടങ്ങിൽ നടന്‍ ഇന്നസെന്റ് മുഖ്യാതിഥിയായിരുന്നു, ആർ ശ്രീകണ്ഠൻ നായർ , ശ്രേയ ജയദീപ് ലോഞ്ച് ചടങ്ങിൽ പങ്കെടുത്തു. കൃഷ്ണ ദിയ, സീതാ ലക്ഷ്മിമി, അദിതി നായർ, ശിവാനി ബി സഞ്ജീവ്, വൈഷ്ണവി, ശ്രേയ, തീർത്ഥ, അസ്ന, ഐശ്വര്യ, കൌശിക് എസ് വിനോദ്, ജെന്നിഫർ, കൃഷ്ണ ദിയ, ആനന്ദ് ഭൈരവ്, സീത ലക്ഷ്മി, ശ്രീ ഭവൻ, ആദർശ്,ഗൌരി കൃഷ്ണ, നേഹൽ എന്നിവരാണ്‌ പങ്കെടുക്കുന്നത്.

Twenty Four News Channel Available in Airtel DTH

ടോപ്പ് സിംഗര്‍ എപ്പിസോഡ്

അപ്ഡേറ്റ് – 250 എപ്പിസോഡുകള്‍ പിന്നിട്ട പരിപാടി 22 മത്സരാര്‍ത്ഥികള്‍ക്കും മത്സരഫലം വരുന്നതിന് മുമ്പേ 20 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കിചരിത്രം കുറിച്ചു. ബേബി മീനാക്ഷി ആണ് ഇപ്പോള്‍ ഈ പരിപാടിയുടെ അവതാരിക. മോഹന്‍ലാല്‍ അടക്കമുള്ള സെലിബ്രിറ്റികള്‍ പങ്കെടുത്ത പരിപാടി ഗംഭീര ടിആര്‍പ്പി നേടി ഓണനാളുകളില്‍ മുന്‍നിര ചാനലുകളെ ഞെട്ടിച്ചു.

കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയ ചാനല്‍ , സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തിയാണ് ഇതിലേക്ക് മത്സരാര്‍ത്ഥികളെ കണ്ടെത്തിയത്. സംപ്രേക്ഷണം ആരഭിച്ചു ചുരുങ്ങിയ സമയം കൊണ്ടാണ് ഫ്ലവേര്‍സ് ചാനല്‍ ജനഹൃദയങ്ങള്‍ കീഴടക്കിയത്. ഉപ്പും മുളകും ഹാസ്യ പരമ്പരയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഫ്ലവേഴ്സ് ടോപ്പ് സിംഗര്‍ ഓണ്‍ലൈന്‍ എപ്പിസോഡ് ചാനലിന്റെ ഔദ്യോഗിക യൂടുബ് പേജില്‍ ലഭ്യമാണ്. ദേവിക, വൈഷ്ണവി, അനന്യ , സീതാ ലക്ഷ്മി, ശ്രീഹരി, കൃഷ്ണ ദിയ, ജെയ്സന്‍ ഫിലിപ്പ് എന്നിവര്‍ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ മനം കവര്‍ന്നു.

Flowers TV Programs Latest TRP Ratings
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

മതത്തിനതീതമായി ചില മൂല്യങ്ങൾ , ഹിമുക്രി ഏപ്രിൽ 25 ന് പ്രദർശനത്തിനെത്തുന്നു.

Himukri Malayalam Movie എക്സ് ആൻഡ് എക്സ് ക്രിയേഷൻസിന്റെ ബാനറിൽ ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി തണ്ണിക്കോട്ട് എന്നിവർ ചേർന്നു നിർമ്മിച്ച്…

2 ദിവസങ്ങൾ ago

വിജയ് സേതുപതി – അറുമുഗകുമാർ ചിത്രം ‘എയ്‌സ്‌’ റിലീസ് 2025 മെയ് 23 ന്

Ace Tamil Movie തമിഴ് സൂപ്പർതാരം മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാർ സംവിധാനം ചെയ്ത 'എയ്‌സ്‌' എന്ന…

2 ദിവസങ്ങൾ ago

ഗിന്നസ് പക്രു നായകനാകുന്ന”916 കുഞ്ഞൂട്ടൻ”ട്രെയിലർ റിലീസായി

916 Kunjoottan Trailer Out മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന "916 കുഞ്ഞൂട്ടൻ" എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.…

3 ദിവസങ്ങൾ ago

കൃഷാന്ത്‌ ചിത്രം “മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ് ” ഫസ്റ്റ് ലുക്ക് പുറത്ത്

Mastishka Maranam Simon's Memories സംവിധായകൻ കൃഷാന്ത്‌ ഒരുക്കിയ പുതിയ ചിത്രം "മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസ് " ഫസ്റ്റ് ലുക്ക്…

3 ദിവസങ്ങൾ ago

L2: എംപുരാൻ ഓടിടി റിലീസ് തീയതി അറിയാം – ഏപ്രിൽ 24 മുതൽ ജിയോ ഹോട്ട്സ്റ്റാര്‍ സ്ട്രീം ചെയ്യുന്നു

Empuraan OTT Release Date മലയാള സിനിമയിലെ തന്നെ ബ്രഹ്മാണ്ഡ വിസ്‌മയമായി മാറിയ ആക്‌ഷൻ ത്രില്ലർ ചിത്രമായ L2: എംപുരാൻ…

4 ദിവസങ്ങൾ ago

നെപ്ട്യൂൺ; ധ്യാൻ ശ്രീനിവാസൻ- വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ചിത്രം ‘ഡിറ്റക്റ്റീവ് ഉജ്ജ്വല’നിലെ ആദ്യ ഗാനം പുറത്ത്

Detective Ujjwalan Movie Song വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ രണ്ടാമത്തെ ചിത്രമായി അവതരിപ്പിക്കുന്ന,ധ്യാൻ ശ്രീനിവാസൻ നായകനായ "ഡിറ്റക്റ്റീവ്…

5 ദിവസങ്ങൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More