സീ കേരളത്തിലെ പുതുപുത്തൻ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന എട്ട് ദമ്പതിമാർ ആരൊക്കെയാണെന്ന പ്രേക്ഷകരുടെ ആകാംക്ഷക്ക് വിരാമമിട്ട് സീ കേരളം ചാനല്‍. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ പ്രശസ്തി നേടിയ ഈ എട്ട് ദമ്പതികൾക്കുമായി ചാനൽ ഈയടുത്ത് ഒരു ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. അതിന്റെ വിശേഷങ്ങൾ ചാനലിന്റെ സോഷ്യൽ മീഡിയയിലൂടെ ഉടൻ പുറത്തുവരും, രസകരമായ ഒരു റിയാലിറ്റി ഷോയാകും മിസ്റ്റർ & മിസ്സിസ് എന്ന് ഉറപ്പിച്ചു പറയുകയാണ് ചാനൽ. രസകരങ്ങളായ ഒരു പിടി മത്സരങ്ങളും നർമ്മരംഗങ്ങളും കോർത്തിണക്കിയ ഒരു പരിപാടിയാകും ഇത്. കണ്ടു മടുത്ത ഫോർമാറ്റുകളിൽ നിന്ന് ഒരു മാറ്റം കൂടിയാകും ഈ പുത്തൻ റിയാലിറ്റി ഷോ എന്നാണ് അണിയറ ഭാഷ്യം.
ദമ്പതികള്‍ | ഇമേജ് | സ്ഥലം |
മീത്ത് – മിരി | കണ്ണൂര്‍ | |
സഞ്ജു – ലക്ഷ്മി | അടൂര്‍ – പത്തനംതിട്ട | |
സുമിത്ത് – ഹിമ | കൊടുങ്ങല്ലൂര്‍ – തൃശ്ശൂർ | |
നിഷാര്‍ – ഷിജിത | തൃശ്ശൂർ | |
നിഖിൽ – ലെന | വര്‍ക്കല | |
അജിത് – ഡോണ | തൊടുപുഴ | |
ബിബിൻ – ജെസ്ന | പെരുമ്പാവൂര്‍ | |
രഞ്ജിത്ത് – രാജി | കോട്ടയം |
എട്ട് ദമ്പതിമാരെയും സോഷ്യൽ മീഡിയയിലെ അവരുടെ ജനപ്രീതിയും ഉള്ളടക്കത്തിന്റെ നിലവാരവും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുതിരിക്കുന്നത്. കണ്ണൂരിൽ നിന്നുള്ള മീത്തും മിരിയും, പത്തനംതിട്ട ജില്ലയിലെ അടൂരിൽ നിന്നുള്ള സഞ്ജുവും ലക്ഷ്മിയും, തൃശ്ശൂർ ജില്ലയിലെ കോടുങ്ങലൂരിൽ നിന്നുമുള്ള സുമിത്തും ഹിമയും, തൃശ്ശൂരിൽ നിന്നുള്ള നിഷാറും ഷിജിതയും, വർക്കലയിൽ നിന്നുള്ള നിഖിൽ, ലെന, എറണാകുളം ജില്ലയിലെ തോടുപുഴയിൽ നിന്നുള്ള അജിത്, ഡോണ,പെരുമ്പാവൂരിൽ നിന്നുള്ള ബിബിൻ, ജെസ്ന കോട്ടയത്തിൽ നിന്നുള്ള രഞ്ജിത്ത്, രാജി എന്നിവരാണ് മിസ്റ്റര്‍ & മിസ്സിസ് ഷോയിൽ പങ്കെടുക്കുന്ന ആ എട്ട് ദമ്പതികൾ.
കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെയാണ് മിസ്റ്റർ & മിസ്സിസ് അണിയറയിൽ ഒരുങ്ങുന്നത്. ഒരിടവേളക്ക് ശേഷം മലയാളികളുടെ പ്രിയ താരം ജി പി എന്ന ഗോവിന്ദ് പദ്മസൂര്യ വിധികർത്താവായി എത്തുന്ന പ്രോഗ്രാം കൂടിയാണ് ഇത്. ആദ്യമായി ഒരു വിധികർത്താവിന്റെ വേഷത്തിൽ എത്തുന്നതിന്റെ ത്രില്ലിലാണ് താനെന്ന് അദ്ദേഹം ഇൻസ്റാഗ്രാമിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു.ഇവരെ കൂടാതെ, സരിഗമപ കേരളത്തിന്റെ ജനപ്രിയ അവതാരകൻ ജീവ ജോസഫും അദ്ദേഹത്തിന്റെ ജീവിത പങ്കാളി അപർണ തോമസും അവതാരകരായി ഷോയിൽ ഉണ്ടാകും.
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More