എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

സീ കേരളം

കൊറോണ ബ്രേക്ക് – വ്യക്തിശുചിത്വ ക്യാമ്പയിനുമായി സീ കേരളം ചാനല്‍

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

വ്യക്തിശുചിത്വം ഓർമിപ്പിച്ചു സീ കേരളത്തിന്റെ കൊറോണ ബ്രേക്ക്

Break the Corona Outbreak Zee Keralam

കൊറോണ വ്യാപനം പിടിച്ചു നിർത്താൻ ശ്രമിക്കുന്ന കേരളത്തിന് ഒരു കൈത്താങ്ങായി സീ കേരളത്തിന്റെ ‘കൊറോണ ബ്രേക്ക്’. പരിപാടികൾക്കിടയിലെ പരസ്യങ്ങൾക്ക് തത്ക്കാലം നിയന്ത്രണം നൽകി വ്യക്തിശുചിത്വത്തെ കുറിച്ചുള്ള 20 സെക്കൻഡ് ദൈർഘ്യമുളള ഇടവേള അവതരിപ്പിച്ചിരിക്കുകയാണ് ചാനൽ. കൈ കഴുകി തിരിച്ചു വരും വരെ സീ കേരളം പ്രേക്ഷകർക്കായി കാത്തിരിക്കുന്നു. പ്രേക്ഷകരുടെ പിന്തുണ ഈ ക്യാമ്പയിൻ ചുരുങ്ങിയ മണിക്കൂറുകൾ കൊണ്ട് നേടി.

ബ്രേക്ക് ദി കൊറോണാ ഔട്ബ്രേക് എന്നാണ് ക്യാമ്പയിന് ചാനൽ പേര് നൽകിയിരിക്കുന്നത്. ഇതിലൂടെ വ്യക്തി ശുചിത്വത്തിന്റ പ്രാധാന്യം മനസിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടൊപ്പം കൊറോണ വൈറസിന്റെ വ്യാപനത്തെ കൂടി തടയിടാനുള്ള കേരളത്തിന്റെ ശ്രമങ്ങളുടെ ഭാഗമാകുകയാണ് സീ കേരളം.

ഔട്ബ്രേക് ക്യാമ്പയിൻ

നിലവിലെ സാഹചര്യങ്ങൾക്ക് മുൻതുക്കം നൽകി അവതരിപ്പിച്ച സീ കേരളത്തിന്റെ 20 സെക്കന്റ് ക്യാമ്പയ്‌ൻ ഇതിനോടകം തന്നെ പ്രേക്ഷകപ്രീതി നേടിക്കഴിഞ്ഞു. ഗായികയും സരിഗമപ റിയാലിറ്റി ഷോ ജഡ്ജുമായ സുജാത മോഹൻ , സംഗീത സംവിധായകനായ ഷാൻ റഹ്മാൻ. സുമംഗലി ഭവ സീരിയൽ അഭിനേതാവായ ദീപൻ മുരളി തുടങ്ങിയവരും വൈറസിനെ മറികടക്കാനുള്ള മുൻകരുതലുകൾ പ്രാധാന്യത്തെക്കുറിച്ചു സോഷ്യൽ മീഡിയയിലൂടെ വിഡിയോകൾ പങ്ക് വെച്ചിരുന്നു.

വൈറസ് വ്യാപനത്തിനെതിരെയുള്ള സോഷ്യൽ മീഡിയ ക്യാമ്പയ്‌നും സീ കേരളം കഴിഞ്ഞ ദിവസങ്ങളിയായി പുറത്തുവിട്ടിരുന്നു. ഏറെ പരിശ്രമിച്ചാണ് കേരളജനത ഈ മഹാമാരിയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്, ആ ശ്രമത്തിൽ കണ്ണിചേരുകയാണ് ‘ബ്രേക്ക് ദി കോറോണ ഔട്ബ്രേക്’ എന്ന ക്യാമ്പയിനിലൂടെ സീ കേരളം.

ZEE Keralam, the latest Malayalam General Entertainment Channel, has started a unique campaign to sensitise their viewers on Covid-19 and create awareness among them to keep safe social-distance and wash their hands regularly. AS part of its social responsibility Zee Keralam has started airing a 20-second video in between the programmes reminding the viewers to take some time off from the screen, go wash their hands while ZEE waits for them. No ads are played in between these 20 seconds.

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

മോഹൻലാൽ മാസ് ലുക്കിൽ: ബിഗ് ബോസ് മലയാളം സീസൺ 7 ടീസർ പുറത്തിറങ്ങി

ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…

6 ദിവസങ്ങൾ ago

ഏഷ്യാനെറ്റ് ഹൃദയസ്പർശിയായ പുതിയ പരമ്പര “മഴ തോരും മുൻപേ” ജൂലൈ 7-ന് ആരംഭിക്കുന്നു

ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ്‌ പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…

2 ആഴ്ചകൾ ago

ബിഗ് ബോസ് മലയാളം സീസൺ 7: സാധാരണക്കാർക്ക് മൈജി ബിഗ് എൻട്രിയിലൂടെ സുവർണ്ണാവസരം!

MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…

2 ആഴ്ചകൾ ago

കേരള ക്രൈം ഫയൽസ് സീസൺ 2, ദി സെര്‍ച്ച്‌ ഫോര്‍ സിപിഒ അമ്പിളി രാജു – ജൂൺ 20 മുതല്‍ സ്ട്രീമിംഗ്

മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…

4 ആഴ്ചകൾ ago

പി ഡബ്ല്യു ഡി ( PWD ) ട്രയിലർ പുറത്ത് – PWD – Proposal Wedding Divorce

ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…

1 മാസം ago

തുടരും ഓടിടി റിലീസ് തീയതി , മെയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാര്‍ സ്ട്രീം ചെയ്യുന്നു

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…

2 മാസങ്ങള്‍ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More