Channel / Section: സിനിമ വാര്‍ത്തകള്‍

ഏറ്റവും പുതിയ ചലച്ചിത്രങ്ങളുടെ ട്രെയിലറുകള്‍ , ടീസറുകള്‍, ഒഫിഷ്യല്‍ പോസ്റ്റര്‍ , റിലീസ് ചെയ്യുന്ന ദിവസം തുടങ്ങിയവ ഇവിടെ നിന്നും വായിക്കാം. മമ്മൂട്ടി , മോഹന്‍ലാല്‍, ജയറാം, ദിലീപ് , സുരേഷ് ഗോപി, പ്രിത്വിരാജ് , ടോവിനോ തോമസ്‌, ജയസൂര്യ , ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, നിവിൻ പോളി, ബിജു മേനോൻ, കുഞ്ചാക്കോ ബോബൻ, നിമിഷ സജയന്‍, രജിഷ വിജയൻ, മഞ്ജു വാര്യർ , മീരാ ജാസ്മിൻ, നവ്യ നായർ .

22 AUG

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Prithviraj Starrer Khalifa Box Office Report: 2 Days Worldwide Collection Crosses ₹22.85 Crore

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിൽ ആഗോള റിലീസായി എത്തിയ ഖലീഫയ്ക്ക് വമ്പൻ ബോക്സ് ഓഫീസ് കലക്ഷൻ. ചിത്രം റിലീസ് ചെയ്ത് 2 ദിനം പിന്നിടുമ്പോൾ നേടിയ ആഗോള ഗ്രോസ് കലക്ഷൻ 22.85 കോടി രൂപയാണ്. 14.5 കോടിയാണ് ചിത്രം നേടിയ ആദ്യ ദിന ആഗോള കലക്ഷൻ. ഗംഭീര…

Read more
21 AUG

രാജീവ് രംഗന്റെ ആദ്യ നിർമ്മാണ സംരംഭം ‘നൂൽ’; നായികാ പ്രാധാന്യമുള്ള മിസ്റ്ററി ത്രില്ലർ ഒരുങ്ങുന്നു

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Nool Malayalam Movie Announced - Rajeev Rangan Launches Female-Led Mystery Thriller

പ്രശസ്ത നടനും സംവിധായകനുമായ രാജീവ് രംഗൻ പുതിയൊരു ചലച്ചിത്ര നിർമ്മാണ സംരംഭത്തിന് തുടക്കം കുറിക്കുന്നു. രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ, മേരി മാതാ പ്രൊഡക്ഷൻസിന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന് ‘നൂൽ’ (Thread) എന്നാണ് പേരിട്ടിരിക്കുന്നത്. രാജീവ് രംഗൻ തന്നെയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത്. നായികാ പ്രാധാന്യമുള്ള…

Read more
21 AUG

ഖലീഫ രണ്ടാം ഭാഗം പ്രഖ്യാപിച്ചു – പൃഥ്വിരാജിന്റെ ‘ഖലീഫ ദി ലെഗസി’യിൽ കഥ തുടരും

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Khalifa The Legacy

പൃഥ്വിരാജ് സുകുമാരൻ നായകനായ ഖലീഫയ്ക്ക് രണ്ടാം ഭാഗം വരുന്നു. ‘ഖലീഫ ദി ലെഗസി’ (Khalifa The Legacy) എന്ന പേരിലാണ് രണ്ടാം ഭാഗം എത്തുന്നത്. ഖലീഫ തിയേറ്ററുകളിൽ റിലീസ് ചെയ്ത ഓഗസ്റ്റ് 20 ന് വൈകുന്നേരമാണ് അണിയറ പ്രവർത്തകർ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടത്തിയത്. ആദ്യ ചിത്രത്തിൽ മാമ്പറക്കൽ…

Read more
21 AUG

ഖലീഫ മൂവി റിവ്യൂ – പൃഥ്വിരാജിന്റെ മാസ് ആക്ഷൻ എന്റർടെയ്‌നർ ഓണവിരുന്നായി തിയേറ്ററുകളിൽ

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്റിവ്യൂ / പ്രിവ്യു
Khalifa Movie Review - Prithviraj Sukumaran's Mass Action Entertainer Arrives as an Onam Treat, Positive Response All Over

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ഖലീഫ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഓണം 2026 സീസണിലെ പ്രധാന മലയാള സിനിമാ റിലീസുകളിലൊന്നായ ചിത്രം മാസ് ആക്ഷൻ, കുടുംബബന്ധങ്ങൾ, പ്രതികാരം, പഞ്ച് ഡയലോഗുകൾ എന്നിവ ചേർത്തൊരുക്കിയ കൊമേഴ്സ്യൽ എന്റർടെയ്‌നറാണ്. മാമ്പറക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. മാമ്പറക്കൽ…

Read more
20 AUG

ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ വീണ്ടും ഒന്നിക്കുന്നു; ‘പാതിരാക്കുറുക്കൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Pathira Kurukkan First Look Released - Jagadish, Mukesh, Siddique and Ashokan Reunite for Comedy Family Entertainer

ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന പുതിയ മലയാള ചിത്രം ‘പാതിരാക്കുറുക്കൻ’ (Pathira Kurukkan) ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പതിനാറ് വർഷങ്ങൾക്ക് ശേഷം എവർഗ്രീൻ ഗ്യാങ് വീണ്ടും ഒന്നിക്കുന്ന ചിത്രം ഒരു കോമഡി ഫാമിലി എന്റർടെയ്‌നറായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രശസ്ത താരങ്ങളായ…

Read more
19 AUG

ഇന്ത്യൻ വനിതാ സൂപ്പർഹീറോ ചിത്രം ‘മഹാകാളി’; ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24ന്, അക്ഷയ് ഖന്ന ശുക്രാചാര്യനായി

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Mahakali First Glimpse to Release on 24 August - Bhumika Shetty Leads Prasanth Varma’s Female Superhero Film

ഇന്ത്യൻ സിനിമയിലേക്ക് പുതിയൊരു വനിതാ സൂപ്പർഹീറോയെ അവതരിപ്പിക്കുന്ന ‘മഹാകാളി’യുടെ ആദ്യ ഗ്ലിമ്പ്സ് 2026 ഓഗസ്റ്റ് 24ന് പുറത്തിറങ്ങും. ഹനുമാൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കമിട്ട സംവിധായകൻ പ്രശാന്ത് വർമ്മയുടെ രചനയിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പൂജ അപർണ്ണ കൊല്ലുരുവാണ്. ചിത്രത്തിൽ നിർണായക…

Read more
19 AUG

ശ്രീനാഥ് ഭാസിയുടെ ‘ക്രെഡിറ്റ് സ്കോർ’; കേരളത്തിൽ തിയേറ്ററുകളിൽ എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Credit Score Movie Via Wayfarer Films

ശ്രീനാഥ് ഭാസിയെ നായകനാക്കി ശശിധര കെ.എം. സംവിധാനം ചെയ്യുന്ന ‘ക്രെഡിറ്റ് സ്കോർ’ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്. ഫിനാൻഷ്യൽ സർവൈവൽ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം ഇഎഫ്ജി പ്രൊഡക്ഷൻസിന്റെ ബാനറിൽ വിവേകാനന്ദ എസ് ആണ് നിർമ്മിക്കുന്നത്. “A True Story of Millions” എന്നതാണ് ചിത്രത്തിന്റെ…

Read more
19 AUG

കനേഡിയൻ താരം നിക്കേഷ രംഗ്‌വാലയുടെ ആദ്യ മലയാള ചിത്രം ‘4 Story’; മൂന്നാം ഷെഡ്യൂൾ മൂന്നാറിൽ ആരംഭിച്ചു

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
4 Story Malayalam Movie - Canadian Actress Nikesh Rangwala Makes Malayalam Debut in Women-Centric Mystery Thriller

കനേഡിയൻ നടിയും മോഡലും ഗായികയുമായ നിക്കേഷ രംഗ്‌വാല പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാള ചിത്രം ‘4 Story (ഫോർ സ്റ്റോറി)’യുടെ മൂന്നാം ഷെഡ്യൂൾ ചിത്രീകരണം മൂന്നാറിൽ ആരംഭിച്ചു. ഷാൻ കേച്ചേരി സംവിധാനം ചെയ്യുന്ന ചിത്രം സ്ത്രീകേന്ദ്രീകൃതമായ ഒരു മിസ്റ്ററി ത്രില്ലറായാണ് ഒരുങ്ങുന്നത്. ഹിന്ദി, ഗുജറാത്തി, തെലുങ്ക്, തമിഴ്, പഞ്ചാബി…

Read more
18 AUG

1964ലെ ദുരന്തവും 2026ലെ പ്രണയവും ; ‘ ധനുഷ്കോടിയിലേക്ക് ’ ചിത്രീകരണം പൂർത്തിയായി

അജയ് തുണ്ടത്തിൽഅജയ് തുണ്ടത്തിൽസിനിമ വാര്‍ത്തകള്‍
Dhanushkodiyilekku Malayalam Movie Completes Filming - A Story Connecting the 1964 Disaster With a 2026 Romance

1964ലെ ധനുഷ്കോടി ദുരന്തത്തിന്റെ ഓർമ്മകളെയും 2026ലെ ഒരു പ്രണയകഥയെയും കോർത്തിണക്കുന്ന മലയാള ചിത്രം ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി. പ്രണയം, പക, പ്രതികാരം, കുടുംബബന്ധങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ചിത്രം ജഹാംഗീർ ഉമ്മർ ആണ് സംവിധാനം ചെയ്യുന്നത്. സുധീർ കരമന, ലെന, നിസ്താർ അഹമ്മദ് സേട്ട്, അരുൺ, ആർദ്ര ഗോപകുമാർ,…

Read more
17 AUG

യൗവനത്തിന്റെ ആഘോഷവുമായി ഒരു ഫൺ റൈഡ്; ‘മെൽകൗ പോണ്ടിച്ചേരി’ ഫസ്റ്റ് ലുക്ക് പുറത്ത്

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Melcow Pondicherry First Look Out - Arjun Ashokan, Balu Varghese and Althaf Salim Lead a Youthful Fun Ride

അർജുൻ അശോകൻ, ബാലു വർഗീസ്, അൽത്താഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഖിൽ മോഹൻ സംവിധാനം ചെയ്യുന്ന ‘മെൽകൗ പോണ്ടിച്ചേരി’യുടെ (Melcow Pondicherry) ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ചിങ്ങം 1 പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരിലേക്ക് എത്തിയത്. കേരളത്തിന്റെ സാംസ്കാരിക…

Read more
16 AUG

ഇത് ചുമ്മാ ഭീഷണിയല്ല; പൃഥ്വിരാജിന്റെ ‘ഖലീഫ’ ഹൈ വോൾട്ടേജ് ആക്ഷൻ ട്രെയ്‌ലർ പുറത്ത്

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്ടീസര്‍ / ട്രെയിലര്‍
Khalifa Trailer Out - Prithviraj Sukumaran’s High-Voltage Action Entertainer Arrives in Theatres on 20 August

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ഖലീഫ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. കിടിലൻ ചേസിംഗ് രംഗങ്ങളും ആക്ഷനും പഞ്ച് ഡയലോഗുകളും പൃഥ്വിരാജിന്റെ മാസ് എൻട്രിയും നിറഞ്ഞ ട്രെയ്‌ലർ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഉയർത്തുകയാണ്. ജേക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും ട്രെയ്‌ലറിന്റെ മാസ് അവതരണത്തിന് കരുത്തേകുന്നു. ഓണം റിലീസായി എത്തുന്ന ഖലീഫ…

Read more