ടെലിവിഷന്‍ ചാനലുകള്‍, പരിപാടികള്‍ ഇവയുടെ ജനപ്രീതി അളക്കുന്നതിനുള്ള മാനദണ്ഡമാണ് റ്റിആര്‍പ്പി അഥവാ ടെലിവിഷന്‍ റേറ്റിംഗ് പോയിന്റ്. പോയ വാരം ചാനലുകള്‍ നേടിയ മൊത്തത്തിലുള്ള പോയിന്റ്, ഓരോ പരിപാടികള്‍ക്കും നേടിയ പോയിന്‍റുകള്‍ ഇവയെ അടിസ്ഥാനപ്പെടുത്തി ജനപ്രീതി ന്നിശ്ചയിക്കുന്നു. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൌണ്‍സില്‍ ഇന്ത്യയാണ് (ബാര്‍ക്ക്) നിലവില്‍ റേറ്റിംഗ് ശേഖരിക്കുകയും പുറത്തു വിടുകയും ചെയ്യുന്നത്.
നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ഏഷ്യാനെറ്റ് ആണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന മലയാളം ടിവി ചാനല്‍. നിലവില്‍ പോയ ആഴ്ചകളിലെ 7 ദിവസത്തെ ഡാറ്റ ശേഖരിക്കുകയും എല്ലാ വ്യാഴം ദിവസങ്ങളിലും അവ പുറത്തു വിടുകയും ചെയ്യുന്നു. ചില സവിശേഷ സാഹചര്യങ്ങളില്‍ വ്യാഴം എണ്ണത്തില്‍ മാറ്റം സംഭവിക്കാറുണ്ട്, പൊതു അവധി ദിവസങ്ങള്‍ മൂലം ബാര്‍ക്ക് ടിആര്‍പ്പി മറ്റു ദിവങ്ങളില്‍ ആവും പബ്ലിഷ് ചെയ്യപ്പെടുക.
ഇതൊരു സാമ്പിള്‍ ഡാറ്റയാണ്, ഇലക്ഷന്‍ സര്‍വേകള്‍ പോലെ തിരഞ്ഞെടുത്ത ഭവനങ്ങളില്‍ അറ്റാച്ച് ചെയ്തിരിക്കുന്ന മീറ്ററുകള്‍ വഴിയാണ് ബാര്‍ക്ക് വിവരങ്ങള്‍ ശേഖരിക്കുക. അവയെ വിനോദം, വാര്‍ത്ത , മൂവി എന്നിങ്ങനെ തരം തിരിക്കുന്നു (ഏഷ്യാനെറ്റ് ന്യൂസ് ആണ് വാര്‍ത്താ ചാനലുകളില്‍ മുന്‍പില്‍ നില്‍ക്കുന്നത്). ടിആര്‍പ്പി തന്നെ അര്‍ബന്‍, റൂറല്‍ എന്നിങ്ങനെ ചില മേഖലകളില്‍ (നോര്‍ത്ത് ഇന്ത്യ) തരം തിരിയക്കാറുണ്ട്. തമിഴ് ചാനല്‍ റിപ്പോര്‍ട്ടുകളില്‍ ” ചെന്നൈ ” പ്രത്യേക സെഗ്മനെറ്റ് ആയി വിവരങ്ങള്‍ എടുക്കാറുണ്ട്.
അതുപോലെ തന്നെ ഫ്രീ/പേ എന്നീ പ്ലാറ്റ്ഫോമുകളും ബാര്‍ക്കില്‍ ലഭ്യമാണ്. കേരള ടിആര്‍പ്പി ഡാറ്റയില്‍ ഈ സൗകര്യം ബാര്‍ക്ക് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. നോര്‍ത്ത് ഇന്ത്യന്‍ മേഖലകളില്‍ ദൂരദര്‍ശന്‍റെ ഫ്രീ ഡിഷ് ഡിറ്റിഎച്ച് (മാസ വരിസംഖ്യ ഇല്ലാതെ ചാനലുകള്‍ കാണാന്‍ ഒരു സെറ്റ് ഓണ്‍ലൈനായി വാങ്ങാം) വലിയ നേട്ടമാണ് ഉണ്ടാക്കുന്നത്, അതില്‍ ലഭ്യമായ ഫ്രീ ചാനലുകള്‍ ബാര്‍ക്ക് റൂറല്‍ മേഖലകളില്‍ മികച്ച പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്.
ടിവി റേറ്റിംഗ് കൊണ്ട് ചാനലുകള്‍ക്കുള്ള നേട്ടങ്ങള്‍ എന്തൊക്കെയാണ് ?
കൂടുതല്‍ പോയിന്റ് നേടിയ ചാനലുകള്‍ക്കും പരിപാടികള്‍ക്കും മെച്ചപ്പെട്ട പരസ്യവരുമാനം ലഭിക്കുന്നു, റേറ്റിങ്ങില്‍ മുന്‍പില്‍ നില്‍ക്കുന്ന ചാനലിന് ലഭിക്കുന്ന പരസ്യ വരുമാനം ആവില്ല ഏറ്റവും താഴെ, അല്ലെങ്കില്‍ കുറവ് ലഭിക്കുന്നവര്‍ക്ക് നേടുവാന്‍ കഴിയുക. റേറ്റിംഗ് തന്നെ പല കാറ്റഗറികള്‍ ഉണ്ട്, കാണുന്നവരുടെ വയസ്സ് അടിസ്ഥാനപ്പെടുത്തി ഫീമെയില്‍ 15+, ഫീമെയില്‍ 30+, ഫീമെയില്‍ 50+, മെയില്‍ 15+, മെയില്‍ 30+, മെയില്‍ 50+ എന്നിങ്ങനെ തരം തിരിച്ച പട്ടിക ലഭ്യമാണ്. പരസ്യദാതാക്കള്‍ക്ക് ഈ വിവരം അടിസ്ഥാനപ്പെടുത്തി തങ്ങളുടെ ഉല്‍പ്പങ്ങളുടെ പരസ്യങ്ങള്‍ പ്രസ്തുത ചാനല്‍/പരിപാടിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്നു.
ചില ചാനലുകള്‍ ഈ പട്ടികയില്‍ ലഭ്യമല്ലല്ലോ ?
റേറ്റിംഗില്‍ ഉള്‍പ്പെടണമെങ്കില്‍ ബാര്‍ക്ക് സംവിധാനത്തിന് ചാനലുകള്‍ പണം നല്‍കേണ്ടതുണ്ട് അഥവാ സബ്സ്ക്രൈബ് ചെയ്യണം. ഇതിനായി തുക മുടക്കാത്ത ചാനലുകളുടെ പ്രകടനം ഈ റിപ്പോര്‍ട്ടില്‍ ലഭ്യമാവില്ല. ഉദാഹരണം റിപ്പോര്‍ട്ടര്‍, ജീവന്‍, മംഗളം തുടങ്ങിയവ.
ടിവി കാണുന്ന എല്ലാ വീടുകളിലും റേറ്റിംഗ് മീറ്ററുകള്‍ ഘടിപ്പിച്ചിട്ടുണ്ടോ ?
ഇല്ല , തിരഞ്ഞെടുക്കപ്പെട്ട ഭവനങ്ങളില്‍ ആണ് റേറ്റിംഗ് മെഷീന്‍ ഉണ്ടാവുക, രഹസ്യ സ്വഭാവം കാത്തു സൂക്ഷിച്ചു കൊണ്ടാവും ഇവ ഘടിപ്പിക്കുക. എളുപ്പത്തില്‍ മനസിലാക്കുവാന്‍ വേണ്ടി നമ്മുടെ വീടുകളില്‍ ഉപയോഗം മനസിലാക്കാന്‍ കെഎസ്ഇബി വച്ചിരിക്കുന്ന എനെര്‍ജി മീറ്ററുകള്‍ പോലെ ആവും ഇതു. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല, നേരത്തെ സൂചിപ്പിച്ച പോലെ ഇലക്ഷന്‍ സര്‍വേ സാമ്പിള്‍ ഡാറ്റ ശേഖരിക്കുന്നത് പോലെ ഒരു പ്രോസസ് ആണിത്.
Valyettan Serial Zee Keralam പ്രമുഖ മലയാളം വിനോദ ടെലിവിഷൻ ചാനലായ സീ കേരളം ഏപ്രിൽ 20 മുതൽ ഏറെ…
Aashakal Aayiram OTT Release Date ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജി പ്രജിത്ത് സംവിധാനം ചെയ്ത…
Kaakee Circus Web Series പോലീസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കഥകൾ എപ്പോഴും ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ അല്ലെങ്കിൽ ഒരു പവർ…
Comedy Cooks JioHotstar ചിരിയും രുചിയും ചേർന്ന ‘കോമഡി കുക്ക്സ്’ ഏപ്രിൽ 18 മുതൽ ജിയോഹോട്ട്സ്റ്റാറിലും ഏഷ്യാനെറ്റിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനും…
Kaakee Circus Streaming Now തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ചിത്രശലഭം ചിറകിട്ടടിച്ചാൽ കേരളത്തിൽ സുനാമി ഉണ്ടാകുമോ…? ഈ ബട്ടർഫ്ലൈ എഫക്ട്…
Sambhavam Adhyayam Onnu OTT Release Date കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന നിഗൂഢ-ഫാന്റസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് -…
This website uses cookies.
Read More