ദൃഢതയുള്ള സിനിമാനുഭം – ദൃഢം ക്ലീൻ പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ, ഗംഭീര ക്ലൈമാക്സ്.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്9 Mayറിവ്യൂ / പ്രിവ്യു
Advertisements
Dridam Movie Reviews
Dridam Movie Reviews

ഷെയ്ൻ നിഗത്തെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്ത പോലീസ് ഇൻവെറ്റിഗേഷൻ ത്രില്ലർ ചിത്രം ‘ദൃഢം’ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തി. ഈയടുത്ത കാലത്തായി മലയാളത്തിൽ വന്ന ത്രില്ലർ സിനിമകളെടുത്താൽ അതിൽ ഏറ്റവും മികച്ച സിനിമ അനുഭവം നൽകുന്ന ചിത്രമാണ് ‘ദൃഢം’ എന്നാണ് പ്രേക്ഷക അഭിപ്രായം. മലയാള ക്രൈം ത്രില്ലറുകളുടെ പതിവ് ഫോർമുലകളിൽ നിന്ന് മാറിനിൽക്കുന്ന ദൃഢം ഇടുക്കി ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനിലേക്ക് എത്തുന്ന പോലീസ് ഓഫീസർ എസ്‌ ഐ വിജയ് രാധാകൃഷ്ണനിലൂടെയാണ് കഥ പറയുന്നത്. ഇടുക്കിയിലെ ഒരു ഉൾനാടൻ ഗ്രാമത്തിലേക്ക് ആദ്യ പോസ്റ്റിങ്ങായി എസ്‌.ഐ വിജയ് രാധാകൃഷ്ണൻ എത്തുന്നതോടെയാണ് കഥ ആരംഭിക്കുന്നത്.

സർവീസിൽ തികച്ചും പുതുമുഖമായ വിജയ്, അനുഭവസമ്പത്ത് കുറവായിട്ടും തന്റെ ആദ്യ കേസ് തെളിയിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ പ്രധാന ആകർഷണം. പതിയെ സിനിമ സസ്പെൻസിലേക്ക് കടക്കുന്നതോടെ ഒരു സാധാരണ ത്രില്ലർ എന്നതിലുപരി ‘ദൃഢം’ കൂടുതൽ വിശ്വസനീയമായ അന്വേഷണാനുഭവമായി മാറുന്നു. അവസാന ഭാഗത്തേക്ക് എത്തുമ്പോൾ സിനിമയുടെ സസ്പെൻസും ടെൻഷനും ഇരട്ടിയാകുകയും ക്ലൈമാക്സ് പ്രേക്ഷകനെ ശരിക്കും ഞെട്ടിക്കുകയും ചെയ്യുന്നു എന്നതാണ് ഏറെ കൗതുകകരമായ കാര്യം. സാധാരണ ക്രൈം ത്രില്ലറുകളിലെ പതിവ് ക്ലീഷേകളിൽ വീഴാതെ, ഘട്ടം ഘട്ടമായി മുന്നേറുന്ന പോലീസ് ഇൻവെസ്റ്റിഗേഷൻ തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ശക്തി. ഓരോ തെളിവുകളും ചേർത്തുപിടിച്ച് മുന്നോട്ട് പോകുന്ന അന്വേഷണത്തിന്റെ രീതി പ്രേക്ഷകനെ കഥയോട് ചേർത്ത് നിർത്തുന്നു. സിനിമയുടെ യഥാർത്ഥ ഹൈലൈറ്റ് അവസാന ഭാഗമാണ്. ക്ലൈമാക്സിൽ എത്തുമ്പോൾ കഥ പൂർണ്ണമായും മറ്റൊരു തലത്തിലേക്ക് മാറുന്നു. ആരും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ട്വിസ്റ്റും ഷോക്കിങ് റിവീലേഷൻസും ചേർന്ന് അവസാന നിമിഷങ്ങൾ ശരിക്കും ത്രില്ലിംഗ് അനുഭവമാകുന്നുണ്ട്.

Advertisements

ചിത്രത്തിൽ ഷെയിൻ നിഗം അവതരിപ്പിച്ച എസ്‌.ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമാണ്. പതിവ് മാസ് പോലീസ് ഹീറോ ഇമേജുകളിൽ നിന്ന് മാറി, സർവീസിൽ പുതുതായി എത്തുന്ന ഒരു പോലീസ് ഓഫീസറുടെ ആശയക്കുഴപ്പങ്ങളും ഭയവും ആത്മവിശ്വാസക്കുറവും എല്ലാം വളരെ നാച്ചുറലായി ഷെയിൻ അവതരിപ്പിച്ചിരിക്കുന്നു. പ്രത്യേകിച്ച് ഇൻവെസ്റ്റിഗേഷൻ സീനുകളിലെ ഷെയിൻ നിഗത്തിന്റെ പ്രകടനം സിനിമയ്ക്ക് കൂടുതൽ റിയലിസ്റ്റിക് ഫീൽ നൽകുന്നു. അവസാന ഭാഗങ്ങളിലേക്ക് എത്തുമ്പോൾ കഥാപാത്രത്തിന്റെ ഇമോഷണൽ ഇൻറൻസിറ്റിയും ടെൻഷനും മികച്ച രീതിയിൽ ഷെയിൻ പ്രകടമാക്കുന്നുമുണ്ട്. തുടക്കം മുതൽ തന്നെ ദുരൂഹത നിറച്ച ചിത്രം, ഓരോ സീനുകൾ പിന്നിടുമ്പോഴും കൂടുതൽ സസ്പെൻസിലേക്ക് മാറുന്നു. ഓരോ സീനുകൾ കഴിയുമ്പോഴും ‘ഇനി എന്താണ് സംഭവിക്കാൻ പോകുന്നത്? ’ എന്ന കൗതുകം നിലനിർത്തുന്ന തരത്തിലാണ് സിനിമ മുന്നോട്ടുപോകുന്നത്. ബി തിലകൻ, ദിനേഷ് പ്രഭാകർ, നന്ദൻ ഉണ്ണി, കോട്ടയം രമേഷ്, വിനോദ് ബോസ്, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗീസ്, ജോജി കെ. ജോൺ, ബ്രിട്ടോ ഡേവിഡ്, അഭിഷേക് രവീന്ദ്രൻ, സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ എന്നിവരും അവരവരുടെ കഥാപാത്രങ്ങളെ ഭംഗിയാക്കി.  പോലീസ് ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഒരു മികച്ച തീയേറ്റർ എക്സ്പീരിയൻസ് നൽകുന്ന ചിത്രമായിരിക്കും ‘ദൃഢം’.

പ്രേക്ഷകരെ ത്രില്ലടിപ്പിക്കും വിധത്തിൽ ‘പ്രൊട്ടക്ട്, സേർവ്, സർവൈവ്’ എന്ന ടാഗ് ലൈൻ നൽകി ഒരുക്കിയ  ദൃഢം ഇ ഫോർ എക്സ്പെരിമെന്റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് ദൃഢം നിർമ്മിച്ചത്. സാങ്കേതിക ഭാഗത്തിൽ പി.എൻ. ഉണ്ണിക്കൃഷ്ണന്റെ ഛായാഗ്രഹണവും ശ്രീരാഗ് സജിയുടെ പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: കറ്റീന ജീത്തു, ഛായാഗ്രഹണം: പി.എം. ഉണ്ണികൃഷ്ണൻ, എഡിറ്റർ: വിനായക്, സംഗീതസംവിധാനം: ശ്രീരാഗ് സജി, സൗണ്ട് ഡിസൈനർ: രാഹുൽ ജോസഫ്, സെത് എം. ജേക്കബ്, സൗണ്ട് മിക്‌സ്: ജിതിൻ ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, അസിസ്റ്റന്റ് ഡയറക്ടർ: അധിര രഘുനാഥൻ, അസോസിയേറ്റ് ഡയറക്ടർ: ക്യാത്തി ജീത്തു, അനൂപ് കെ.എസ്, ചീഫ് അസോസിയേറ്റ് സിനിമാറ്റോഗ്രാഫർ: അരവിന്ദ് ബാബു, മേക്കപ്പ്: രതീഷ് വിജയൻ, ആക്ഷൻ ഡയറക്ടർ: മഹേഷ് മാത്യു, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, വിഎഫ്എക്‌സ് ഡയറക്ടർ: ടോണി മാഗ്മിത്ത്, ഡിഐ കളറിസ്റ്റ്: ലിജു പ്രഭാകർ, കോസ്റ്റ്യൂം ഡിസൈനർ: ലേഖ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അമരേഷ് കുമാർ, ഡിജിറ്റൽ മാർക്കറ്റിംഗ്- വിപിൻ കുമാർ.വി, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ: ടെൻ പോയിന്റ്.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

Leave a Reply

Your email address will not be published. Required fields are marked *