എആര്‍എം ഓടിടി റിലീസ് തീയതി അജയൻ്റെ രണ്ടാം മോഷണം, നവംബർ 08 മുതൽ ഡിസ്നി + ഹോട്ട്സ്ടാറില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Novemberമലയാളം ഓടിടി റിലീസ്
Advertisements

ഫാന്റസി ത്രില്ലർ എആര്‍എം – അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു

അജയൻ്റെ രണ്ടാം മോഷണം ഓടിടി റിലീസ് തീയതി – എആര്‍എം സ്ട്രീമിംഗ് തീയതി

OTT Release Date Ajayante Randam Moshanam
OTT Release Date Ajayante Randam Moshanam

നാടോടി കഥകളിൽ നിറയുന്ന നിഗൂഢതകൾ സമർത്ഥമായ ഒരു സമയ സഞ്ചാരത്തിലൂടെ അവതരിപ്പിക്കുന്ന എആര്‍എം (അജയൻ്റെ രണ്ടാം മോഷണം ) നവംബർ 8 മുതൽ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ഈ ആക്ഷൻ എന്റർടൈനർ സുജിത്ത് നമ്പ്യാർ രചിച്ച്, ജിതിൻ ലാൽ സംവിധാനം നിർവഹിച്ചിരിക്കുന്നു. മാജിക് ഫ്രെയിംസ്-ന്റെ ബാനറിൽ ലിസ്റ്റൻ സ്റ്റീഫനും സക്കറിയ തോമസും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Advertisements

ടൊവിനോ തോമസ്, കൃതി ഷെട്ടി, സുരഭി ലക്ഷ്മി, ഐശ്വര്യ രാജേഷ്, ബേസിൽ ജോസഫ്, സഞ്ജു ശിവറാം, ഹരീഷ് ഉത്തമൻ, രോഹിണി, ജഗദീഷ്, അജു വർഗീസ്, സുധീഷ്, ബിജു കുട്ടൻ എന്നിവർ ഈ ആക്ഷൻ ഡ്രാമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കഥ

ചീയോതിക്കാവിലെ മൂന്ന് തലമുറകളുടെ കഥയാണ് ARM, അഥവാ ‘അജയൻ്റെ രണ്ടാം മോഷണം’. ആകാശത്തുനിന്നും പൊട്ടിവീണ ഒരു നക്ഷത്രക്കല്ലും അതിൽ നിന്നുണ്ടായ ഒരു ക്ഷേത്രവിളക്കും അതിന് പിന്നിലെ രഹസ്യങ്ങളുമാണ് ഈ സിനിമ പറയുന്നത്. കുഞ്ഞിക്കേളു എന്ന യോദ്ധാവ്, കള്ളൻ മണിയൻ, അജയൻ എന്നിവരാണ് കഥയിലെ പ്രധാന കഥാപാത്രങ്ങൾ.

കുഞ്ഞിക്കേളുവിൽ നിന്നുമുള്ള യാത്ര മണിയനിലേക്കും പിന്നെ അജയനിലേക്കുമുള്ള മനോഹരമായ ഒരു രസച്ചരടിലാണ് കഥ കോർത്തിണക്കിയിരിക്കുന്നത്. ഈ മൂന്ന് തലമുറകളിലെ കഥാപാത്രങ്ങളെ ടോവിനോ തോമസ് പകർത്തുന്ന പ്രകടനം ശ്രദ്ധേയമാണ്.

ജോമോൻ ടി ജോൺ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം ദിബു നൈനാൻ തോമസാണ്.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് എആര്‍എം (അജയൻ്റെ രണ്ടാം മോഷണം ) സ്ട്രീമിംഗ് ചെയ്യുന്നത്.

ഈ ഫാന്റസി ത്രില്ലർ മാജിക് കാണാതെ പോകരുത്. നവംബർ 08 മുതലാണ് എ ആര്‍ എം – അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നത്.

ARM First Look - All Languages
ARM First Look – All Languages
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *