വിശാൽ മിശ്ര ആദ്യമായി മലയാളത്തിലേക്ക്; ‘പള്ളിച്ചട്ടമ്പി’യിലെ ഫസ്റ്റ് സിംഗിൾ – Update

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Februaryസിനിമ വാര്‍ത്തകള്‍
Pallichattambi Song Update
Pallichattambi Song Update

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ്‌ ആന്റണി സംവിധാനം ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി’യിലെ ആദ്യ സിംഗിൾ ഫെബ്രുവരി 12ന് പുറത്തിറങ്ങും. ജേക്ക്സ് ബിജോയ് സംഗീതം നൽകി ബോളിവുഡിലെ സൂപ്പർ ഹിറ്റ് ഗായകൻ വിശാൽ മിശ്ര മലയാളത്തിൽ ആദ്യമായി ആലപിക്കുന്ന ‘കാട്ടുചെമ്പകം’ എന്ന ഗാനമാണ് ഫസ്റ്റ് സിംഗിൾ ആയി റിലീസ് ചെയ്യുന്നത്. വിശാൽ മിശ്രയോടൊപ്പം ആവണി മൽഹാരും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നു.

ഗാനത്തിന്റെ വരികൾ കൈതപ്രത്തിന്റേതാണ്. 2025ലെ സൂപ്പർഹിറ്റ് ഗാനമായ ‘മിന്നൽവള’യ്ക്ക് ശേഷം ജേക്ക്സ് ബിജോയിയും കൈതപ്രവും ടൊവിനോയും വീണ്ടും ഒന്നിക്കുന്ന ഗാനമെന്ന പ്രത്യേകതയും ‘കാട്ടുചെമ്പക’ത്തിന്. അത് കൊണ്ട് തന്നെ ഈ കൂട്ടുകെട്ടിൽ ആരാധകർ വലിയ പ്രതീക്ഷയിലാണ്.

ബോളിവുഡിലും ദക്ഷിണേന്ത്യയിലും ഒരുപോലെ ശ്രദ്ധ നേടുന്ന ഗായകനായ വിശാൽ മിശ്ര, റിലീസിന് തയ്യാറെടുക്കുന്ന ദളപതി വിജയുടെ ഏറ്റവും പുതിയ ചിത്രമായ ‘ജനനായകൻ’ലും ‘ഒരു പേരെ വരലാർ’ എന്ന സൂപ്പർ ഹിറ്റ് ഗാനം ആലപിച്ചതും വിശാൽ മിശ്രയാണ്.

സംവിധായകൻ ഡിജോ ജോസ് ആന്റണിയും ജേക്ക്സ് ബിജോയിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘പള്ളിച്ചട്ടമ്പി’. ക്വീൻ, ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ എന്നീ മൂന്ന് മുൻ ചിത്രങ്ങളിലും ട്രെൻഡിങ്ങായ ചാർട്ട്‌ബസ്റ്റർ ഗാനങ്ങൾ ഒരുക്കിയ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് കാണാൻ പ്രേക്ഷകരും കാത്തിരിക്കുകയാണ്.

തുടർച്ചയായി ഹിറ്റ് ട്രാക്കുകൾ മാത്രം സമ്മാനിച്ചുകൊണ്ടിരിക്കുന്ന ജേക്ക്സ് ബിജോയ് ഇപ്പോൾ മലയാള സിനിമയിലെ കറന്റ് സെൻസേഷനായ സംഗീത സംവിധായകനാണെന്നത് സംശയാതീതമായ കാര്യമാണ്. ഈയിടെ ആരാധകരുമായി സംവദിക്കുന്നതിനടയിൽ ബോളീവുഡ് സൂപ്പർ താരം രൺബീർ കപൂറും ജേക്ക്‌സ് ബിജോയിയുടെ ‘ലോക’യിലെ മ്യൂസിക്കിനെ പറ്റി എടുത്ത് പറയുകയുണ്ടായതും ശ്രദ്ധേയമായിരുന്നു.

ഹിറ്റ് തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവാണ് ‘പള്ളിച്ചട്ടമ്പി’യുടെ രചന നിർവഹിച്ചിരിക്കുന്നത്. ടിജോ ടോമിയാണ് ഈ പീരീയിഡ് ചിത്രത്തിന്റെ ഛായാഗ്രഹണം. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് എന്നിവർക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റർടൈന്മെന്റ് എന്ന ബാനറിൽ ചാണുക്യ ചൈതന്യ ചരൺ എന്നിവർ ചേർന്ന് ഒരുക്കുന്ന ‘പള്ളിച്ചട്ടമ്പി’ ഏപ്രിൽ 9ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *