എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

ഏഷ്യാനെറ്റ്‌

ബിഗ് ബോസ് മലയാളം സീസൺ 4 – ഇന്ത്യൻ ടെലിവിഷനിൽ ചരിത്രമെഴുതിയ ഗ്രാന്‍ഡ്‌ ഫിനാലെ

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

ഏഷ്യാനെറ്റ്‌ ബിഗ് ബോസ് മലയാളം സീസൺ 4 വിജയകഥ

Bigg Boss Malayalam 4 Creates History On Indian Television

വ്യത്യസ്തകാഴ്ചപ്പാടുകളും വ്യക്തിത്ത്വങ്ങളുമായി , തീർത്തും വ്യത്യസ്തരായ 20 പേർ മത്സരിച്ച ബിഗ് ബോസ് മലയാളം സീസൺ 4 പ്രേക്ഷകപ്രീതിയിൽ ഇന്ത്യൻ ടെലിവിഷനിൽ തന്നെ ചരിത്രമായി കഴിഞ്ഞു. സൗഹൃദം, പ്രണയം, പിണക്കം, വഴക്ക് തുടങ്ങി എല്ലാ ഘടകങ്ങളും വിവിധ ഭാഷകളിലെ ബി​ഗ് ബോസിന്റെ പല സീസണിലും കാണാൻ സാധിക്കുമെങ്കിലും, ” ന്യൂ നോർമൽ ” എന്ന ടാഗ്‌ലൈൻ പൂർണമായും ഉൾകൊണ്ട ഇന്നത്തെ സമൂഹത്തിന്റെ ഒരു പരിച്ഛേദമായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 4.അനുദിനം വളരുന്ന ആത്മബന്ധമാണ് ഏഷ്യാനെറ്റും പ്രേക്ഷകരും തമ്മിലുള്ളത്. ഇതിനു ഉത്തമോദാഹരണമാണ് ഇന്ത്യയിൽ വിവിധ ഭാഷകളിലായി, വര്ഷങ്ങളായി വിവിധ സീസണുകൾ വന്നിട്ടുണ്ടെങ്കിലും റേറ്റിംഗിൽ മലയാളം സീസൺ 4ന് ലഭിച്ച ആധികാരികത.

ഫിനാലെ ടിആര്‍പ്പി

ചരിത്രത്തിൽ തന്നെ തുടർച്ചയായി ഡബിൾ ഡിജിറ്റ് ലഭിച്ച ബിഗ് ബോസും ഇതാണ്. ഈ സീസണിലെ മഹത്തായ വിജയത്തിനും സ്‍നേഹത്തിനും പിന്തുണയ്‍ക്കും അപ്പുറം ലഭിച്ച ക്രിയാത്മക വിമര്‍ശനങ്ങള്‍ മലയാളം ബിഗ് ബോസിനെ ഒരു ഗ്ലോബല്‍ പ്രൊഡക്റ്റ് ആക്കി മാറ്റി. നാലു സീസണുകൾ കഴിയുമ്പോൾ ബിഗ് ബോസ് മലയാളം ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ ഷോയായി മാറിക്കഴിഞ്ഞു . പ്രായഭേദമന്യേ എല്ലാവരും ആസ്വദിക്കുന്ന ഒരു ഷോ. ബിഗ് ബോസ്സിന്റെ 24×7 ലൈവ് ഹോട്ട് സ്റ്റാറിന്റെ വ്യൂവർഷിപ്പിലും വൻമുന്നേറ്റം ഉണ്ടാക്കി .ബിഗ് ബോസ് മലയാളം സീസൺ 4 ആരംഭം മുതൽ തുടങ്ങിയ ജൈത്രയാത്ര അതിന്റെ ഗ്രാൻഡ് ഫിനാലെയിൽ എത്തുമ്പോൾ പാരമ്യതയിലായി .

ബിഗ് ബോസ് മലയാളം വിജയി

ദില്ഷാ പ്രസന്നൻ

3.2 മില്യൺ ഇമ്പ്രെഷനുകളുമായി ഗ്രാൻഡ് ഫിനാലെ മറ്റൊരു പുതിയ ചരിത്രം രചിച്ചു . അവസാന ഘട്ടത്തിലെത്തിയ ആറുപേരിൽ നിന്നും പ്രേക്ഷകവിധിയുടെ അടിസ്ഥാനത്തിൽ ദില്ഷാ പ്രസന്നൻ വിജയകിരീടം ചൂടി .മോഹൻലാലിൻറെ സജീവമായ സാന്നിദ്ധ്യമാണ് ഈ ഷോയുടെ ഏറ്റവും വലിയ ആകർഷണം . ബിഗ് ബോസ് വീട്ടിലെ ഓരോ സ്‍പന്ദനവും കൃത്യമായി അറിഞ്ഞ് അവരെ സ്‍നേഹിച്ചും ഉപദേശിച്ചും വേണ്ടപ്പോള്‍ വിമര്‍ശിച്ചും അദ്ദേഹം ഒപ്പമുണ്ടായിരുന്നു. പ്രശസ്ത ബോളിവുഡ് സംവിധായകനും കലാസംവിധായകനുമായ ഒമങ്ങ് കുമാർ നിർമിച്ച ബിഗ് ബോസ് വീടും ഈ സീസണിന്റെ മറ്റൊരാകര്ഷണമായിരുന്നു.

സീസൺ 4 പ്രേക്ഷകർ ഏറെ സ്വീകരിക്കുകയും ആഘോഷിക്കുകയും ചെയ്തു. വൈൽഡ്കാർഡ് എൻട്രികൾ ഉൾപ്പെടെ ഓരോ മത്സരാർത്ഥിക്കും പ്രേക്ഷകരുമായി പങ്കിടാൻ സവിശേഷവും പുതിയതുമായ എന്തെങ്കിലും ഉണ്ടായിരുന്നു. മത്സരാത്ഥികളുടെ ലിംഗഭേദം, ലൈംഗികത, സമത്വം, രക്ഷാകർതൃത്വം, സ്ത്രീശക്തി തുടങ്ങി വിവിധ വിഷയങ്ങളെ കുറിച്ചുള്ള തുറന്നുപറച്ചിലുകളും നിലപാടുകളും പലപ്പോഴും പൊതുസമൂഹത്തിൽ വലിയചർച്ചകൾക്ക് വിധേയമാകുകയും അവയ്ക്കു വൻസ്വീതാര്യകത ലഭിക്കുകയും ചെയ്‌തു. ഈ സീസണിൽ കണ്ട മറ്റൊരു പ്രത്യേകത ബിഗ് ബോസ്സിനെയും ഇതിലെ മത്സരാര്ഥികളെയും സോഷ്യൽ മീഡിയ ഇരുകൈയും നീട്ടിസ്വീകരിച്ചുവെന്നതാണ്.

ബിഗ് ബോസ് മലയാളം സീസൺ 5
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

നാഗേന്ദ്രൻസ് ഹണിമൂൺസ് , ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ നാലാമത് ഒറിജിനൽ മലയാളം സീരിസ് ജൂലൈ 19 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ മലയാളം സീരിസ് നാഗേന്ദ്രൻസ് ഹണിമൂൺസ് സ്ട്രീമിങ് തീയതി പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് തമാശയും ആകാംക്ഷയും…

6 ദിവസങ്ങൾ ago

മന്ദാകിനി സിനിമ ഓടിടി റിലീസ് തീയതി , മനോരമമാക്‌സിൽ ജൂലൈ 12 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

പുത്തൻ പുതിയ സൂപ്പർഹിറ്റ് ചിത്രം മന്ദാകിനി - ജൂലൈ 12 മുതൽ മനോരമമാക്‌സിൽ ഒരു കല്യാണ രാത്രിയിൽ അരങ്ങേറുന്ന രസകരമായ…

6 ദിവസങ്ങൾ ago

മലയാളം ഓടിടി റിലീസ് 2024 – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

1 ആഴ്ച ago

ഇന്ത്യൻ ടെലിവിഷനിൽ ചരിത്രമെഴുതി ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് മലയാളം സീസൺ 6

ബിഗ് ബോസ് മലയാളം സീസൺ 6 ഷോ ഇന്ത്യൻ ടെലിവിഷനിൽ ചരിത്രമെഴുതി ഏഷ്യാനെറ്റിന്റെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സിന്റെ…

2 ആഴ്ചകൾ ago

മന്ദാകിനി സിനിമയുടെ ഓടിടി റിലീസ് , മനോരമ മാക്സില്‍ അടുത്ത മാസം സ്ട്രീമിംഗ് ആരംഭിക്കുന്നു

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ - മനോരമ മാക്സില്‍ മന്ദാകിനി അൽത്താഫ് സലിം, അനാർക്കലി മരിക്കാർ, ഗണപതി എന്നിവർ…

2 ആഴ്ചകൾ ago

വാരാന്ത്യം ആഘോഷമാക്കാൻ മനോരമമാക്‌സ് മഴവിൽ കാർണിവൽ – കൊച്ചി ഫോറം മാളിൽ

മഴവിൽ കാർണിവൽ - ജൂൺ 29 വൈകുന്നേരം 6 മുതൽ, കൊച്ചി ഫോറം മാളിൽ മനോരമമാക്‌സ് അവതരിപ്പിക്കുന്ന 'മഴവിൽ കാർണിവൽ'…

2 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More