ചലച്ചിത്ര-സീരിയൽ രംഗത്തെ പ്രമുഖ താരങ്ങളും റീൽസിലൂടെയും മറ്റ് സോഷ്യൽ മീഡിയകളിലൂടെയും പ്രശസ്തരായവരും പങ്കെടുക്കുന്ന ഡാൻസ് റിയാലിറ്റി ഷോ ” ഡാൻസിങ് സ്റ്റാർസ് “ന്റെ അന്തിമവിജയിയെ കണ്ടെത്തുന്ന ഡാൻസിംഗ് സ്റ്റാർസ് ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
അപ്ഡേറ്റ്
വിഷ്ണു – നയന ജോസന്‍ ജോഡികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ രണ്ടാം സ്ഥാനം – ദിൽഷാ -നാസിഫ്, മൂന്നാം സ്ഥാനം – പാരീസ് ലക്ഷ്മി -അഭിലാഷ് എന്നിവര്‍ നേടി – ഡാൻസിംഗ് സ്റ്റാർസ് വിജയികള്‍ ആയി
പ്രേക്ഷകരെ ആസ്വാദനത്തിന്റെ പുതിയതലത്തിലേക്ക് കൊണ്ടുപോയ ” ഡാൻസിംഗ് സ്റ്റാർസ്സിൽ ” ന്റെ ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കുന്നത് അഞ്ജലി-ബോണി , ദിൽഷാ -നാസിഫ് , നയന – വിഷ്ണു , പാരീസ് ലക്ഷ്മി -അഭിലാഷ് , ചൈതിക് – കുഞ്ഞാറ്റ എന്നീ ടീമുകളാണ് . പ്രശസ്ത നടിയും നർത്തകിയുമായ ആശ ശരത് , മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് , യുവാനായികമാരിൽ ശ്രദ്ധേയായ ദുർഗ്ഗ കൃഷ്ണ , ചലച്ചിത്രതാരം ശ്വേതാ മേനോൻ എന്നിവരാണ് വിധികർത്താക്കൾ .
ഡാൻസിങ് സ്റ്റാർസ് ഗ്രാൻഡ് ഫിനാലെയിൽ മുഖ്യാതിഥിയായി എത്തുന്നത് ചലച്ചിത്രതാരം കുഞ്ചാക്കോ ബോബനാണ്. കൂടാതെ നിരവധി ടെലിവിഷൻ താരങ്ങളും സന്നിഹിതരായിരുന്നു . ഒന്നിനൊന്നു മികച്ച പോരാട്ടങ്ങൾക്ക് പുറമേ ചലച്ചിത്രതാരങ്ങളായ നോബിയും സുമേഷ് ചന്ദ്രനും ടീമും ഒരുക്കിയ കോമഡി സ്കിറ്റുകളും ഗ്രാൻഡ് ഫിനാലെക്ക് മികവേകി. ഡാൻസിങ് സ്റ്റാർസ് ഗ്രാൻഡ് ഫിനാലെ ഏപ്രിൽ 30 വൈകുന്നേരം 6 മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
Paathirathri OTT Release Date പുഴു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ റത്തീന പി.ടി. സംവിധാനം ചെയ്ത ക്രൈം-ആക്ഷൻ ത്രില്ലര്‍ ചിത്രം…
Secret Stories Roslin ജിയോഹോട്ട്സ്റ്റാറിന്റെ ഏറ്റവും പുതിയ വെബ് സീരീസ് 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ' ഫെബ്രുവരി 27-ന് സ്ട്രീമിംഗ് ആരംഭിക്കുന്നു.…
Drama Juniors Season 2 കേരളത്തിലെ മുൻനിര വിനോദ ചാനലായ സീ കേരളം, കുട്ടിപ്രതിഭകളുടെ മികച്ച പ്രകടനം കൊണ്ട് ജനപ്രീതിയാർജ്ജിച്ച…
Mindiyum Paranjum OTT Release ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തി നിരൂപക പ്രശംസ നേടിയ മലയാള…
OTT Release Of Nellikkampoyil Night Riders നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത്, മാത്യു തോമസ് നായകനായ ‘നെല്ലിക്കാംപൊയിൽ…
Delhi High Court grants live blocking powers to JioStar ഐസിസി ക്രിക്കറ്റ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണം അനധികൃതമായി…
This website uses cookies.
Read More