കൊറോണക്കാലത്ത് എല്ലാവരും വീട്ടില്‍ ലോക്ക് ഡൌണ്‍ ആയി ഇരിക്കുകയാണല്ലോ, ബോറടി മാറ്റാന്‍ കുറച്ചു നല്ല ത്രില്ലര്‍ സിനിമകള്‍ കണ്ടാലോ. ഇപ്പോള്‍ ഇറങ്ങിയ അഞ്ചാം പാതിരാ, ഫോറന്‍സിക് ഒക്കെ ഡിജിറ്റല്‍ , ടെലിവിഷന്‍ പ്രീമിയര്‍ ഉടനെയുണ്ടാവില്ല. മലയാളം ത്രില്ലര്‍ ലിസ്റ്റ് എടുത്താല്‍ പഴയതും പുതിയതുമായ നിരവധി സിനിമകള്‍ ഉണ്ടാവും. സിനിമകളുടെ മികവിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ പഴയ ത്രില്ലര്‍ ഒരു ലിസ്റ്റ് ഇടുകയാണ്.
1, യവനിക – കെ.ജി. ജോർജ് സര്‍ സംവിധാനം ചെയ്ത ഈ ചിത്രമാണ് ഏതൊരു സിനിമാ പ്രേമിയുടെ മനസ്സിലേക്കും ആദ്യം ഓടിയെത്തുക. തബലിസ്റ്റ് അയ്യപ്പന്റെ തിരോധാനം ആണ് സിനിമ കൈകാര്യം ചെയ്യുന്ന വിഷയം. സബ് ഇൻസ്പെക്ടർ ജേക്കബ് ഈരാളിയായി മമ്മൂട്ടി എത്തുന്നു, ഭരത് ഗോപിയാണ് തബലിസ്റ്റ് അയ്യപ്പൻ ആവുന്നത്. തിലകൻ, നെടുമുടി വേണു, വേണു നാഗവള്ളി, ജലജ, അശോകൻ എന്നിവരാണ് മറ്റഭിനേതാക്കള്‍. ഒരു നാടകസംഘത്തിലെ അഭിനേതാക്കളെ ചുറ്റിപറ്റി വികസിക്കുന്ന യവനികയുടെ കഥ കെ.ജി. ജോർജ് സര്‍ രചിച്ചിരിക്കുന്നു, തിരക്കഥ ഒരുക്കിയത് എസ്.എൽ. പുരം സദാനന്ദൻ. ഹോട്ട് സ്റ്റാര്‍ ആപ്പില്‍ ഈ സിനിമ ലഭ്യമാണ്.
2, മുഖം – ലാലേട്ടന്റെ പല കടുത്ത ആരാധര്‍ പോലും ഈ സിനിമയെപ്പറ്റി അധികം പറയുന്നത് കേട്ടിട്ടില്ല. ലാലേട്ടന്‍ ചെയ്ത വ്യത്യസ്തമായൊരു പോലീസ് വേഷമാണ് എസിപി ഹരിപ്രസാദ്. സീരിയല്‍ കില്ലറിനെ തേടിയുള്ള അന്വേഷണമാണ് മുഖം സിനിമയുടെ ഇതിവൃത്തം. രഞ്ജിനി, നാസര്‍ , സുകുമാരന്‍ , പ്രിയ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തത് മോഹന്‍ ആണ്. ഏഷ്യാനെറ്റ് സംപ്രേക്ഷണ , ഡിജിറ്റല്‍ അവകാശങ്ങള്‍ കൈവശപ്പെടുത്തിയ സിനിമ ഹോട്ട് സ്റ്റാര്‍ ആപ്പില്‍ ലഭ്യമാണ്.
3, കരിയിലകാറ്റ് പോലെ – ലാലേട്ടന്‍, മമ്മൂക്ക , റഹ്മാന്‍ എന്നിവര്‍ ഒന്നിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുനത് പി പദ്മരാജൻ ആണ്. അച്യുതന്‍ കുട്ടി എന്ന പോലീസ് വേഷത്തില്‍ മോഹന്‍ലാല്‍ എത്തുമ്പോള്‍ സംവിധായകന്‍ ഹരികൃഷ്ണന്‍ ആയി മമ്മൂട്ടി എത്തുന്നു. കാര്‍ത്തിക, ശ്രീപ്രിയ, ഉണ്ണി മേരി എന്നിവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. ഓണ്‍ലൈന്‍ ആയി കാണുവാന്‍ ഹോട്ട് സ്റ്റാര്‍ ആപ്പ്.
4, ഉത്തരം – എം ടി വാസുദേവന്‍ നായര്‍ എഴുതി പവിത്രൻ സംവിധാനം ചെയ്ത ഈ മലയാളം ത്രില്ലര്‍ സിനിമയില്‍ മമ്മൂട്ടി , സുപർണ്ണ , പാർവ്വതി , സുകുമാരൻ, കരമന ജനാർദ്ദനൻ നായർ എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. പത്രപ്രവർത്തകനായ ബാലചന്ദ്രൻ തന്‍റെ സുഹൃത്തിന്റെ ഭാര്യയുടെ ആത്മഹത്യയെന്ന് സംശയിക്കുന്ന മരണത്തിന്റെ കാരണം തേടി നടത്തുന്ന അന്വേഷണമാണ് ഉത്തരം. അമൃത ടിവിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ ഉത്തരം സിനിമ ലഭ്യമാണ്.
5, സീസണ്‍ – മലയാളം കണ്ട ഏറ്റവും ലക്ഷണമൊത്ത ക്രൈം ത്രില്ലര്‍ സിനിമയാണ് പി പത്മരാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സീസണ്‍. ഇളയരാജ ഒരുക്കിയ പശ്ചാത്തല സംഗീതം ഈ സിനിമയുടെ മാറ്റ് കൂട്ടുന്നു, കോവളത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ മോഹന്‍ലാല്‍ , ഗാവിന്‍ പക്കാര്‍ഡ്, ജഗതി ശ്രീകുമാര്‍ , അശോകന്‍, മണിയൻപിള്ള രാജു, ശാരി എന്നിവര്‍ വേഷമിടുന്നു. കുറെയധികം യൂട്യൂബ് ചാനലുകള്‍ ഈ സിനിമ സ്ട്രീം ചെയ്യുന്നുണ്ട്. കൈരളി ടിവി മികച്ച നിലവാരത്തിലുള്ള പ്രിന്‍റ് പ്രദര്‍ശിപ്പിക്കാറുണ്ട്.
6, ഈ തണുത്ത വെളുപ്പാന്‍ കാലത്ത് – പി പത്മരാജന്‍റെ തിരക്കഥയില്‍ ജോഷി ഒരുക്കിയ ഈ ചിത്രത്തില്‍ മമ്മൂട്ടി, നെടുമുടി വേണു, ലാലു അലക്സ്, അസീസ്, പറവൂർ ഭരതൻ, മുരളി, സുമലത എന്നിവര്‍ അഭിനയിക്കുന്നു. തുടര്‍ കൊലപാതകങ്ങള്‍ നടക്കുന്നു, കുറ്റാന്വേഷകനായി ഹരിദാസ് ദാമോദരൻ ഐ.പി.എസ് എത്തുന്നു. അമൃത ടിവിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ ഉത്തരം സിനിമ ലഭ്യമാണ്.
7, കാണാതായ പെണ്‍കുട്ടി – ബാബു മാത്യൂസ് തിരക്കഥയെഴുതി കെ എൻ ശശിധരൻ സംവിധാനം ചെയ്ത സിനിമ മലയാളം കണ്ട മിച്ച ത്രില്ലര്‍ സിനിമകളില്‍ ഒന്നാണ്. ദേവദാസ് മേനോൻ (ഭരത് ഗോപി), ഭവാനി (ജയഭാരതി) ദമ്പതികളുടെ മകളുടെ തിരോധാനം ആണ് വിഷയം. മമ്മൂട്ടി, തിലകൻ, വി കെ ശ്രീരാമൻ, വി രാമചന്ദ്രൻ എന്നിവരാണ് മറ്റഭിനേതാക്കള്‍. കാണാതായ പെണ്‍കുട്ടി ഓണ്‍ലൈന്‍ ആയി കാണുവാന്‍ ഹോട്ട് സ്റ്റാര്‍ ആപ്പ് ഉപയോഗപ്പെടുത്താം.
8, ഈ കണ്ണി കൂടി – വേശ്യാവൃത്തി നടത്തുന്ന സൂസന്‍ ഫിലിപ്പ് എന്ന കുമുദം കൊല്ലപ്പെടുന്നു, സായ് കുമാർ ഈ ചിത്രത്തില്‍ രവീന്ദ്രൻ എന്ന അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്നു. അശ്വിനി, തിലകൻ , ജോസ് പ്രകാശ് , ജഗദീഷ് എന്നിവര്‍ അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് കെജി ജോര്‍ജ്. എസ് ഭാസുരചന്ദ്രൻ.കെ.ജി ജോർജ് എന്നിവര്‍ തിരക്കഥയൊരുക്കിയ ചിത്രം ഓണ്‍ലൈന്‍ ആയി കാണുവാന്‍ ഹോട്ട് സ്റ്റാര്‍ ആപ്പ്.
9, കഥയ്ക്കു പിന്നിൽ – കേ.ജി ജോർജിന്റെ കഥയ്ക്കു ഡെന്നിസ് ജോസഫ് തിരക്കഥയും സംഭാഷണവുമെഴുതിയ ഈ ചിത്രം തമ്പി എന്ന നാടകകൃത്തിന്റെ മുന്നിൽ അഭയം തേടി എത്തിയ ഒരു പെൺകുട്ടിയുടെ കഥ പറയുന്നു. മമ്മൂട്ടി , ലാലു അലക്സ് , നെടുമുടി വേണു , ദേവി ലളിത , ജഗതി ശ്രീകുമാർ എന്നിവര്‍ പ്രധാന വേഷത്തില്‍.ഹോട്ട് സ്റ്റാര്‍ ആപ്പില്‍ കൂടി ഈ മലയാളം ത്രില്ലര്‍ സിനിമ ഓണ്‍ലൈനായി കാണാം.
10, ആഗസ്ത് 1 – എസ്.എൻ സ്വാമി തിരക്കഥയൊരുക്കി സിബി മലയിൽ സംവിധാനം ചെയ്ത സിനിമ ഒരു വാടക കൊലയാളിയില്‍ നിന്നും സംസ്ഥാന മുഖ്യമന്ത്രിയെ രക്ഷിക്കുന്ന കഥ പറയുന്നു. മമ്മൂട്ടി, സുകുമാരൻ, ക്യാപ്റ്റൻ രാജു, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചു. അമൃത ഓണ്‍ലൈന്‍ മൂവിസ് യൂട്യൂബ് ചാനലില്‍ ഈ മലയാളം ത്രില്ലര്‍ സിനിമ ലഭ്യമാണ്.
ഒരു സി.ബി.ഐ ഡയറികുറിപ്പ്, ന്യൂസ്, വിറ്റ്നസ് , അടിക്കുറിപ്പ്, ഒരു അഭിഭാഷകന്റെ കേസ് ഡയറി, ദി ട്രൂത്ത്, ഉയരങ്ങളില്‍, എന്നിവയും ഇതേ ഗണത്തില്‍ പെടുത്താവുന്ന സിനിമകളാണ്.
ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…
ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…
ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവര്‍ അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം സിനിമ ഓടിടിയിലേക്ക് ഏറ്റവും പുതിയ മലയാളം ഓടിടി…
സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍…
ഫാന്റസി ത്രില്ലർ എആര്‍എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
This website uses cookies.
Read More