ഐശ്വര്യ രജനികാന്ത് ചിത്രം “ടെക്‌സ്‌ല” ടൈറ്റിൽ ടീസർ പുറത്ത്; നിർമ്മാണം കണ്ണൻ രവി പ്രൊഡക്ഷൻസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Marchസിനിമ വാര്‍ത്തകള്‍
Texla Title Teaser
Texla Title Teaser

കണ്ണൻ രവി ഗ്രൂപ്പിന്റെ കണ്ണൻ രവി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഒൻപതാമത് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. “ടെക്‌സ്‌ല” എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഐശ്വര്യ രജനികാന്ത് ആണ്. കണ്ണൻ രവി നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാണം ദീപക് രവിയാണ്. യുവൻ ശങ്ക രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. നൊസ്റ്റാൾജിയ പകരുന്ന മുഹൂർത്തങ്ങൾ ഏറെ നിറഞ്ഞ ഒരു ഫീൽ ഗുഡ് ഡ്രാമയാണ് ചിത്രമെന്ന സൂചനയാണ് ഇതിന്റെ ടൈറ്റിൽ ടീസർ നൽകുന്നത്. കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ടൈറ്റിൽ ടീസർ ഒരുക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും. ഇതിനോടകം നാല് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഐശ്വര്യ രജനികാന്ത് ഒരുക്കാൻ പോകുന്ന അഞ്ചാം ചിത്രമാണ് “ടെക്‌സ്‌ല”. ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത് യു വൺ റെക്കോർഡ്‌സ് ആണ്.

ധനുഷ് നായകനായ 3 , ഗൗതം കാർത്തിക് നായകനായ വെയ് രാജ വെയ്, സിനിമാ വീരൻ എന്ന് പേരുള്ള ഡോക്യുമെന്ററി ചിത്രം, രജനികാന്ത്, വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവർ വേഷമിട്ട ലാൽ സലാം എന്നീ ചിത്രങ്ങൾ ആണ് ഐശ്വര്യ രജനികാന്ത് നേരത്തെ ഒരുക്കിയിട്ടുള്ളത്.

അടുത്തിടെ സൂപ്പർ ഹിറ്റായ ജീവ – നിതീഷ് സഹദേവ് ചിത്രം ‘തലൈവർ തമ്പി തലൈമയിൽ’ നിർമ്മിച്ചതും കണ്ണൻ രവി ആയിരുന്നു. ഈ ചിത്രം കൂടാതെ, രാവണകൂട്ടം എന്ന ചിത്രവും നിർമ്മിച്ചിട്ടുള്ള കണ്ണൻ രവി പ്രൊഡക്ഷൻസിന്റെ ഇനി വരാനുള്ള ചിത്രങ്ങൾ ബാംഗ് ബാംഗ്, ജീവ 46 , ബോസ് വെങ്കട് ചിത്രം, ഗൗതം കാർത്തിക് ചിത്രം, ഉമാപതി രാമയ്യ ചിത്രം എന്നിവയാണ്. ഹെഡ് ഓഫ് ഓപ്പറേഷൻസ്- ശ്രീനാഥ് വിശ്വനാഥൻ, മാർക്കറ്റിങ് ആൻഡ് പ്രമോഷൻസ് – ഡിഇസി, പിആർഒ- ശബരി

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *