ധുരന്ധർ പ്രതികാരം ടൈറ്റിൽ ട്രാക്ക് “ആരി ആരി” പുറത്ത്; ചിത്രത്തിൻ്റെ ആഗോള റിലീസ് മാർച്ച് 19 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Marchസിനിമ വാര്‍ത്തകള്‍
Advertisements
Aari Aari Dhurandhar 2 Title Track
Aari Aari Dhurandhar 2 Title Track

ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന, ആദിത്യ ധർ ഒരുക്കിയ രൺവീർ സിംഗ് നായകനായ ധുരന്ധർ പ്രതികാരത്തിൻ്റ ടൈറ്റിൽ ട്രാക്ക് പുറത്ത്. “ആരി ആരി” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രം 2026 മാർച്ച് 19 ന് ആഗോള റിലീസായി തീയേറ്ററുകളിൽ എത്തും. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ട്രെയ്‌ലർ 45+ രാജ്യങ്ങളിലായി യൂട്യൂബിൽ ട്രെൻഡിംഗിലാണ്. ട്രെയ്‌ലർ പുറത്തിറങ്ങിയതുമുതൽ ആരാധകർ കാത്തിരിക്കുന്ന ഒന്നാണ് അതിൻ്റെ പശ്ചാത്തലത്തിൽ ഉപയോഗിച്ച ‘ആരി ആരി’ എന്ന ഗാനം.

വമ്പൻ ആവേശം പകരുന്ന ഈ ഗാനം ഇപ്പോൾ ടി-സീരീസ് യൂട്യൂബ് ചാനലിൽ ലഭ്യമാണ്. ഗംഭീര ബീറ്റുകൾ, ശക്തമായ ആലാപനം, സ്ഫോടനാത്മകമായ റാപ്പ് എന്നിവയാൽ നിറഞ്ഞ ഈ ഗാനം, അടുത്ത സംഗീത തരംഗമായി മാറാൻ പോകുന്ന ഒരനുഭവമാണ് നൽകുന്നത്. ഒപ്പം ചിത്രത്തിലെ തീവ്രമായ കാഴ്ചകളുടെ ഒരു സൂചനയും ഈ ഗാനം നൽകുന്നുണ്ട്.

Advertisements

ശാശ്വത് സച്ച്ദേവ് സംഗീതസംവിധാനം നിർവഹിച്ച ഈ ട്രാക്ക്, പഞ്ചാബി സ്വാധീനങ്ങളുമായി സംയോജിപ്പിച്ച്, ശ്രോതാക്കളെ ത്രസിപ്പിക്കാൻ പാകത്തിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നവ്‌തേജ് സിംഗ് റെഹാൽ (ബോംബെ റോക്കേഴ്‌സ്), ഖാൻ സാബ്, ജാസ്മിൻ സാൻഡ്‌ലാസ്, സുധീർ യദുവൻഷി എന്നിവർ ഈ ഗാനത്തിന് ശബ്ദം പകർന്നിരിക്കുന്നു. ഇതിലെ റാപ്പ് ഭാഗങ്ങൾ റെബിളും ടോക്കണും ചേർന്ന് അവതരിപ്പിക്കുകയും എഴുതുകയും ചെയ്തിരിക്കുന്നു. ബോംബെ റോക്കേഴ്‌സിനൊപ്പം ഇർഷാദ് കാമിലും ചേർന്നാണ് ഗാനം എഴുതിയിരിക്കുന്നത്. ഈ ഗാനത്തിൻ്റെ സ്കോർ ഒരുക്കിയത് ആദം ലൂക്കാസ് ആണ്.

ഗാനത്തിന്റെ ദൃശ്യപരമായി അതിശയിപ്പിക്കുന്ന വീഡിയോ ഈ ട്രാക്കിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. ഗാനത്തിൽ രൺവീർ സിങ്ങിനെ ഉഗ്രവും കമാൻഡിംഗ് ആയ റോളിലും എടുത്തുകാണിക്കുന്നു. സ്റ്റൈലൈസ്ഡ് ആക്ഷനും ആകർഷകമായ സീക്വൻസുകളും കൊണ്ട് നിറഞ്ഞിരിക്കുന്ന ഈ വീഡിയോ, തീവ്രതയും ചിത്രത്തിൻ്റെ വമ്പൻ സ്‌കെയിലും പ്രസരിപ്പിക്കുകയും രൺവീർ സിങ്ങിൻ്റെ ശക്തമായ സ്‌ക്രീൻ സാന്നിധ്യം പ്രദർശിപ്പിക്കുകയും ചെയ്യുന്നു. ത്രസിപ്പിക്കുന്ന ഓഡിയോ, ഡൈനാമിക് വിഷ്വലുകൾ സംയോജിപ്പിച്ച്, ഒരുക്കിയ “ആരി ആരി”, ഈ ചിത്രത്തിൻ്റെ സംഗീത യാത്രയ്ക്ക് ആവേശകരവും ഗംഭീരവുമായ സ്വാധീനത്തോടെ തുടക്കം കുറിക്കുന്നു.

ജിയോ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ബി62 സ്റ്റുഡിയോസ് പ്രൊഡക്ഷൻസിൻ്റെ, ആദിത്യ ധർ ചിത്രം ധുരന്ധർ പ്രതികാരം, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ 5 ഭാഷകളിൽ റിലീസ് ചെയ്യും. ജ്യോതി ദേശ്പാണ്ഡെ, ലോകേഷ് ധർ, ആദിത്യ ധർ എന്നിവർ ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ രചനയും സംവിധാനവും നിർവ്വഹിച്ച ഈ സ്പൈ-ആക്ഷൻ ത്രില്ലർ, 2026 മാർച്ച് 19 ന് ഗുഡി പദ്വാ, ഉഗാദി ദിനങ്ങളിലും ഈദിന് മുന്നോടിയായും ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നു. പിആർഒ – ശബരി

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

Leave a Reply

Your email address will not be published. Required fields are marked *