ബോക്സ് ഓഫീസിൽ “അതിരടി”യുടെ ബ്ലോക്ക്ബസ്റ്റർ കുതിപ്പ്. 3 ദിവസം കൊണ്ട് 33 കോടിക്ക് മേൽ കളക്ഷൻ.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്17 Mayസിനിമ വാര്‍ത്തകള്‍
Advertisements
Box Office Success of Athiradi Movie
Box Office Success of Athiradi Movie

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’ക്ക് ബോക്സ് ഓഫീസിൽ തകർപ്പൻ തുടക്കം. 13.3 കോടിയോളമാണ് ചിത്രത്തിൻ്റെ ആദ്യ ദിന ആഗോള ഗ്രോസ്.  മെയ് പതിമൂന്നിന് വൈകുന്നേരം നടന്ന കേരള പ്രീമിയർ അടക്കം 6 കോടിക്ക് മുകളിലാണ് ചിത്രം നേടിയ കേരളാ ഓപ്പണിംഗ് കലക്ഷൻ. ഈ വർഷം ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും വലിയ മൂന്നാമത്തെ ആഗോള ഓപ്പണിംഗ് ആണ് ചിത്രം നേടിയത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ചിത്രം നിറഞ്ഞ സദസ്സുകളിലാണ് പ്രദർശനം തുടരുന്നത്. ബേസിൽ ജോസഫ്, ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആഗോള ഓപ്പണിംഗ് ആണ് ചിത്രം നേടിയത് എന്ന പ്രത്യേകതയുമുണ്ട്. കേരളത്തിന് പുറത്ത് റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും വിദേശത്തും ഗംഭീര ബോക്സ് ഓഫിസ് പ്രകടനമാണ് ചിത്രം നടത്തുന്നത്.  3 ദിവസം കൊണ്ട് 33 കോടിക്ക് മേൽ കളക്ഷൻ നേടി ഈ വർഷത്തെ ഹിറ്റ് ലിസ്റ്റിൽ ചിത്രം ഇടം നേടിയിട്ടുണ്ട്.

ആദ്യ ദിനം മാത്രം ബുക്ക് മൈ ഷോ വഴി ചിത്രത്തിൻ്റേതായി വിറ്റത് 204K+ ടിക്കറ്റുകളാണ്. ഇപ്പോഴും ബുക്ക് മൈ ഷോയിൽ ട്രെൻഡിങ് തുടരുന്ന ചിത്രം ആദ്യ വീക്കെൻഡ് പിന്നിടുമ്പോൾ തന്നെ 30 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് പിന്നിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ചിരിയും ആക്ഷനും കൊണ്ട് ആവേശം കൊള്ളിക്കുന്ന ഒരു പക്കാ മാസ്സ് കോമഡി ക്യാമ്പസ് ഫെസ്റ്റിവൽ ചിത്രമാണ് അതിരടി. യുവ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ചിത്രം, കുടുംബ പ്രേക്ഷകരെയും ഏറെ രസിപ്പിക്കുന്നുണ്ട്.

Advertisements

ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, ടോവിനോ തോമസ്, ഷാൻ റഹ്മാൻ എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. ഒരു നിമിഷം പോലും ബോറടിക്കാതെ ആസ്വദിക്കാവുന്ന ബ്ലോക്ക്ബസ്റ്റർ എന്റർടൈനറാണ് ചിത്രമെന്ന് പ്രേക്ഷകരും നിരൂപകരും ഒരുപോലെ അഭിപ്രായപ്പെടുന്നു. ഡോ. അനന്തു എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്തത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ.

വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ, ജിയോ ബേബി, വിനീത് തട്ടിൽ തുടങ്ങിയവരും ഒട്ടേറെ പുതുമുഖങ്ങളും മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. റിയ ഷിബു, സരിൻ ഷിഹാബ് എന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചത്. മലയാളം കൂടാതെ, തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലും ചിത്രം പ്രദർശിപ്പിക്കും. ചിത്രം ഗൾഫിൽ വിതരണം ചെയ്തത് ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ്.

ഛായാഗ്രഹണം – സാമുവൽ ഹെൻറി, സംഗീതം – വിഷ്ണു വിജയ്, എഡിറ്റർ – ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ – മാനവ് സുരേഷ്, കോസ്റ്റ്യൂം – മഷർ ഹംസ, മേക്കപ്പ് – റൊണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ – നിക്സൺ ജോർജ്, വരികൾ – സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ – ആൻ്റണി തോമസ്, എക്സികുട്ടീവ് പ്രൊഡ്യൂസർ- നിഖിൽ രാമനാഥ്, അമൽ സേവ്യർ മനക്കത്തറയിൽ, ഫിനാൻസ് കൺട്രോളർ – ഐഡൻചാർട്ട്സ്, വിഎഫ്എക്സ് – മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സുകു ദാമോദർ, സോഹിൽ, സ്റ്റിൽസ് – രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈൻ – സർക്കാസനം, പബ്ലിസിറ്റി ഡിസൈൻ – റോസ്റ്റഡ് പേപ്പർ, പിആർഒ – വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *